സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് മുന്‍ താരം! താരത്തെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ എതിര്‍പ്പ് ശക്തം

റിഷഭ് പന്തായിരിക്കും ടി20 ടീമിലെ ഒന്നാം വിക്കറ്റ് കീപ്പര്‍. അതുകൊണ്ടുതന്നെ ടി20 ടീമിലെത്തിയെങ്കിലും സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെത്താനാവുമോ എന്ന കാര്യം സംശയമാണ്.

ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തം. എന്തു കൊണ്ടാണ് സഞ്ജുവിനെ നിരന്തരം തഴയുന്നതെന്നും സഞ്ജുവിന് പകരം ശിവം ദുബെയെ ഉള്‍പ്പെടുത്തിയത് ദൗര്‍ഭാഗ്യകരമെന്നും ഇന്ത്യയുടെ മുന്‍ താരം ദൊഡ്ഡ ഗണേഷ് പറഞ്ഞു. ഇന്ത്യന്‍ ജഴ്‌സിയില്‍ തിളങ്ങുന്നതിന് സെലക്ടര്‍മാര്‍ ഒരുവിലയും നല്‍കുന്നില്ലെന്നും അവസാന മത്സരത്തില്‍ സെഞ്ച്വറി അടിച്ച സഞ്ജുവിനെയും ട്വന്റി 20യില്‍ സെഞ്ച്വറി അടിച്ച അഭിഷേക് ശര്‍മയെയും ഒഴിവാക്കിയെന്നും ശശി തരൂര്‍ എംപിയും വിമര്‍ശിച്ചു. 

റിഷഭ് പന്തായിരിക്കും ടി20 ടീമിലെ ഒന്നാം വിക്കറ്റ് കീപ്പര്‍. അതുകൊണ്ടുതന്നെ ടി20 ടീമിലെത്തിയെങ്കിലും സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെത്താനാവുമോ എന്ന കാര്യം സംശയമാണ്. സിംബാബ്വെയിലെ മികച്ച പ്രകടനത്തോടെ ശുഭ്മാന്‍ ഗില്‍ ടി20 ടീമിലെ സ്ഥാനം തിരിച്ചുപിടിച്ചതിനൊപ്പം ഹാര്‍ദ്ദിക്കില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ സ്ഥാനവും സ്വന്തമാക്കിയെന്നത് ശ്രദ്ധേയമാണ്. ടി20 ടീമില്‍ സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറായാണ് ഉള്‍പ്പെടുത്തിയത്. ശ്രീലങ്കന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണുയരുന്നത്. ചില പ്രതികരണങ്ങള്‍ വായിക്കാം…

ഏകദിനത്തിനും ടി20ക്കും വ്യത്യസ്ത ടീമുകളെന്ന ഗംഭീറിന്റെ ആശയം പൂര്‍ണമായും പ്രതിഫലിച്ചിട്ടില്ലെങ്കിലും ഏറെക്കുറെ ആ രീതിയിലാണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. യശസ്വി ജയ്‌സ്വാള്‍ സഞ്ജുവിനെപ്പോലെ ടി20 ടീമില്‍ മാത്രമാണ് ഇടം നേടിയത്. കെ എല്‍ രാഹുലിനെയാകട്ടെ ഏകദിന ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഗംഭീര്‍ മെന്ററായിരുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകനായിരുന്നു രാഹുല്‍. ടി20 ക്രിക്കറ്റിലെ മെല്ലെപ്പോക്കിന്റെ പേരില്‍ രാഹുലിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന് പിന്നാലെ ബിസിസിഐ കരാര്‍ നഷ്ടമായെങ്കിലും ഗംഭീര്‍ കോച്ചായതോടെ ശ്രേയസ് അയ്യര്‍ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തുന്നുവെന്നതും പ്രത്യേകതയാണ്. ഐപിഎല്ലില്‍ ഗംഭീറിന് കീഴില്‍ ശ്രേയസ് കൊല്‍ക്കത്തയെ ചാമ്പ്യന്‍മാരാക്കിയിരുന്നു. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രവീന്ദ്ര ജഡേജയെ ഏകദിന ടീമിലേക്കും പരിഗണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

  • Related Posts

    ”ഡി ബ്രൂയിന്‍ നിനക്ക് ഇവിടെ ഒരിടമുണ്ട്, ഇതുവരെയുള്ള കരിയറിന് അഭിനന്ദനങ്ങള്‍”; കെവിന്‍ ഡി ബ്രൂയിനെ ലിവര്‍പൂളിലേക്ക് ക്ഷണിച്ച് മുഹമ്മദ് സല
    • May 19, 2025

    ദീര്‍ഘകാലം കളിച്ച ക്ലബ്ബ് ആയ മാഞ്ചസ്റ്റര്‍ സിറ്റി വിടാനൊരുങ്ങുന്ന ബെല്‍ജിയം താരം കെവിന്‍ ഡി ബ്രൂയിനെ തന്റെ ക്ലബ്ബ് ആയ ലിവര്‍പൂളിലേക്ക് ക്ഷണിച്ച് ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല. ഒരു വിഡീയോ അഭിമുഖത്തിലാണ് അദ്ദേഹം ഡി ബ്രൂയിനെ പ്രശംസിക്കുകയും ഒപ്പം സ്വന്തം…

    Continue reading
    ക്രിക്കറ്റ് താരങ്ങളെയും ഒഫീഷ്യലുകളെയും രാജ്യ തലസ്ഥാനത്ത് എത്തിച്ചത് പ്രത്യേക ട്രെയിനില്‍
    • May 10, 2025

    സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇനി നടക്കാനിരിക്കുന്ന മാച്ചുകള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചതോടെ താരങ്ങളെയും ഇവരോടൊപ്പം ഉള്ള മറ്റു സ്റ്റാഫുകളെയും സുരക്ഷിതമായി ന്യൂഡല്‍ഹിയിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അനുവദിച്ച് സര്‍ക്കാര്‍. പഞ്ചാബ് കിംഗ്സ് (പിബികെഎസ്), ഡല്‍ഹി ക്യാപിറ്റല്‍സ് (ഡിസി) കളിക്കാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്,…

    Continue reading

    You Missed

    കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച കേസ്; കുൻവർ വിജയ് ഷായുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി

    കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച കേസ്; കുൻവർ വിജയ് ഷായുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി

    അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ തൊഴിലാളി സമരം അവസാനിച്ചു

    അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ തൊഴിലാളി സമരം അവസാനിച്ചു

    ”ഡി ബ്രൂയിന്‍ നിനക്ക് ഇവിടെ ഒരിടമുണ്ട്, ഇതുവരെയുള്ള കരിയറിന് അഭിനന്ദനങ്ങള്‍”; കെവിന്‍ ഡി ബ്രൂയിനെ ലിവര്‍പൂളിലേക്ക് ക്ഷണിച്ച് മുഹമ്മദ് സല

    ”ഡി ബ്രൂയിന്‍ നിനക്ക് ഇവിടെ ഒരിടമുണ്ട്, ഇതുവരെയുള്ള കരിയറിന് അഭിനന്ദനങ്ങള്‍”; കെവിന്‍ ഡി ബ്രൂയിനെ ലിവര്‍പൂളിലേക്ക് ക്ഷണിച്ച് മുഹമ്മദ് സല

    മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് സുപ്രീംകോടതി അനുമതി

    മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് സുപ്രീംകോടതി അനുമതി