കിടപ്പുമുറിയിൽ നിന്ന് പാമ്പുകടിയേറ്റ് 22കാരൻ മരിച്ചു; പാമ്പിനെ പിടിച്ച് ചിതയിൽ വെച്ച് കത്തിച്ച് നാട്ടുകാർ

വീട്ടിൽ നിന്ന് ശ്മശാനത്തിലേക്ക് യുവാവിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്രയ്ക്കൊപ്പം പാമ്പിനെയും കയറിൽ കെട്ടി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കോർബ: 22 വയസുകാരൻ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ, കടിച്ച പാമ്പിനെയും ചിതയിൽ വെച്ച് നാട്ടുകാർ ചുട്ടുകൊന്നു. ഛത്തീസ്ഗഡിലെ കോർബയിലാണ് സംഭവം. പാമ്പ് ഇനി മറ്റാരെയെങ്കിലും കടിക്കുമെന്ന ഭയത്താലാണ് ചെയ്തതെന്ന് നാട്ടുകാർ പറഞ്ഞു. പാമ്പിനെ കൊന്നതിന് ആളുകൾക്കെതിരെ നടപടിയെടുക്കില്ലെന്നും മറിച്ച് ബോധവത്കരണമാണ് ആവശ്യമെന്ന് അധികൃതരും പ്രതികരിച്ചു.

ശനിയാഴ്ച രാത്രിയാണ് ദിഗേശ്വർ രത്തിയ എന്ന യുവാവിനെ ബൈഗമർ ഗ്രാമത്തിലെ തന്റെ വീടിനുള്ളിൽ വെച്ച് കടുത്ത വിഷമുള്ള പാമ്പ് കടിച്ചത്. രാത്രി ഉറങ്ങാൻ നേരം കിടക്ക ശരിയാക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. യുവാവ് വീട്ടുകാരെ അറിയിക്കുകയും പിന്നാലെ കോർബയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ യുവാവ് മരിച്ചു. പോസ്റ്റ്മോ‍ർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

സംഭവത്തിന് പിന്നാലെ നാട്ടുകാർ കടിച്ച പാമ്പിനെ പിടിച്ച് ഒരു കൂടയിൽ അടച്ച് സൂക്ഷിച്ചു. പിന്നീട് ഇതിനെ ഒരു വടിയിൽ കയർ ഉപയോഗിച്ച് ബന്ധിച്ചു. വീട്ടിൽ നിന്ന് യുവാവിന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയപ്പോൾ കൂടെ പാമ്പിനെയും വടിയിൽ കെട്ടി കൊണ്ടുപോയി. ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പിന്നീട് യുവാവിന്റെ ചിതയിൽ തന്നെ വെച്ച് പാമ്പിനെയും കത്തിക്കുകയായിരുന്നു.

സംഭവത്തിൽ നാട്ടുകാർക്കെതിരെ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് കോർബ സബ് ഡിവിഷണൽ ഓഫീസർ ആഷിശ് ഖേൽവാർ പറഞ്ഞു. പാമ്പിനെ കൊല്ലുന്നതിനെതിരെയും ആവാസ വ്യവസ്ഥയിൽ അവയുടെ പങ്കിനെ കുറിച്ചും ആളുകളെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകയുണ്ടെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. 

  • Related Posts

    ‘അയോധ്യയിൽ 25 ലക്ഷം ദീപം തെളിയും, ഇന്ന് രണ്ട് ലോക റെക്കോർഡുകൾ‌ പിറക്കും’: ആചാര്യ സത്യേന്ദ്ര ദാസ്
    • October 30, 2024

    രാമക്ഷേത്ര നിർ‌മാണത്തിന് ശേഷമുള്ള ആദ്യ ദീപാവലിയെ വവേൽക്കാൻ അയോധ്യ ഒരുങ്ങിക്കഴിഞ്ഞെന്ന് രാമക്ഷജന്മഭൂമി മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ദർശനം സു​ഗമമാക്കാനായി വേണ്ട നടപടികൾ കൈക്കൊണ്ടതായി അദ്ദേഹം ANIയോട് വ്യക്തമാക്കി. ഇത്തവണ 25 ലക്ഷം ദീപം തെളിക്കാനാണ് പദ്ധതിയിടുന്നത്. ​ഗിന്നസ് റെക്കോർഡിൽ ഇടം…

    Continue reading
    മധ്യപ്രദേശിലെ കടുവ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞു
    • October 30, 2024

    മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞ നിലയിൽ. മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ ആനകളുടെ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ. ചൊവ്വാഴ്ച റിസർവ് ഏരിയയിൽ സ്ഥിരമായുള്ള പട്രോളിങ്ങിനിടെയാണ് രണ്ട് ആനകളെ ചെരിഞ്ഞ…

    Continue reading

    You Missed

    ലോക കപ്പ് യോഗ്യത മത്സരം: പെറുവിനെതിരെ അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം

    ലോക കപ്പ് യോഗ്യത മത്സരം: പെറുവിനെതിരെ അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം

    ‘ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം

    ‘ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം

    ‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

    ‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

    ‘സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു

    ‘സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു

    ‘ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍

    ‘ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍

    കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയോ? സത്യാവസ്ഥ എന്താണ്?

    കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയോ? സത്യാവസ്ഥ എന്താണ്?