ഗോള്‍ഫ് കളിക്കിടെ പുല്‍മൈതാനത്ത് ഭീമന്‍ മുതല; കളിക്കാര്‍ നോക്കി നില്‍ക്കെ കൂസലില്ലാതെ നടക്കുന്ന വീഡിയോ വൈറല്‍

മൈതാനത്തേക്ക് നടന്നുകയറി ഗോള്‍ഫ് കളി തടസപ്പെടുത്തിയ മുതലിനെ കണ്ട് കളിക്കാരും കാണാനെത്തിയവരും അന്തംവിട്ടുനില്‍ക്കുകയാണ്. തിങ്കളാഴ്ച അമേരിക്കയിലെ സൗത്ത് കരോലിനയില്‍ നടന്ന ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയായിരുന്നു ഉദ്വോഗജനകമായ സംഭവം. സമീപത്തെ തോട്ടില്‍ നിന്ന് പുല്‍ത്തകിടിയിലേക്ക് കയറിയ മുതല നിസ്സംഗതയോടെ മൈതാനത്തിന് കുറകെ നടക്കുകയാണ്. കിയാവ ദ്വീപിലെ ദി റിവര്‍ ഗോള്‍ഫ് കോഴ്സില്‍ ബാരിയര്‍ ഐലന്‍ഡ്സ് സൗജന്യ മെഡിക്കല്‍ ക്ലിനിക്കിന്റെ പത്താമത് വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെലിബ്രിറ്റി ഗോള്‍ഫ് ഇന്‍വിറ്റേഷന്‍ടൂര്‍ണമെന്റിനിടെയെത്തിയ മുതലയുടെ ഫോട്ടോയും വീഡിയോകളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മുതല കളിക്കാരുടെ അടുത്തേക്ക് വരുന്നതിനിടെ പലരും ഗോള്‍ഫ് വണ്ടികളില്‍ ചാടിക്കയറി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയായിരുന്നു. കിയാവ ദ്വീപിലെ ഗോള്‍ മൈതാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുള്ളതായി കിയാവ ഐലന്‍ഡ് ക്ലബ്ബ് പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. മുതലകള്‍ പലപ്പോഴും മൈതാന മധ്യത്തിലൂടെ നടന്ന് സമീപത്തെ കുളങ്ങളിലേക്ക് മടങ്ങാറുണ്ടെന്ന്് ഇദ്ദേഹം അറിയിച്ചു. ഭീമന്‍ മുതലെ വളരെ മെല്ലെ സമയമെടുത്ത് പച്ചപ്പിലൂടെ കടന്നുപോയി തോടിനകിലായി ഉയര്‍ന്നുനില്‍ക്കുന്ന വലിയ പുല്ലുകള്‍ക്കിടയില്‍ അപ്രത്യക്ഷമായി. കഴിഞ്ഞ വര്‍ഷം ഫ്‌ളോറിഡയില്‍ നടന്ന ഒരു ഗോള്‍ഫ് ടൂര്‍ണമെന്റും മുതല തടസ്സപ്പെടുത്തിയിരുന്നു.

Related Posts

ഓപ്പറേഷൻ സിന്ധു; ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ ഇതുവരെ ഒഴിപ്പിച്ചത് 4415 ഇന്ത്യക്കാരെ
  • June 27, 2025

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ ഒഴിപ്പിച്ചത് 4415 ഇന്ത്യക്കാരെ. ഇറാനിൽ നിന്ന് ഒഴിപ്പിച്ചത് 3597 പേരെ. ഇസ്രായേലിൽ നിന്ന് 818 പേരെ. ദൗത്യത്തിന്റെ ഭാഗമായത് 19 വിമാനങ്ങൾ. ഇതിൽ മൂന്ന് എണ്ണം വ്യോമസേനയുടേത്. 9 നേപ്പാളി പൗരന്മാരെയും 4 ശ്രീലങ്കൻ പൗരന്മാരെയും ദൗത്യത്തിലൂടെ…

Continue reading
ബഹിരാകാശത്ത് ചരിത്ര നിമിഷം: സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം
  • June 26, 2025

ആക്‌സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിക്കും. ഇന്ത്യക്കിത് അഭിമാനനിമിഷമാണ്. 41 വര്‍ഷത്തിന് ശേഷം ശുഭാന്‍ഷു ശുക്ല എന്ന ഇന്ത്യക്കാരന്‍ ബഹിരാകശത്തെത്തും. ഇതാദ്യമായി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്

ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്

എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.

എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.

‘മെഡിക്കൽ കോളജിൽ സർജറി കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല, ഡോ.ഹാരിസ് ഉന്നയിക്കുന്നതിന് മുൻപ് പ്രതിപക്ഷം വിഷയം പറഞ്ഞിട്ടുണ്ട്’: വി ഡി സതീശൻ.

‘മെഡിക്കൽ കോളജിൽ സർജറി കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല, ഡോ.ഹാരിസ് ഉന്നയിക്കുന്നതിന് മുൻപ് പ്രതിപക്ഷം വിഷയം പറഞ്ഞിട്ടുണ്ട്’: വി ഡി സതീശൻ.

‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം, KSRTC ജീവനക്കാര്‍ക്ക് ഒന്നാം തീയതിക്ക് മുന്‍പേ ശമ്പളം നൽകി’: മന്ത്രി കെ ബി ഗണേഷ് കുമാര്‍.

‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം, KSRTC ജീവനക്കാര്‍ക്ക് ഒന്നാം തീയതിക്ക് മുന്‍പേ ശമ്പളം നൽകി’: മന്ത്രി കെ ബി ഗണേഷ് കുമാര്‍.

കണ്ണൂരിൽ 6 സ്റ്റീൽ ബോംബുകൾ കണ്ടെത്തി.

കണ്ണൂരിൽ 6 സ്റ്റീൽ ബോംബുകൾ കണ്ടെത്തി.