ലാൻഡിങ്ങിനിടെ സാങ്കേതിക തകരാർ; വിമാനം സുരക്ഷിതമായി ഇറക്കി

ലാൻഡിങ്ങിനിടെ സാങ്കേതിക തകരാറുണ്ടായ വിമാനം സുരക്ഷിതമായി ഇറക്കി. ഡൽഹിയിൽ നിന്ന് ഷിംലയിലേക്കുള്ള അലയൻസ് എയർ 9I821 എന്ന വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. ഹിമാചൽ പ്രദേശ് ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി, ഡിജിപി അതുൽ വർമ്മ ഉൾപ്പെടെ 44 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി ഇറക്കിയതിനാൽ വൻ അപകടമാണ് ഒഴിവായത്.

ഷിംല വിമാനത്താവള വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സംഭവത്തെത്തുടർന്ന് വിമാനം പരിശോധനയ്ക്കായി ഉടൻ നിലത്തിറക്കേണ്ടിവന്നു. ഷിംല വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിനിടെയാണ് പ്രശ്‌നം ഉണ്ടായത്, ലാൻഡിംഗിനിടെ ബ്രേക്കിംഗ് സിസ്റ്റത്തിൽ തകരാറുണ്ടെന്ന് പൈലറ്റ് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

Related Posts

ചെന്നൈയിൽ 14 കാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു
  • April 10, 2025

ചെന്നൈയിൽ പതിനാലുകാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ വടപളനി കുമരൻനഗറിൽ വെച്ചായിരുന്നു അപകടം. വടപ്പളനി സ്വദേശിയായ ശ്യാം പതിനാലുകാരനായ മകനോട് വീട്ടിലുണ്ടായിരുന്ന കാർ മൂടിയിടാൻ ആവശ്യപ്പെട്ട് താക്കോൽ നൽകി. എന്നാൽ മകനും സുഹൃത്തും ചേർന്ന് കാർ…

Continue reading
രണ്ട് കുട്ടികളെ നോക്കാൻ ബുദ്ധിമുട്ട്; ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി, 4-ാം ദിനം തിരികെ കൂട്ടിക്കൊണ്ട് വന്ന് യുവാവ്
  • April 10, 2025

ഉത്തർപ്രദേശിൽ അടുത്തിടെ ഭർത്താവ് തന്‍റെ സ്വന്തം ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ സംഭവം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഇതിൽ വന്‍ ട്വിസ്റ്റ്. വിവാഹത്തിന്‍റെ നാലാം നാൾ രാധികയെ തിരികെ വേണമെന്ന് അഭ്യർഥിച്ച് ബബ്ലു രാത്രി വികാസിന്‍റെ വീട്ടിലേത്തി. ഏഴും രണ്ടും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; മുഖ്യ പ്രതി അലുവ അതുൽ പിടിയിൽ

കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; മുഖ്യ പ്രതി അലുവ അതുൽ പിടിയിൽ

ഇടുക്കി തൊടുപുഴയിൽ ഉടമ വെട്ടി പരുക്കേൽപ്പിച്ച വളർത്തുനായ ചത്തു

ഇടുക്കി തൊടുപുഴയിൽ ഉടമ വെട്ടി പരുക്കേൽപ്പിച്ച വളർത്തുനായ ചത്തു

മുതലപ്പൊഴി പ്രതിസന്ധി; മന്ത്രിതല ചർച്ച ഇന്ന്

മുതലപ്പൊഴി പ്രതിസന്ധി; മന്ത്രിതല ചർച്ച ഇന്ന്

എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം

എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം

മലയാറ്റൂർ പളളിയിൽ തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ

മലയാറ്റൂർ പളളിയിൽ തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ

പെൺമക്കളെ തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി; ​അമ്മയ്ക്ക് പിന്നാലെ 2 മക്കളും മരിച്ചു

പെൺമക്കളെ തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി; ​അമ്മയ്ക്ക് പിന്നാലെ 2 മക്കളും മരിച്ചു