അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപ; പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ബസ്; കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സര്‍വ്വീസ് നാളെ മുതല്‍
കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സര്‍വ്വീസായ ‘മെട്രോ കണക്ട്’ നാളെ മുതല്‍ ആരംഭിക്കും. വിവിധ റൂട്ടുകളിലായി നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാണ് നാളെമുതല്‍ ഔദ്യോഗികമായി സര്‍വീസ് ആരംഭിക്കുന്നത്. കൊച്ചിയെ പരിസ്ഥിതി സൗഹൃദ നഗരമാക്കുന്നതിനൊപ്പം പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.…