ട്രംപിന് നേട്ടവും വെല്ലുവിളിയുമായി ബൈഡന്റെ പിൻമാറ്റം

 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നുള്ള ബൈഡന്റെ പിൻമാറ്റം ട്രംപിന് ഒരേസമയം നേട്ടവും വെല്ലുവിളിയുമാണ്. കമല ഹാരിസിനാകട്ടെ അപ്രതീക്ഷിതമായ ഒരു മുന്നേറ്റവും. ഒറ്റ സംവാദം കൊണ്ട് ബൈഡന്റെ കഥ കഴിച്ചുവെന്ന് ട്രംപിന് അവകാശപ്പെടാം. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇപ്പോഴെ വിജയിച്ച് കഴിഞ്ഞുവെന്നാകും ട്രംപിന്റെ ഇനിയുള്ള പ്രചാരണം. തനിക്കെതിരെ മത്സരിക്കാൻ ബൈഡൻ വേണോ കമല വേണോയെന്ന് അനുയായികളോട് ചോദിച്ചായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം വേദിയിലെത്തിയത്. ബൈഡൻ എന്നായിരുന്നു സദസിന്റെ മറുപടി.

അതേസമയം ജോ ബൈഡനെ പിന്തുണയ്ക്കാൻ മടി കാട്ടിയ ഡെമോക്രാറ്റുകൾക്ക് ഒരു പക്ഷേ പുതിയ വീര്യം നൽകുന്നതാകാം കമല ഹാരിസിന്റെ പേര്. ഒടുവിൽ നടന്ന സർവെയിൽ പാർട്ടിയിലെ 10ൽ 6 പേരും കമലയെ പിന്തുണയ്ക്കുന്നവരാണ്. സംഭാവന നൽകാൻ മടിച്ചിരുന്നവരടക്കം കമലയ്ക്ക് പിന്നിൽ ഉറച്ചുനിൽക്കുമെന്നാണ് കരുതുന്നത്. പിന്തുണ തേടി കമല ഹാരിസ് നീക്കങ്ങൾ സജീവമാക്കി. കമലയെ പിന്തുണച്ച് ബിൽ ക്ലിന്റണും ഹിലരി ക്ലിന്റണും രംഗത്തെത്തി കഴിഞ്ഞു. 

അപ്പോഴും ബരാക്ക് ഒബാമ ബൈഡന്റെ നിർദേശത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാത്തതും ശ്രദ്ധേയമാണ്. വൈസ് പ്രസിഡന്റ് പദവിയിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കമലയ്ക്കായില്ലെന്ന് വിമർശിക്കുന്നവർ പാർട്ടിക്കകത്ത് തന്നെയുണ്ട്. കമലയ്ക്കൊപ്പം ഉയർന്ന കേട്ട ഗവിൻ നൂസം, ഗ്രെച്ചെൻ വിറ്റ്മർ, ആന്റി ബിഷിയർ തുടങ്ങിയവരെല്ലാം ബൈഡന്റെ അഭാവത്തിൽ തലപൊക്കുമോയെന്നും കണ്ടറിയണം. അങ്ങനെയെങ്കിൽ ട്രംപിന് കാര്യങ്ങൾ കുറേകൂടി അനുകൂലമാകും.

  • Related Posts

    സ്ത്രീകൾ ഉറക്കെ ഖുർആൻ വായിക്കരുത്, പുതിയ വിലക്കുമായി താലിബാൻ
    • October 30, 2024

    സ്ത്രീകൾ ഉറക്കെ ഖുർആൻ പാരായണം ചെയ്യുന്നത് വിലക്കി താലിബാൻ. സദ്ഗുണ പ്രചരണത്തിനും ദുരാചാരം തടയുന്നതിനുമാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫി പറഞ്ഞു.ഒരു സ്ത്രീയുടെ ശബ്ദം സവിശേഷമായി കണക്കാക്കപ്പെടുന്നു. മറ്റുള്ള സ്ത്രീകൾ പോലും കേൾക്കാൻ പാടില്ലെന്നും താലിബാൻ അറിയിച്ചു.…

    Continue reading
    തുടര്‍ച്ചയായ പത്താം തവണയും റിപ്പോ നിരക്ക് മാറ്റാതെ ആര്‍ബിഐ, വായ്പാ പലിശയും ഇഎംഐയും കുറയില്ല
    • October 9, 2024

    തുടര്‍ച്ചയായ പത്താം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് മാറ്റാതെ ആര്‍ബിഐ. ആര്‍ബിഐയുടെ പണനയ യോഗമാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. വളര്‍ച്ചാ അനുമാനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാനുള്ള സാധ്യത…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ 150ന് പുറത്ത്, രണ്ടക്കം കണ്ടത് നാല് പേർ മാത്രം

    പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ 150ന് പുറത്ത്, രണ്ടക്കം കണ്ടത് നാല് പേർ മാത്രം

    Live Blog | വിധിദിനം; പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം

    Live Blog | വിധിദിനം; പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം

    ‘ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്; യുഡിഎഫും ബിജെപിയും ഒരമ്മ പെറ്റ മക്കളെ പോലെ’; മന്ത്രി മുഹമ്മദ് റിയാസ്

    ‘ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്; യുഡിഎഫും ബിജെപിയും ഒരമ്മ പെറ്റ മക്കളെ പോലെ’; മന്ത്രി മുഹമ്മദ് റിയാസ്

    ‘പാലക്കാട് ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കി, പരാജയത്തിന് ഉത്തരവാദി കെ.സുരേന്ദ്രൻ’; സന്ദീപ് വാര്യർ

    ‘പാലക്കാട് ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കി, പരാജയത്തിന് ഉത്തരവാദി കെ.സുരേന്ദ്രൻ’; സന്ദീപ് വാര്യർ

    ‘ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ജനങ്ങളുടെ ഇടയിലുണ്ടാകും; പി സരിൻ

    ‘ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ജനങ്ങളുടെ ഇടയിലുണ്ടാകും; പി സരിൻ

    നഴ്‌സിങ് ഹോസ്റ്റലിലെ ശുചിമുറിയില്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

    നഴ്‌സിങ് ഹോസ്റ്റലിലെ ശുചിമുറിയില്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍