സിറ്റിയെ അടിമുടി മാറ്റിയെടുക്കാന്‍ പദ്ധതിയൊരുക്കി പെപ് ആശാന്‍

ബേണ്‍ മൗത്തിനോട് 2-1-ന്റെ തോല്‍വി, സ്‌പോര്‍ട്ടിങ് സിപിയോട് 4-1 സ്‌കോറില്‍ തോല്‍വി, ബ്രൈറ്റണോട് 2-1 ന്റെ തോല്‍വി, ടോട്ടനം ഹോട്ടസ്പറിനോട് 4-0-ന്റെ സ്‌കോറില്‍ പരാജയം. ഏറ്റവും ഒടുവില്‍ ഫെയ്‌നൂര്‍ഡിനോട് 3-3 സ്‌കോറില്‍ സമനിലയും. തുടര്‍ച്ചയായ തോല്‍വികളില്‍പെട്ട് മാഞ്ചസ്റ്റര്‍ സിറ്റി എക്കാലെത്തെയും മോശം നിലയിലാണ്.

ഞായറാഴ്ച നടക്കാനിരിക്കുന്ന ലിവര്‍പൂളുമായുള്ള മത്സരവും പ്രതീക്ഷയില്ലാത്തതാണെന്നാണ് പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുടെ അഭിപ്രായം. 2027 വരെ കരാറുള്ള പെപ് ആശാന്‍ സിറ്റിക്കൊപ്പം നിന്ന് ടീമിനെ അടിമുടി മാറ്റാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ്. നിലവില്‍ വലിയ ലക്ഷ്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെങ്കിലും ക്ലബ്ബിനെ നേട്ടങ്ങള്‍ക്കായി മാറ്റിയെടുക്കാന്‍ ആലോചിക്കുന്നതായി പെപ് ഗാര്‍ഡിയോള പറയുന്നു.ആറ് മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍വി വഴങ്ങുകയെന്നത് തന്റെ കരിയറിലെ ഏറ്റവും മോശം സമയമാണ്. പെപ് ഗാര്‍ഡിയോള പറഞ്ഞു.

കഴിഞ്ഞ വാരാന്ത്യത്തില്‍ ടോട്ടന്‍ഹാമിനെതിരെ സ്വന്തം സ്റ്റേഡിയത്തില്‍ 4-0 ന് തോറ്റതോടെ പ്രീമിയര്‍ ലീഗില്‍ മുന്നിലുള്ള ടീമുകളേക്കാള്‍ എട്ട് പോയിന്റ് പിന്നിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. ‘ഞങ്ങള്‍ മടങ്ങിവരും, എനിക്കറിയാം. എപ്പോഴാണെന്ന് എനിക്കറിയില്ല, അതാണ് സത്യം,’-ഗാര്‍ഡിയോള പറഞ്ഞു. എന്നാല്‍ ക്ലബ്ബ് മാറി നില്‍ക്കാന്‍ പറഞ്ഞാല്‍ തനിക്ക് പകരം മറ്റൊരാള്‍ ചുമതല ഏറ്റെടുക്കും. പെപ് ഗാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു.

Related Posts

സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്
  • December 8, 2025

ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാംസെമി മാറ്റിയതായാണ് സംഘാടകര്‍ അറി യിച്ചിരിക്കുന്നത്. കഴിഞ്ഞ…

Continue reading
വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന; മൗനം വെടിഞ്ഞ് പാലാകും
  • December 5, 2025

ബോളിവുഡ് സംഗീത സംവിധായകന്‍ പാലാക് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാകിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു