സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം!

ടി20 ലോകകപ്പിന് ശേഷമുള്ള സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഓള്‍റൗണ്ടര്‍ ശിവം ദുബേയെ ഉള്‍പ്പെടുത്തി. പരിക്കേറ്റ നിതീഷ് റെഡ്ഢിക്ക് പകരമായാണ് ദുബേക്ക് അവസരം നല്‍കുന്നത്. ഐപിഎല്ലില്‍ തിളങ്ങിയ 21കാരനായ നിതീഷിനെ ആദ്യമായി ആയിരുന്നു ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. നിതീഷ് കുമാര്‍ ഐപിഎല്ലിലെ എമേര്‍ജിംഗ് താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. താരത്തിന് എന്ത് സ്വഭാവത്തിലുള്ള പരിക്ക് ആണെന്ന് വ്യക്തമാക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. ജൂലൈ ആറിന് തുടങ്ങുന്ന സിംബാബ്‌വെ പരമ്പരയില്‍ 5 ടി20 മത്സരങ്ങളാണുള്ളത്.

ഇന്ത്യന്‍ സംഘത്തെ ശുഭ്മാന്‍ ഗില്ലാണ് നയിക്കുക. യുവതാരങ്ങളെ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച 15 അംഗ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിരുന്നു. അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ, ധ്രുവ് ജുറല്‍ എന്നിവര്‍ക്ക് ആദ്യമായിട്ടാണ് ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. ഐപിഎല്ലില്‍ പുറത്തെടുത്ത പ്രകടനമാണ് ഇവര്‍ക്കെല്ലാം ഗുണം ചെയ്തത്. അതേസമയം, തിലക് വര്‍മ തഴയപ്പെട്ടു.

സഞ്ജുവിന് പുറമെ യശസ്വി ജയ്സ്വാള്‍ മാത്രമാണ് ടി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ടീമിലെത്തിയ താരം. അഞ്ച് ടി20 മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പര ജൂലൈ ആറിനാണ് ആരംഭിക്കുക. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാതിരുന്ന ശുഭ്മാന്‍ ഗില്‍ ട്രാവലിംഗ് റിസര്‍വായി ടീമിനൊപ്പം യാത്ര ചെയ്തിരുന്നെങ്കിലും അമേരിക്കയിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗില്ലിനെയും ആവേശ് ഖാനെയും നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. 

സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്കവാദ്, അഭിഷേക് ശര്‍മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അവേഷ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.

Related Posts

ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ പട്ടികയില്‍ സഞ്ജുവടക്കം നിരവധി ക്രിക്കറ്റ് താരങ്ങള്‍; വനിത താരങ്ങളും പട്ടികയില്‍
  • January 28, 2025

2025 വര്‍ഷത്തേക്കുള്ള രജിസ്റ്റേഡ് ടെസ്റ്റിങ് പൂളിന്റെ ഭാഗമായി ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ(നാഡ) തയ്യാറാക്കിയ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. സഞ്ജുവിന് പുറമെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍…

Continue reading
തിലകിന്റെ ഒറ്റയാള്‍ പോരാട്ടം; ടി20യില്‍ ഇന്ത്യയ്ക്ക് ആവേശകരമായ വിജയം
  • January 28, 2025

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ആവേശകരമായ വിജയം. 166 റണ്‍സ് വിജയലക്ഷ്യം എട്ടുവിക്കറ്റ് നഷ്ടത്തില്‍ നാല് പന്ത് ബാക്കി നില്‍ക്കെ മറികടന്നു. 72 റണ്‍സ് എടുത്തു പുറത്താകാതെ നിന്ന തിലക് വര്‍മയാണ് വിജയശില്പി. അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. ഒരറ്റത്ത്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘യുദ്ധം ഗസ്സയെ വാസയോഗ്യമല്ലാതാക്കി’; പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്ന് നിർദേശം; അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ്

‘യുദ്ധം ഗസ്സയെ വാസയോഗ്യമല്ലാതാക്കി’; പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്ന് നിർദേശം; അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ്

സൂര്യ ചിത്രത്തിലെ നായിക വേഷം വളരെ വ്യത്യസ്തമായത് ; പൂജ ഹെഗ്‌ഡെ

സൂര്യ ചിത്രത്തിലെ നായിക വേഷം വളരെ വ്യത്യസ്തമായത് ; പൂജ ഹെഗ്‌ഡെ

മിഹിറിന്റെ മരണം: റാഗിങ് പരാതിയിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടങ്ങി

മിഹിറിന്റെ മരണം: റാഗിങ് പരാതിയിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടങ്ങി

കാറിൽ ഓട്ടോ ഇടിച്ചു; ഓട്ടോ ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട് രാഹുൽ ദ്രാവിഡ്

കാറിൽ ഓട്ടോ ഇടിച്ചു; ഓട്ടോ ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട് രാഹുൽ ദ്രാവിഡ്

205 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാർ; അമേരിക്ക തിരിച്ചയക്കുന്നവർ ഇന്ന് നാട്ടിലെത്തും

205 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാർ; അമേരിക്ക തിരിച്ചയക്കുന്നവർ ഇന്ന് നാട്ടിലെത്തും

ഒഐസിസിയുടെ 14-ാം വാർഷിക ആഘോഷ പരിപാടി സംഘടിപ്പിച്ചു; ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു

ഒഐസിസിയുടെ 14-ാം വാർഷിക ആഘോഷ പരിപാടി സംഘടിപ്പിച്ചു; ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു