ഗയാനയില്‍ കൊടുങ്കാറ്റായി ഷമര്‍ ജോസഫ്, ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു

വിന്‍ഡീസിനായി ഷമര്‍ ജോസഫ് തന്‍റെ പത്താം ടെസ്റ്റില്‍ കരിയറിലെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ ജെയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റെടുത്തു.

ഗയാന: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് വെസ്റ്റ് ഇന്‍ഡീസ്. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 160 റണ്‍സിന് വിന്‍ഡീസ് എറിഞ്ഞു വീഴ്ത്തി. 33 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഷമര്‍ ജോസഫാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 97-9 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്ക 100 കടക്കില്ലെന്ന് കരുതിയെങ്കിലും പത്താമനായി ഇറങ്ങി 38 റണ്‍സുമായി പുറത്താകാതെ നിന്ന ഡെയ്ന്‍ പെഡ്റ്റും 11-ാമനായി ഇറങ്ങി 23 റണ്‍സെടുത്ത നാന്ദ്രെ ബര്‍ഗറും ചേര്‍ന്ന് 61 റണ്‍സ് കൂട്ടുകെട്ടിലൂടെ ദക്ഷിണാഫ്രിക്കയെ 150 കടത്തി.

26 റണ്‍സെടുടുത്ത ട്രിസ്റ്റൻ സ്റ്റബ്സും 28 റണ്‍സെടുത്ത ഡേവിഡ് ബെഡിങ്ഹാമും 21 റണ്‍സെടുത്ത കെയ്ൽ വെറിയന്നെയും 14 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവുമാണ് ദക്ഷിണാഫ്രിക്കൻ നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. ക്യാപ്റ്റന്‍ ടെംബാ ബാവുമ പൂജ്യത്തിന് പുറത്തായി. വിന്‍ഡീസിനായി ഷമര്‍ ജോസഫ് തന്‍റെ പത്താം ടെസ്റ്റില്‍ കരിയറിലെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ ജെയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ അതേനാണയത്തില്‍ മറുപടി നല്‍കിയ ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെയും ആദ്യ ദിനം കൂട്ടതകര്‍ച്ചയിലേക്ക് തള്ളിവിട്ടു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 97-7 എന്ന നിലയിലാണ് വിന്‍ഡീസ്. 33 റണ്‍സോടെ ക്രീസിലുള്ള ജേസണ്‍ ഹോള്‍ഡറാണ് ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്(3), മൈക്കിൽ ലൂയിസ്(0), കീസി കാര്‍ട്ടി(26), അലിക് അല്‍താനസെ(1), കാവെം ഹോഡ്ജ്(4), ജോഷ്വ ഡാ ഡിസില്‍വ(4), ഗുഡകേഷ് മോടി(11) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്.

മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ദക്ഷിണാഫ്രിക്കൻ സ്കോറിനൊപ്പെമെത്താന്‍ വിന്‍ഡീസിന് ഇനിയും 63 റണ്‍സ് കൂടി വേണം. ദക്ഷിണാഫ്രിക്കക്കായി വിയാന്‍ മുള്‍ഡര്‍ നാലു വിക്കറ്റെടുത്തപ്പോള്‍ നാന്ദ്രെ ബര്‍ഗര്‍ രണ്ട് വിക്കറ്റെടുത്തു. രണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയിലായിരുന്നു.

  • Related Posts

    വെറും 92 റണ്‍സിന് ഓള്‍ ഔട്ട്!; പാക് ടീമിനെതിരെ കമന്റുകളുമായി സ്വന്തം കാണികള്‍
    • August 13, 2025

    വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലെ അവസാനമത്സരത്തില്‍ ദയനീയ ജോല്‍വി ഏറ്റുവാങ്ങിയ പാക്‌സ്താന്‍ ടീമിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി പാക് ക്രിക്കറ്റ് ആരാധകര്‍. ബുധനാഴ്ച നടന്ന മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വെറും 92 റണ്‍സ് എടുക്കാന്‍ മാത്രമാണ് പാക്…

    Continue reading
    ഇന്ത്യൻ പ്രതിഭകൾക്കൊപ്പം ബാറ്റ് വീശാൻ മെസ്സി; പോരാട്ടം വാങ്കഡെ സ്റ്റേഡിയത്തിൽ
    • August 2, 2025

    കളിക്കളത്തിൽ പന്തുകൊണ്ട് മായാജാലം തീർക്കുന്ന ലിയോണൽ മെസ്സി ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നെങ്കിൽ എങ്ങനെ ഉണ്ടാകും? കൗതുകം ഉണ്ടാക്കുന്ന ചോദ്യമാണ്. എന്നാൽ, വെറും കൗതുകം എന്നതിനപ്പുറം സച്ചിൻ ടെണ്ടുൽക്കർ, മഹേന്ദ്രസിംഗ് ധോണി, അടക്കമുള്ള ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളോടൊപ്പം മെസ്സി ബാറ്റ് വീശാൻ…

    Continue reading

    You Missed

    ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

    ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

    ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

    ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

    നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

    നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

    ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

    ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

    ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

    ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

    പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി

    പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി