വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; പിന്നാലെ വിക്രം മിസ്രിക്ക് സൈബര്‍ ആക്രമണം, കുടുംബാംഗങ്ങള്‍ക്ക് നേരെ അധിക്ഷേപം; ശക്തമായി അപലപിച്ച് IAS,IPS അസോസിയേഷനുകള്‍

ഇന്ത്യ- പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനും നേരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തെ അപലപിച്ച് ഐഎഎസ്, ഐപിഎസ് അസോസിയേഷനുകളും മുന്‍ ഉദ്യോഗസ്ഥരും. ഇന്ത്യയും പാകിസ്താനും സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചെന്ന് വിക്രം മിസ്രിയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ഥിരീകരിച്ചത്. ഇതിന് തൊട്ടുമുന്‍പ് തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ തീരുമാനം ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടിരുന്നു. വെടിനിര്‍ത്തലിനെയും അമേരിക്കന്‍ ഇടപെടലിനേയും അംഗീകരിക്കാനാകില്ലെന്ന് സൂചിപ്പിച്ചാണ് മിസ്രിയ്ക്ക് നേരം സൈബര്‍ ആക്രമണം നടക്കുന്നത്. (IAS, IPS associations slam attacks’ on Vikram Misri)

ഇന്ത്യയ്ക്ക് നിലപാടുകളും നട്ടെല്ലുമുള്ള ഉന്നത ഉദ്യോഗസ്ഥരില്ലെന്നാണ് മുഖമോ യഥാര്‍ത്ഥ പേരോ ഇല്ലാത്ത പല ഐഡികളില്‍ നിന്നും വരുന്ന ആക്ഷേപം. മിസ്രിയുടെ കുടുംബ ഫോട്ടോകളും മറ്റും തെറ്റായ ക്യാപ്ഷനോടെ പോസ്റ്റ് ചെയ്യുകയും ചിത്രങ്ങള്‍ ട്രോളുകള്‍ നിര്‍മിക്കാനായി ദുരുപയോഗിക്കുകയും ചെയ്യുന്നുണ്ട്. മിസ്രിയുടെ മകളുടെ ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകളും പരിഹാസങ്ങളും ഉള്‍പ്പെടെ നിറയുന്നുണ്ട്. ജനസേവകരായ ഉദ്യോഗസ്ഥരുടെ അന്തസ്സ് സംരക്ഷിക്കുന്നതിനായി തങ്ങള്‍ ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യ- പാകിസ്താന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് വിദേശകാര്യ സെക്രട്ടറിയേയും കുടുംബത്തേയും സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നത് അങ്ങേയറ്റം ലജ്ജാകരമെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ മോനോന്‍ റാവു എക്‌സില്‍ കുറിച്ചു. മിസ്രിയുടെ മകളുടെ ഫോട്ടോയ്ക്ക് പോലും മോശം കമന്റുകളിടുന്നതും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെ അധിക്ഷേപിക്കുകയും ചെയ്യുന്നത് മാന്യതയുടെ സകല പരിധികളും ലംഘിക്കുന്ന പ്രവൃത്തിയാണ്. ഇത്തരം വിഷലിപ്തമായ വെറുപ്പില്‍ നിന്ന് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ അവര്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും നിരുപമ കൂട്ടിച്ചേര്‍ത്തു.

Related Posts

ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്
  • July 1, 2025

ശിവഗംഗ കസ്റ്റഡിമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്. ഒരാഴചയ്ക്കുള്ളില്‍ അന്വഷണ റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു. സിബിസിഐഡിയുടെ പ്രത്യേകസംഘവും കേസ് അന്വേഷിക്കണം. അജിത് കുമാര്‍ പൊലീസില്‍ നിന്ന് നേരിട്ടത് അതിക്രൂര പീഡനമാണെന്നും കോടതി വിമര്‍ശിച്ചു. അജിത്തിനെ പൊലീസ്…

Continue reading
യാത്രക്കാർക്ക് ആശ്വാസം; റിസർവേഷൻ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് തയ്യാറാക്കും.
  • July 1, 2025

ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയ്യാറാക്കും. റെയിൽവേ ബോർഡിന്റേതാണ് പുതിയ നിർദേശം. ദൂരസ്ഥലത്ത് നിന്ന് റെയിൽ വേ സ്റ്റേഷനിലേക്ക് പുറപ്പെടുന്നവർക്ക് വെയിറ്റിംഗ് ലിസ്റ്റ് സംബന്ധിച്ച് നിലവിലെ സംവിധാനത്തിൽ വ്യക്തത ലഭിക്കില്ലെന്ന് വിലയിരുത്തൽ. നിലവിലെ പുതിയ പരിഷ്കാരത്തിലൂടെ ഇതിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്

ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്

എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.

എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.

‘മെഡിക്കൽ കോളജിൽ സർജറി കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല, ഡോ.ഹാരിസ് ഉന്നയിക്കുന്നതിന് മുൻപ് പ്രതിപക്ഷം വിഷയം പറഞ്ഞിട്ടുണ്ട്’: വി ഡി സതീശൻ.

‘മെഡിക്കൽ കോളജിൽ സർജറി കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല, ഡോ.ഹാരിസ് ഉന്നയിക്കുന്നതിന് മുൻപ് പ്രതിപക്ഷം വിഷയം പറഞ്ഞിട്ടുണ്ട്’: വി ഡി സതീശൻ.

‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം, KSRTC ജീവനക്കാര്‍ക്ക് ഒന്നാം തീയതിക്ക് മുന്‍പേ ശമ്പളം നൽകി’: മന്ത്രി കെ ബി ഗണേഷ് കുമാര്‍.

‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം, KSRTC ജീവനക്കാര്‍ക്ക് ഒന്നാം തീയതിക്ക് മുന്‍പേ ശമ്പളം നൽകി’: മന്ത്രി കെ ബി ഗണേഷ് കുമാര്‍.

കണ്ണൂരിൽ 6 സ്റ്റീൽ ബോംബുകൾ കണ്ടെത്തി.

കണ്ണൂരിൽ 6 സ്റ്റീൽ ബോംബുകൾ കണ്ടെത്തി.