നികുതിയില്‍ ധോണിയുടെ ഐപിഎല്‍ പ്രതിഫലത്തിനും ‘ചെക്’ വെച്ച് ഗുകേഷ്; ലോക ചാമ്പ്യന്‍ നല്‍കേണ്ടത് 4.67 കോടി

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് താരം ഡിങ് ലിറനെ ‘മലര്‍ത്തിയടിച്ച്’ കിരീടം ചൂടിയ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ് എന്ന ഡി ഗുകേഷ് നികുതിയായി ഇന്ത്യന്‍ സര്‍ക്കാരിലേക്ക് നല്‍കേണ്ടത് ധോണിയുടെ ഐപിഎല്‍ പ്രതിഫലത്തെയും പിന്നിലാക്കുന്ന തുക. ഡി ഗുകേഷിന് ആകെ പ്രതിഫലമായി ലഭിച്ച 11.45 കോടി രൂപയില്‍ നിന്ന് ഏകദേശം 4.67 കോടി രൂപയാണ് നികുതിയിനത്തില്‍ നല്‍കേണ്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നിലനിര്‍ത്തിയ താരമായ ധോണിയുടെ പ്രതിഫലമായി നിശ്ചയിക്കപ്പെട്ടത് നാല് കോടിയായിരുന്നു. ഇന്ത്യയിലെ നിയമപ്രകാരം 15 ലക്ഷം രൂപക്ക് മുകളില്‍ വരുമാനമുള്ളവര്‍ 30 ശതമാനം ആദായ നികുതി നല്‍കണം. അഞ്ച് കോടിക്ക് മുകളില്‍ വരുമാനമുണ്ടെങ്കില്‍ ഇത് 37 ശതമാനം വരെ അധിക നികുതിയും പുറമെ നാല് ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസുമായും നല്‍കണം. അതിനാല്‍ 11.45 കോടി രൂപ പ്രതിഫലം ലഭിക്കുന്ന ഗുകേഷ് 42 ശതമാനമായിരിക്കും നികുതിയായി നല്‍കുക.

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആകെ സമ്മാനത്തുക 21.20 കോടി രൂപയാണ്. ഇത് ഗുകേഷിന് ലഭിക്കുമെന്ന തരത്തില്‍ സാമൂഹ്യമാധ്യങ്ങളിലടക്കം പ്രചാരണം ഉണ്ടായിരുന്നെങ്കിലും സമ്മാനഘടന സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഓരോ ഗെയിമും ജയിക്കുമ്പോള്‍ ജേതാവിന് ലഭിക്കുക 1.69 കോടി രൂപയാണ്. ഈ കണക്കില്‍ മൂന്ന് ജയം സ്വന്തമാക്കിയ ഗുകേഷിന് 5.07 കോടി രൂപയാണ് സമ്മാനം. രണ്ട് ജയമുള്ള ഡിങ് ലിറന് 3.38 കോടി രൂപയും ലഭിച്ചു. ശേഷിക്കുന്ന തുക ഇരുവര്‍ക്കും തുല്ല്യമായി വീതിക്കുകയാണ് രീതി. അതേ സമയം ഗുകേഷ് നല്‍കേണ്ട നികുതി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറയുകയാണ്. ഗുകേഷ് ലോക ചാമ്പ്യനായപ്പോള്‍ ശരിക്കും ചാമ്പ്യനായത് നികുതി വകുപ്പാണെന്നും അവരെ അഭിനന്ദിക്കണമെന്നുമൊക്കെയുള്ള തരത്തിലാണ് ട്രോളുകള്‍ നിറയുന്നത്. ഏതായാലും ഗുകേഷ് ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയതിനൊപ്പം തന്നാലാവും വിധം രാജ്യത്തിന്റെ സമ്പദ്ഘടനെയെയും സഹായിച്ചിരിക്കുകയാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളും നിറയുന്നുണ്ട്.

Related Posts

ബാഴ്‌സ കൗമാര താരം ലമിന്‍ യമാല്‍ പുറത്ത്; കണങ്കാലിന് പരിക്കേറ്റതിനാല്‍ ഒരു മാസം വിശ്രമം
  • December 17, 2024

ഇക്കഴിഞ്ഞ ഞായറാഴ്ച ലെഗാനെസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ തോറ്റ ബാഴ്സലോണയുടെ യുവ വിംഗര്‍ ലമിന്‍ യമല്‍ പരിക്ക് മൂലം ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. താരത്തിന്റെ കണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്. മൂന്നോ നാലോ ആഴ്ചത്തേക്ക് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നും വിവരമുണ്ട്.…

Continue reading
ഐസിസി പുതിയ ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ
  • December 2, 2024

ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ. ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 35കാരനായ ജയ് ഷാ. ഐസിസി ചെയര്‍മാനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് ജയ് ഷാ.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മലപ്പുറത്ത് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം; സ്‌കൂട്ടര്‍ റോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തത് പ്രകോപനമായി

മലപ്പുറത്ത് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം; സ്‌കൂട്ടര്‍ റോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തത് പ്രകോപനമായി

പുഷ്പ 2 റിലീസിനിടെ തിക്കും തിരക്കും; തലച്ചോറിന് തകരാർ സംഭവിച്ചു, ചികിത്സയിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരം

പുഷ്പ 2 റിലീസിനിടെ തിക്കും തിരക്കും; തലച്ചോറിന് തകരാർ സംഭവിച്ചു, ചികിത്സയിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരം

സംസ്ഥാനത്തെ സ്വര്‍ണവില ഇടിഞ്ഞു; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണവില ഇടിഞ്ഞു; പവന് 120 രൂപ കുറഞ്ഞു

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന്; മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന പെണ്‍മക്കളുടെ ഹര്‍ജി ഹൈക്കോടതി