ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പൊഫ്ര സണ്ണി തോമസ് അന്തരിച്ചു

ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പൊഫ്ര സണ്ണി തോമസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 85ആം വയസില്‍ കോട്ടയം ഉഴവൂരിലെ വീട്ടിലായിരുന്നു അന്ത്യം. ഒളിമ്പിക്‌സ് സ്വര്‍ണമടക്കം അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ നൂറിലധികം മെഡലുകള്‍ വെടിവെച്ചിട്ടത് സണ്ണി തോമസിന്റെ ശിക്ഷണത്തിലായിരുന്നു.

അഭിനവ് ബിന്ദ്ര, ജസ്പാല്‍ റാണ, രാജ്യവര്‍ധന്‍ സിങ് റാത്തോര്‍, അഞ്ജലി ഭാഗവത്, ഗഗന്‍ നാരംഗ് തുടങ്ങിയ പ്രമുഖരായ ശിഷ്യന്‍മാരുടെ നിര തന്നെ സണ്ണി തോമസിനുണ്ട്. ഇതിഹാസങ്ങളായ ഈ ശിഷ്യഗണങ്ങളുടെ പേരുകള്‍ മതി സണ്ണി തോമസിന്റെ തലപ്പൊക്കം മനസിലാകാന്‍.

പത്താം വയസില്‍ നാടന്‍ തോക്കിലായിരുന്നു സണ്ണി തോമസിന്റെ ആദ്യ പരീക്ഷണം. കോട്ടയം റൈഫിള്‍ ക്ലബില്‍ ചേര്‍ന്നതോടെ അത് ശാസ്ത്രീയമായി. പിന്നീട് ഇംഗ്ലീഷ് അധ്യാപകനായപ്പോഴും തോക്കിനോടുള്ള കമ്പം വിട്ടില്ല. അഞ്ച് തവണ സംസ്ഥാന ചാമ്പ്യനും 1976ല്‍ ദേശീയ ചാമ്പ്യനുമായി. 1993ലാണ് ദേശീയ ഷൂട്ടിങ് പരിശീലകനായി സണ്ണി തോമസ് അവരോധിക്കപ്പെടുന്നത്. ലക്ഷ്യമില്ലാതെ വെടിയുതിര്‍ത്ത് നടന്നിരുന്ന ഇന്ത്യന്‍ ഷൂട്ടിങിന് അദ്ദേഹം നേര്‍വഴി കണിച്ചു. ചൈനീസ് ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യ വെടിയുതിര്‍ത്തു. മെഡലുകള്‍ വരിവരിയായെത്തി.

2004ല്‍ രാജ്യവര്‍ധന്‍ സിങ് റാത്തോറിലൂടെ ആദ്യ ആദ്യ ഒളിമ്പിക്‌സ് വ്യക്തഗത വെള്ളി. 2008ല്‍ അഭിനവ് ബിന്ദ്രയിലൂടെ രാജ്യത്തിന്റെ ആദ്യ ഒളിമ്പിക്‌സ് സ്വര്‍ണം. 2012ല്‍ രണ്ട് മെഡലുകള്‍ കൂടി… ഇങ്ങനെ അന്താരാഷ്ട്ര വേദിയില്‍ നൂറിലധികം മെഡലുകളാണ് സണ്ണി തോമസിന്റെ ശിക്ഷണത്തില്‍ ഇന്ത്യ വെടിവച്ചിട്ടത്. ഒടുവില്‍ 2014ല്‍ 19 വര്‍ഷം നീണ്ട പരിശീലക ജീവിതത്തിന് അവസാനമിട്ട് തോക്കുതാഴെവച്ചു.

Related Posts

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു
  • June 7, 2025

കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു. ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ആണ് രാജി. കർണാടക ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി എ ശങ്കർ, ട്രഷറർ ഇ ജയറാം എന്നിവരാണ് രാജിവച്ചത്. അപകടത്തിൽ വിരാട് കോലിയെ…

Continue reading
ബെംഗളൂരു അപകടം: വിരാട് കോലിയെ പ്രതിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി
  • June 7, 2025

ഐപിഎല്‍ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ വിരാട് കോലിയെ പ്രതിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ എച്ച്.എം വെങ്കടേഷ് നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടിട്ടില്ല. ആര്‍സിബിയുടെ വൈസ് പ്രസിഡന്റ് ഉള്‍പ്പടെ ഒളിവില്‍ എന്ന് വിവരം.ബെംഗളുരുവില്‍ വിജയമാഘോഷിക്കാന്‍ എല്ലാവരും എത്തണം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്

ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്

എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.

എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.

‘മെഡിക്കൽ കോളജിൽ സർജറി കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല, ഡോ.ഹാരിസ് ഉന്നയിക്കുന്നതിന് മുൻപ് പ്രതിപക്ഷം വിഷയം പറഞ്ഞിട്ടുണ്ട്’: വി ഡി സതീശൻ.

‘മെഡിക്കൽ കോളജിൽ സർജറി കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല, ഡോ.ഹാരിസ് ഉന്നയിക്കുന്നതിന് മുൻപ് പ്രതിപക്ഷം വിഷയം പറഞ്ഞിട്ടുണ്ട്’: വി ഡി സതീശൻ.

‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം, KSRTC ജീവനക്കാര്‍ക്ക് ഒന്നാം തീയതിക്ക് മുന്‍പേ ശമ്പളം നൽകി’: മന്ത്രി കെ ബി ഗണേഷ് കുമാര്‍.

‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം, KSRTC ജീവനക്കാര്‍ക്ക് ഒന്നാം തീയതിക്ക് മുന്‍പേ ശമ്പളം നൽകി’: മന്ത്രി കെ ബി ഗണേഷ് കുമാര്‍.

കണ്ണൂരിൽ 6 സ്റ്റീൽ ബോംബുകൾ കണ്ടെത്തി.

കണ്ണൂരിൽ 6 സ്റ്റീൽ ബോംബുകൾ കണ്ടെത്തി.