ദ്രാവിഡിനെയല്ല, ഗംഭീറിന്‍റെ പകരക്കാരനാവാന്‍ കൊല്‍ക്കത്ത പരിഗണിക്കുന്നത് മറ്റൊരു ഇതിഹാസ താരത്തെ

ടീമിന്‍റെ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റ് തുടരുമെങ്കിലും ഗംഭീറിന്‍റെ സ്ഥാനത്തേക്ക് മുന്‍ താരവും പരിശീലകനുമായിരുന്ന കാലിസിനെപ്പോലൊരു താരത്തെ കൊണ്ടുവരാനാണ് കൊല്‍ക്കത്തയുടെ തിരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൗതം ഗംഭീര്‍ ഇന്ത്യൻ പരിശീലകനായി പോയതോടെ അടുത്ത ഐപിഎല്‍ സീസണില്‍ കോച്ചിംഗ് സ്റ്റാഫില്‍ അഴിച്ചുപണിക്ക് ഒരുങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മെന്‍ററായിരുന്ന ഗൗതം ഗംഭീറിന് പകരം രാഹുല്‍ ദ്രാവിഡിനെ കൊല്‍ക്കത്ത മെന്‍ററായി പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദ്രാവിഡിനെ അല്ല ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം ജാക് കാലിസിനെയാകും കൊല്‍ക്കത്ത അടുത്ത സീസണില്‍ ടീമിന്‍റെ മെന്‍ററാക്കുകയെന്ന് ദ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ടീമിന്‍റെ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റ് തുടരുമെങ്കിലും ഗംഭീറിന്‍റെ സ്ഥാനത്തേക്ക് മുന്‍ താരവും പരിശീലകനുമായിരുന്ന കാലിസിനെപ്പോലൊരു താരത്തെ കൊണ്ടുവരാനാണ് കൊല്‍ക്കത്തയുടെ തിരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത ഐപിഎല്‍ കീരിടം നേടിയ 2012ലും 2014ലും കൊല്‍ക്കത്ത ടീം അംഗമായിരുന്നു കാലിസ്. 2014ല്‍ വിരമിച്ചശേഷം കൊല്‍ക്കത്തയുടെ ബാറ്റിംഗ് കണ്‍സള്‍ട്ടന്‍റായും 2015 മുതല്‍ 2019വരെ കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകനുമായിരുന്നു കാലിസ്. പിന്നീട് ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് പരിശീലകനായി കാലിസ് ചുമതലയേറ്റു.

Related Posts

വെറും 92 റണ്‍സിന് ഓള്‍ ഔട്ട്!; പാക് ടീമിനെതിരെ കമന്റുകളുമായി സ്വന്തം കാണികള്‍
  • August 13, 2025

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലെ അവസാനമത്സരത്തില്‍ ദയനീയ ജോല്‍വി ഏറ്റുവാങ്ങിയ പാക്‌സ്താന്‍ ടീമിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി പാക് ക്രിക്കറ്റ് ആരാധകര്‍. ബുധനാഴ്ച നടന്ന മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വെറും 92 റണ്‍സ് എടുക്കാന്‍ മാത്രമാണ് പാക്…

Continue reading
ഇന്ത്യൻ പ്രതിഭകൾക്കൊപ്പം ബാറ്റ് വീശാൻ മെസ്സി; പോരാട്ടം വാങ്കഡെ സ്റ്റേഡിയത്തിൽ
  • August 2, 2025

കളിക്കളത്തിൽ പന്തുകൊണ്ട് മായാജാലം തീർക്കുന്ന ലിയോണൽ മെസ്സി ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നെങ്കിൽ എങ്ങനെ ഉണ്ടാകും? കൗതുകം ഉണ്ടാക്കുന്ന ചോദ്യമാണ്. എന്നാൽ, വെറും കൗതുകം എന്നതിനപ്പുറം സച്ചിൻ ടെണ്ടുൽക്കർ, മഹേന്ദ്രസിംഗ് ധോണി, അടക്കമുള്ള ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളോടൊപ്പം മെസ്സി ബാറ്റ് വീശാൻ…

Continue reading

You Missed

ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി

പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി