സിംബാബ്‌വെ പൊരുതി തോറ്റു, തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പരമ്പരയില്‍ മുന്നിലെത്തി ഇന്ത്യ

  49 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്ന ഡിയോണ്‍ മയേഴ്സാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. 37 റണ്‍സെടുത്ത ക്ലൈവ് മദാന്ദെയും സിംബാബ്‌വെക്കായി തിളങ്ങി

ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സിംബാബ്‌വെയെ 23 റണ്‍സിന് വീഴ്ത്തി അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംബാബ്‌വെ ആദ്യ പത്തോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെ നേടിയുള്ളുവെങ്കിലും അവസാന പത്തോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 99 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യയെ വിറപ്പിച്ചശേഷം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്ത് പോരാട്ടം അവസാനിപ്പിച്ചു.  49 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്ന ഡിയോണ്‍ മയേഴ്സാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. 37 റണ്‍സെടുത്ത ക്ലൈവ് മദാന്ദെയും സിംബാബ്‌വെക്കായി തിളങ്ങി. ഇന്ത്യക്കായി 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദര്‍ കളിയിലെ താരമായി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 182-4, സിംബാബ്‌വെ 20 ഓവറില്‍ 159-6.

തുടക്കത്തിലെ വിക്കറ്റുകള്‍ എറിഞ്ഞിട്ട ഇന്ത്യ അനായാസ ജയം പ്രതീക്ഷിച്ചിരുന്നിടത്തു നിന്നായിരുന്നു സിംബാബ്‌വെ തിരിച്ചടിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ മധേവേരയെ(1) വീഴ്ത്തി ആവേശ് ഖാനാണ് സിംബാബ്‌വെയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. മറുമാണിയെ(13) ഖലീലും ബ്രയാന്‍ ബെന്നറ്റിനെ(4) രവി ബിഷ്ണോയിയുടെ വണ്ടര്‍ ക്യാച്ചില്‍ ആവേശും മടക്കിയതോടെ സിംബാബ്‌വെ പവര്‍ പ്ലേ കഴിയുമ്പോള്‍ 37-3ലേക്ക് വീണു. പവര്‍ പ്ലേക്ക് പിന്നാലെ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരോവറില്‍ ക്യാപ്റ്റന്‍ സിക്കന്ദർ റാസയെയും(15), ജൊനാഥന്‍ കാംപ്‌ബെല്ലിനെയും(1) വീഴ്ത്തിയതോടെ 39-5ലേക്ക് വീണ സിംബാബ്‌വെ വലിയ തോല്‍വി വഴങ്ങുമെന്ന് കരുതി. എന്നാല്‍ ഏഴാം ഓവറില്‍ ഒത്തു ചേര്‍ന്ന മയേഴ്സും മദാന്ദെയും 77 റണ്‍സ് കൂട്ടുകെട്ടിലൂടെ തകര്‍ത്തടിച്ചതോടെ ഇന്ത്യയുടെ പിടി അയഞ്ഞു.

Related Posts

ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ പട്ടികയില്‍ സഞ്ജുവടക്കം നിരവധി ക്രിക്കറ്റ് താരങ്ങള്‍; വനിത താരങ്ങളും പട്ടികയില്‍
  • January 28, 2025

2025 വര്‍ഷത്തേക്കുള്ള രജിസ്റ്റേഡ് ടെസ്റ്റിങ് പൂളിന്റെ ഭാഗമായി ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ(നാഡ) തയ്യാറാക്കിയ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. സഞ്ജുവിന് പുറമെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍…

Continue reading
തിലകിന്റെ ഒറ്റയാള്‍ പോരാട്ടം; ടി20യില്‍ ഇന്ത്യയ്ക്ക് ആവേശകരമായ വിജയം
  • January 28, 2025

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ആവേശകരമായ വിജയം. 166 റണ്‍സ് വിജയലക്ഷ്യം എട്ടുവിക്കറ്റ് നഷ്ടത്തില്‍ നാല് പന്ത് ബാക്കി നില്‍ക്കെ മറികടന്നു. 72 റണ്‍സ് എടുത്തു പുറത്താകാതെ നിന്ന തിലക് വര്‍മയാണ് വിജയശില്പി. അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. ഒരറ്റത്ത്…

Continue reading

You Missed

‘യുദ്ധം ഗസ്സയെ വാസയോഗ്യമല്ലാതാക്കി’; പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്ന് നിർദേശം; അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ്

‘യുദ്ധം ഗസ്സയെ വാസയോഗ്യമല്ലാതാക്കി’; പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്ന് നിർദേശം; അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ്

സൂര്യ ചിത്രത്തിലെ നായിക വേഷം വളരെ വ്യത്യസ്തമായത് ; പൂജ ഹെഗ്‌ഡെ

സൂര്യ ചിത്രത്തിലെ നായിക വേഷം വളരെ വ്യത്യസ്തമായത് ; പൂജ ഹെഗ്‌ഡെ

മിഹിറിന്റെ മരണം: റാഗിങ് പരാതിയിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടങ്ങി

മിഹിറിന്റെ മരണം: റാഗിങ് പരാതിയിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടങ്ങി

കാറിൽ ഓട്ടോ ഇടിച്ചു; ഓട്ടോ ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട് രാഹുൽ ദ്രാവിഡ്

കാറിൽ ഓട്ടോ ഇടിച്ചു; ഓട്ടോ ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട് രാഹുൽ ദ്രാവിഡ്

205 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാർ; അമേരിക്ക തിരിച്ചയക്കുന്നവർ ഇന്ന് നാട്ടിലെത്തും

205 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാർ; അമേരിക്ക തിരിച്ചയക്കുന്നവർ ഇന്ന് നാട്ടിലെത്തും

ഒഐസിസിയുടെ 14-ാം വാർഷിക ആഘോഷ പരിപാടി സംഘടിപ്പിച്ചു; ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു

ഒഐസിസിയുടെ 14-ാം വാർഷിക ആഘോഷ പരിപാടി സംഘടിപ്പിച്ചു; ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു