ഇത് കരാട്ടെ കിഡ് സിനിമാറ്റിക്ക് യൂണിവേഴ്‌സ് ;പുതിയ ട്രെയ്‌ലർ പുറത്ത്

ലോക സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോട് കാത്തിരിക്കുന്ന ജാക്കി ചാൻ ചിത്രം കരാട്ടെ കിഡ്: ലെജെൻഡ്‌സിന്റെ രണ്ടാം ട്രെയ്‌ലർ റിലീസ് ചെയ്തു. ജാക്കി ചാനൊപ്പം ബെൻ വാങ്, റാൽഫ് മാക്കിയോ, സാഡി സ്റ്റാൻലി, വയറ്റ് ഒലെഫ്, മിങ് ന വെൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

1984 ൽ ഇറങ്ങിയ കരാട്ടെ കിഡ് എന്ന ചിത്രം അമേരിക്കൻ പോപ്പ് കൾച്ചറിന്റെ ഒഴിച്ചുകൂട്ടാനാവാത്ത ഭാഗമായി മാറിയിരുന്നു. പിന്നീട് 86,89,94 വർഷങ്ങളിലായി ചിത്രത്തിന്റെ തുടർ ഭാഗങ്ങൾ ഉണ്ടായി. പിന്നീട് 2010ൽ ജാക്കി ചാനെയും ജാഡെൻ സ്മിത്തിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഈ ചിത്രം റീമേക്ക് ചെയ്തിരുന്നു.

ഇപ്പോൾ റിലീസിനൊരുങ്ങുന്ന കരാട്ടെ കിഡ്: ലെജിൻഡ്സിൽ 80 കളിലെയും 2010 ലെയും സിനിമകളിലെ കഥാപാത്രങ്ങൾ ഒരുമിക്കുന്നു എന്നതാണ് വലിയ പ്രത്യേകത. സഹോദരന്റെ മരണത്തിനുശേഷം അമ്മയോടൊപ്പം അമേരിക്കയിലേയ്ക്ക് താമസം മാറുന്ന ലീ വോങ് എന്ന ചൈനീസ് കൗമാരക്കാരൻ സ്‌കൂളിൽ ബുള്ളീങ്ങിന് ഇരയാകുകയും ഹാൻ എന്ന കുങ്ഫു മാസ്റ്ററിന്റെ കീഴിൽ ആയോധന കല അഭ്യസിക്കാൻ ചേരുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

പിന്നീട് ആയോധന കലയുടെ ഒരു ലോക ചാമ്പ്യൻഷിപ്പിന് ലീ വോങ്ങിനെ തയാറെടുപ്പിക്കാനായി തന്റെ കുങ്ഫു ശൈലിക്കൊപ്പം ഡാനിയൽ ലാ റൂസ്സോ എന്ന മാസ്റ്ററിന്റെ ശൈലിയും സമന്വയിപ്പിക്കുന്നതോടെ കഥ വികസിക്കുന്നു. ഒറിജിനൽ കരാട്ടെ കിഡ് ചിത്രങ്ങളുടെ സ്‌പിൻനോഫ് ആയ കോബ്ര കൈ എന്ന ടിവി ഷോയിലെ അഭിനേതാക്കളെയും പുതിയ ചിത്രത്തിൽ കാണാം എന്നാണ് റിപ്പോർട്ടുകൾ. ചിത്രം മെയ് 30 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.

Related Posts

പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
  • December 10, 2025

കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

Continue reading
അസിം മുനീര്‍ ഇനി പാകിസ്താന്റെ സംയുക്ത സൈനിക മേധാനി; സര്‍ക്കാരിനേക്കാള്‍ അധികാരം ഇനി അസിം മുനീറിന്?
  • December 5, 2025

പാകിസ്താന്റെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചു. പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നിയമനം അംഗീകരിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. നിയമനത്തിലൂടെ പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി