റഫീഞ്ഞയുടെ മഴവില്ലിന് മുന്യോസിന്‍റെ മിന്നലടി മറുപടി; കോപ്പയില്‍ ബ്രസീലിന് കുടുക്ക്, ക്വാര്‍ട്ടര്‍ കടുക്കും

ഇനി ബ്രസീലിന് ഉറക്കം പോകുന്ന ദിനങ്ങള്‍, ക്വാര്‍ട്ടര്‍ പോരാട്ടം കടുക്കും, വിനീഷ്യസ് കളിക്കുകയുമില്ല

കോപ്പ അമേരിക്ക ഫുട്ബോളില്‍ കൊളംബിയക്കെതിരെ സമനിലയില്‍ കുടുങ്ങി ബ്രസീല്‍. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ഇതോടെ ഗ്രൂപ്പ് ഡിയില്‍ രണ്ടാംസ്ഥാനത്തായ ബ്രസീലിന് ക്വാര്‍ട്ടറില്‍ മികച്ച ഫോമിലുള്ള ഉറുഗ്വെയാണ് എതിരാളികള്‍. ഗ്രൂപ്പ് ചാമ്പ്യന്‍മാരായ കൊളംബിയ ക്വാര്‍ട്ടറില്‍ പനാമയെ നേരിടും. മഞ്ഞക്കാര്‍ഡ് കണ്ട ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിന് ക്വാര്‍ട്ടര്‍ നഷ്‌ടമാകും. 

ഗ്രൂപ്പ് ഡിയില്‍ കൊളംബിയക്കെതിരെ ജയം നേടാനുറച്ചാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. വലത് വിങ്ങിലേക്ക് മടങ്ങിയെത്തിയ റഫീഞ്ഞ 12-ാം മിനുറ്റില്‍ കാനറികള്‍ക്ക് ലീഡ് നല്‍കി. ബോക്‌സിന് പുറത്ത് നിന്നെടുത്ത തകര്‍പ്പന്‍ ഫ്രീകിക്കില്‍ റഫീഞ്ഞയുടെ ഇടംകാല്‍ നേരിട്ട് പന്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ 19-ാം മിനുറ്റില്‍ ജയിംസ് റോഡ്രിഗസ് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ഹെഡറില്‍ സാഞ്ചസ് കൊളംബിയക്കായി ലക്ഷ്യംകണ്ടെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡ് ഫ്ലാഗുയര്‍ന്നു. എന്നാല്‍ ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പുള്ള ഇഞ്ചുറിടൈമില്‍ ബുള്ളറ്റ് ഫിനിഷിംഗിലൂടെ പ്രതിരോധ താരം ഡാനിയേല്‍ മുനോസ് കൊളംബിയക്ക് തുല്യത നല്‍കി. ബോക്‌സിന് പുറത്തുനിന്ന് കൊര്‍ഡോബ അളന്നുമുറിച്ച് നല്‍കിയ പന്തില്‍ സ്ലൈഡിംഗ് ഫിനിഷുമായി മുനോസ് വലചലിപ്പിക്കുകയായിരുന്നു. ഇതോടെ ഗോള്‍നില 1-1ഓടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു. 

രണ്ടാംപകുതിയുടെ 59-ാം മിനുറ്റില്‍ റഫീഞ്ഞ ഫ്രീകിക്ക് പാഴാക്കിയത് വീണ്ടും ലീഡ് നേടാനുള്ള ബ്രസീല്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. പന്ത് വലത് മൂലയിലേക്ക് വളച്ചിറക്കാനുള്ള റഫീഞ്ഞയുടെ മോഹം ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പാളുകയായിരുന്നു. ഇതിനിടെ ഇരു ടീമുകളും സബ്സ്റ്റിറ്റ്യൂഷനുകള്‍ വരുത്തി. എന്നാല്‍ ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളില്‍ ബ്രസീല്‍ പിന്നില്‍തന്നെ തുടര്‍ന്നു. അതേസമയം ഫിനിഷിംഗിലെ നേരിയ പിഴവുകളാണ് കൊളംബിയക്ക് ജയം സമ്മാനിക്കാതിരുന്നത്. അവസാന സെക്കന്‍ഡുകളില്‍ ബ്രസീലിന്‍റെ ഒരു ഷോട്ട് നിര്‍ഭാഗ്യം കൊണ്ട് ഗോളാകാതെ പോവുകയും ചെയ്തു.  

Related Posts

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: ചരിത്ര കീരിടം ചൂടി വയനാട്; മലപ്പുറത്തെ തോല്‍പ്പിച്ചത് ഷൂട്ടൗട്ടില്‍
  • December 20, 2024

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചരിത്രത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ട് ആഥിതേയരായ വയനാട്. കല്‍പ്പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ല സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ ടൈ ബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ ഷൂട്ടൗട്ടിലൂടെ 5-4 ലീഡില്‍ വയനാട് കപ്പുയര്‍ത്തുകയായിരുന്നു. ഇരുടീമും…

Continue reading
വനിത ടി20: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ജയം തേടി ഇന്ത്യ; ഹര്‍മന്‍പ്രീത് കൗറിന്റെ പരിക്ക് (?) ആശങ്കയില്‍
  • December 19, 2024

അന്താരാഷ്ട്ര വനിത ട്വന്റി ട്വന്റി ക്രിക്കറ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ഇന്ന് രണ്ടാം ജയം തേടിയിറങ്ങുന്നു. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് പരമ്പരയിലെ രണ്ടാം മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യമാച്ചില്‍ 49 റണ്‍സിന്റെ…

Continue reading

You Missed

മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്

സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്