സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിച്ച യുവതിയെ അജ്ഞാതര്‍ കൂട്ടബലാത്സംഗം ചെയ്തു, കൊള്ളയടിച്ചു

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സൈനിക ഉദ്യോഗസ്ഥരെയും വനിതാ സുഹൃത്തുക്കളെയും ക്രൂരമായി ആക്രമിച്ചു. ഉദ്യോഗസ്ഥരെ കൊള്ളയടിക്കുകയും ഒപ്പം സഞ്ചരിച്ച യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയും ചെയ്തു. മ്ഹൗ സൈനിക കോളജില്‍ പരിശീലനം നടത്തുന്ന ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഛോട്ടി ജാമിനു സമീപത്തെ ഫയറിങ് റേഞ്ചില്‍ വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു. തോക്ക്, കത്തി, വടി തുടങ്ങിയ ആയുധങ്ങളുമായി ആറംഗസംഘം ഇവരുടെ കാറിനെ വളഞ്ഞു. ഉദ്യോഗസ്ഥരെയും സുഹൃത്തുക്കളെയും ആക്രമിക്കുകയും ചെയ്തു.

ഇവരുടെ പേഴ്‌സും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അക്രമികള്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ശേഷം ഒരു ഉദ്യോഗസ്ഥനെയും സ്ത്രീയെയും ബന്ദികളാക്കുകയും മോചനത്തിനായി 10 ലക്ഷം രൂപ കൊണ്ട് വരണമെന്ന് പറഞ്ഞ് മറ്റ് രണ്ടുപേരെയും വിട്ടയക്കുകയും ചെയ്തു. അക്രമികള്‍ വിട്ടയച്ച ഉദ്യോഗസ്ഥന്‍ സംഭവത്തെക്കുറിച്ച് തന്റെ കമാന്‍ഡിംഗ് ഓഫീസറെ അറിയിച്ചു, തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. പൊലീസ് എത്തിയതോടെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു.

അതിക്രമത്തിനിരയായ നാല് പേരെയും മ്ഹൗ സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ രണ്ട് പേരെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമൂഹത്തെ മുഴുവന്‍ ലജ്ജിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം ഏതാണ്ട് പൂര്‍ണമായും ഇല്ലാതായ്രിക്കുന്നുവെന്നും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അനുദിനം വര്‍ധിക്കുന്നതിനോട് ബിജെപി സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം അത്യന്തം ആശങ്കാജനകമാണെന്നും റായ്ബറേലി എംപി കൂടിയായ രാഹുല്‍ എക്‌സില്‍ കുറിച്ചു.

Related Posts

ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ
  • March 11, 2025

ഗുജറാത്തിലെ ഛോട്ടാ ഉദയ്‌പുരിൽ നാലുവയസുകാരിയെ അയൽവാസി നരബലിക്ക് ഇരയാക്കി.കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിൻ്റെ പടിയിൽ തളിച്ചു. അയൽവാസി ലാലാ ഭായ് തഡ് വിയെ അറസ്റ്റ് ചെയ്തു. കുടംബത്തില്‍ ഐശ്വര്യമുണ്ടാകുന്നതിനും ദേവപ്രീതിക്കുമായാണ് കൊടും ക്രൂരത ലാലഭായ് ചെയ്തതെന്ന് പൊലീസ്…

Continue reading
‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ
  • March 10, 2025

ഐസിസി ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശർമ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ കിരീടം നേടിയശേഷം വിരാട് കോലിക്കൊപ്പമുള്ള ക്യാപ്റ്റന്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ

‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ

റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം; ഹൈക്കോടതി

റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം; ഹൈക്കോടതി

മുംബൈയില്‍ പ്രണയപ്പക; 17 വയസുകാരിയെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

മുംബൈയില്‍ പ്രണയപ്പക; 17 വയസുകാരിയെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

‘ലേഡി സൂപ്പര്‍സ്റ്റാര്‍ വിളി വേണ്ട, നയന്‍താരയെന്ന് വിളിക്കൂ’ അഭ്യര്‍ത്ഥിച്ച് താരം

‘ലേഡി സൂപ്പര്‍സ്റ്റാര്‍ വിളി വേണ്ട, നയന്‍താരയെന്ന് വിളിക്കൂ’ അഭ്യര്‍ത്ഥിച്ച് താരം