സൂപ്പർ 8ൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം, ജയം നിർണായകം

ട്വന്റി 20 ലോകകപ്പ് സൂപ്പർ 8ൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെയാണ് നേരിടുക. ഇന്ന് രാത്രി 8 മണിക്കാണ് മത്സരം നടക്കുക. ഇന്ന് ഇന്ത്യൻ ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവാൻ സാധ്യതയില്ല. എന്നാല്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് ഇന്നലെ പരിശീലനം നടത്തിയില്ല. പന്ത് ഇല്ല എങ്കില്‍ സഞ്ജു സാംസണ്‍ പകരക്കാരനാകും.

ഇന്ന് ഒരു പേസ് ബോളറെ ഒഴിവാക്കി പകരം ഒരു സ്പിന്നിനെ അധികം ഇന്ത്യ കളിപ്പിക്കാൻ സാധ്യതയുണ്ട്. സൂപ്പർ 8ല്‍ ഇന്ത്യക്ക് ഒപ്പമുള്ളത് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഓസ്ട്രേലിയമാണ്. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്ക് സെമിഫൈനലിലേക്ക് മുന്നേറാം. അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും എളുപ്പത്തില്‍ തോല്‍പ്പിക്കാൻ ആകുമെന്ന് തന്നെ ആകും ഇന്ത്യയുടെ പ്രതീക്ഷ.

ഇന്ത്യ ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ച ന്യൂയോർക്ക് പിച്ചില്‍ നിന്ന് ഏറെ വ്യത്യാസമുള്ള ബാർബഡോസയിലെ പിച്ചിലാണ് ഇന്ന് മത്സരം നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ബോളർമാരുടെ മികവില്‍ ആയിരുന്നു മത്സരങ്ങള്‍ ജയിച്ചത്. അഫ്ഗാനിസ്ഥാനും അവരുടെ ബൗളിംഗ് മികവുകൊണ്ടാണ് സൂപ്പർ 8ലേക്ക് എത്തിയത്.

Related Posts

ടീം ഇന്ത്യയുടെ ബൗളിങ് പരിശീലകരുടെ സ്ഥാനം തെറിക്കുമോ; താരങ്ങളുടെ പ്രകടനം മെച്ചപ്പെട്ടിട്ടില്ലെന്ന് ബിസിസിഐ വിലയിരുത്തല്‍
  • July 28, 2025

കഴിഞ്ഞ വര്‍ഷം മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി സ്ഥാനമേറ്റെടുത്തപ്പോള്‍ അദ്ദേഹത്തോടൊപ്പം എത്തിയ ബൗളിങ് കോച്ചുമാരെ പുറത്താക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തയ്യാറെടുക്കുന്നു. ബൗളിംഗ് പരിശീലകന്‍ മോര്‍ണ്‍ മോര്‍ക്കലിനെയും അസിസ്റ്റന്റ് പരിശീലകന്‍ റയാന്‍ ടെന്‍…

Continue reading
വനിത യൂറോ കപ്പില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍മാര്‍; വിദേശ മണ്ണില്‍ ഇംഗ്ലണ്ട് കപ്പ് സ്വന്തമാക്കുന്നത് ആദ്യം
  • July 28, 2025

വനിതാ യൂറോ കപ്പ് ഫുട്‌ബോളില്‍ വീണ്ടും ചാമ്പ്യന്‍മാരായി ഇംഗ്ലണ്ട്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോപ്പ് വനിത ഫുട്‌ബോളിന്റെ അധിപന്‍മാരാകുന്നത. ഇരുടീമുകളും ഓരോ ഗോളടിച്ച് അധികസമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തില്‍ ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ ആയിരുന്ന സ്‌പെയിനിനെ കീഴടക്കിയാണ് ഇംഗ്ലിഷുകാര്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു

‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു

കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി;

കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി;

‘ഇപ്പോൾ കന്യാസ്ത്രീകളെ വേട്ടയാടുന്നു, അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും; ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല’: മന്ത്രി വി ശിവൻകുട്ടി

‘ഇപ്പോൾ കന്യാസ്ത്രീകളെ വേട്ടയാടുന്നു, അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും; ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല’: മന്ത്രി വി ശിവൻകുട്ടി

CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

തൃശൂരിലെ ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

തൃശൂരിലെ ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍