പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

സർറിയലിസ്റ്റ് സിനിമകൾകൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ഹോളിവുഡ് സംവിധായകൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസായിരുന്നു. ശ്വാസകോശ രോ​ഗമായ എംഫിസീമയെ തുട‍ർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. കുടുംബാം​ഗങ്ങളാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ട്വിൻ പീക്സ്, മൾഹൊളണ്ട് ഡ്രൈവ്, ഇറേസർ ഹെഡ്, ബ്ലൂ വെൽവെറ്റ്, ദി എലിഫന്റ് മാൻ തുടങ്ങിയ ചിത്രങ്ങൾ ഡേവിഡ് ലിഞ്ചിന്റെ കൾട്ട് ക്ലാസിക്കുകളായാണ് അറിയപ്പെടുന്നത്. യാഥാർഥ്യത്തെയും ഭാവനയെയും വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധം കോർത്തെടുക്കുന്ന ആഖ്യാന ശൈലിയാണ് ഡേവിഡ് ലിഞ്ചിനെ വ്യത്യസ്തനാക്കിയത്. സ്വത്വം തിരയുന്നവർ, അപര വ്യക്തിത്വം, ആൾട്ടർ ഈഗോ തുടങ്ങി മനുഷ്യ മനസിന്റെ സങ്കീ‍ർണമായ പല തലങ്ങളും ലിഞ്ചിന്റെ കഥാപാത്രങ്ങളിൽ കാണാൻ കഴിയും.

പുതുതലമുറ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുള്ള ലിഞ്ച് ചിത്രമാകും മൾഹൊളണ്ട് ഡ്രൈവ്. ഭൂതവും വർത്തമാനവും ഇടകലർത്തിയുള്ള നോൺ ലീനിയർ കഥ പറച്ചിൽ ശൈലി ലിഞ്ചിന്റെ ചിത്രങ്ങളെ സാധാരണ പ്രേക്ഷകന് ഗ്രഹിക്കാൻ പ്രയാസമുള്ളതാക്കി എന്നൊരു വാദമുണ്ട്. എന്നാൽ പ്രേക്ഷകന്റെ ബുദ്ധിവൈഭവത്തെ ബഹുമാനിക്കാതിരിക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്യാതെ അവരുടെ അനന്തമായ ഭാവനക്ക് വഴി തെളിച്ചു കൊടുക്കുക മാത്രമാണ് സംവിധായകന്റെ ജോലി എന്ന് ലിഞ്ച് വിശ്വസിച്ചു.

‘കലയിൽ നിന്ന് പ്രേക്ഷകൻ എന്തിന് അർത്ഥവും ഗുണപാഠവും യുക്തിയും പ്രതീക്ഷിക്കുന്നു എന്നെനിക്ക് മനസിലാകുന്നില്ല, ഒരു അർത്ഥവും ഇല്ലാത്ത ജീവിതത്തെ അവർ യാതൊരു മടിയുമില്ലാതെ സ്വാഗതം ചെയ്യുന്നില്ലേ?’ ഡേവിഡ് ലിഞ്ച് പറയുന്നു.

മികച്ച സംവിധായകനുള്ള ഓസ്കർ നാമനിർദേശം മൂന്നുവട്ടം ലഭിച്ചിട്ടുള്ള ലിഞ്ചിനെ 2019ൽ ഓണററി ഓസ്കർ പുരസ്കാരം നൽകി ആദരിച്ചു. വൈൽഡ് അറ്റ് ഹാർട് എന്ന ചിത്രത്തിലൂടെ 1990ൽ പാംദിയോർ നേടി. ഡേവിഡ് ലിഞ്ചിന്റെ വിയോ​ഗത്തിലൂടെ സിനിമാ ലോകത്തിന് നഷ്ടമാകുന്നത്, വാണിജ്യ സിനിമകളിലെ കലാപരമായ കാഴ്ചപ്പാടുകളെ മാറ്റിമറിച്ച അതികായനെ ആണ്.

Related Posts

ഒബാമയെ അറസ്റ്റ് ചെയ്യുന്ന എഐ നിര്‍മിത വീഡിയോ പങ്കുവച്ച് ട്രംപ്; പ്രതിഷേധവുമായി നിരവധി പേര്‍
  • July 21, 2025

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്യുന്ന എഐ നിര്‍മിത വിഡിയോ ഷെയര്‍ ചെയ്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഉത്തരവാദിത്തമില്ലാത്ത നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിമര്‍ശിച്ചു. തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ഏറ്റവും…

Continue reading
ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേൽ ആക്രമണം; മൂന്ന് മരണം, പരുക്കേറ്റവരിൽ പള്ളി വികാരിയും
  • July 18, 2025

ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ മൂന്ന് മരണം. 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പള്ളി വികാരിയും. വികാരിയുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. പള്ളിയിൽ അബദ്ധത്തിൽ ആയുധം പതിച്ചതിൽ ദുഃഖം പ്രകടിപ്പിച്ച്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു

‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു

കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി;

കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി;

‘ഇപ്പോൾ കന്യാസ്ത്രീകളെ വേട്ടയാടുന്നു, അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും; ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല’: മന്ത്രി വി ശിവൻകുട്ടി

‘ഇപ്പോൾ കന്യാസ്ത്രീകളെ വേട്ടയാടുന്നു, അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും; ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല’: മന്ത്രി വി ശിവൻകുട്ടി

CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

തൃശൂരിലെ ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

തൃശൂരിലെ ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍