മത്സരത്തില്‍ ബെല്‍ജിയത്തെ കെട്ടിയിടുകയായിരുന്നു ഫ്രാന്‍സ്. ഡി ബ്രൂയ്‌നും റൊമേലു ലുകാകുവിനും തിളങ്ങാനായില്ല.
ഫ്രാന്‍സ് യൂറോ കപ്പ് യൂറോ ക്വാര്‍ട്ടറില്‍. ബെല്‍ജിയത്തിന്റെ വെല്ലുവിളി മറകടന്നാണ് ഫ്രാന്‍സ് അവസാന എട്ടില്‍ ഇടം പിടിച്ചത്. ജാന്‍ വെര്‍ട്ടോഗന്റെ സെല്‍ഫ് ഗോളാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. ഫ്രാന്‍സിന് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ടീം ബെല്‍ജിത്തേക്കാള്‍ ഒരുപടി മുന്നിലായിരുന്നു. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മാണ് മുന്‍ ചാംപ്യന്മാരെ ഗോളില്‍ നിന്നറ്റിയത്.
മത്സരത്തില്‍ ബെല്‍ജിയത്തെ കെട്ടിയിടുകയായിരുന്നു ഫ്രാന്‍സ്. ഡി ബ്രൂയ്‌നും റൊമേലു ലുകാകുവിനും തിളങ്ങാനായില്ല. 10-ാം മിനിറ്റില്‍ അന്റോയിന്‍ ഗ്രീസ്മാന്റെ ദുര്‍ബല ഷോട്ട് ബെല്‍ജിയന്‍ ഗോള്‍ കീപ്പര്‍ കയ്യിലൊതുക്കി. 12-ാം മിനിറ്റില്‍ കൂണ്ടെയുടെ ക്രോസ് ബെല്‍ജിയം പ്രതിരോധനിര രക്ഷപ്പെടുത്തി. 15-ാം മിനിറ്റിലായിരുന്നു ബെല്‍ജിയത്തിന്റെ ആദ്യ അവസരം. എന്നാല്‍ കരാസ്‌കോയ്ക്ക് മുതലാക്കാന്‍ സാധിച്ചില്ല. 34-ാം മിനിറ്റില്‍ തുറാമിന്റെ ഹെഡ്ഡര്‍ പുറത്തേക്ക്്. മത്സരം രണ്ടാം പകുതിയിലേക്ക്.