എൻ എച്ച് 66ലൂടെ പോകുന്നവരുടെ ശ്രദ്ധയ്ക്ക്…; എലിവേറ്റഡ് ഹൈവേ പണി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം

നാഷണൽ ഹൈവേയിൽ എലിവേറ്റഡ് ഹൈവേയുടെ പണി നടക്കുന്ന അരൂർ അമ്പലത്തിന് വടക്കോട്ട് അരൂർപള്ളി വരെയുള്ള റോഡിൽ ഇന്ന് മുതൽ ടൈൽ വിരിക്കുന്ന പണി നടക്കുകയാണ്

കൊച്ചി: നാഷണൽ ഹൈവേയിൽ എലിവേറ്റഡ് ഹൈവേയുടെ പണി നടക്കുന്ന അരൂരിൽ ഗതാഗത നിയന്ത്രണം. നാഷണൽ ഹൈവേയിൽ എലിവേറ്റഡ് ഹൈവേയുടെ പണി നടക്കുന്ന അരൂർ അമ്പലത്തിന് വടക്കോട്ട് അരൂർപള്ളി വരെയുള്ള റോഡിൽ ഇന്ന് മുതൽ ടൈൽ വിരിക്കുന്ന പണി നടക്കുകയാണ്. ഗതാഗത കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഗതാഗത ക്രമികരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ക്രമീകരണങ്ങൾ ഇങ്ങനെ 

1. അരൂക്കുറ്റി ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്നവർ അരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്നും ഫ്രീ ലെഫ്റ്റ് എടുത്ത് യു ടേൺ എടുത്ത് എറണാകുളം ഭാഗത്ത് പോകേണ്ടതാണ്

2. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ  കുണ്ടന്നൂരില്‍ നിന്ന് തൃപ്പൂണിത്തുറ, പുതിയ കാവ്, ഉദയം പേരൂർ, വൈക്കം  തണ്ണീർമുക്കം വഴിയോ ബീച്ച് റോഡ്, പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകേണ്ടതാണ്.

3.  തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകേണ്ടവർ എംസി/ എസി റോഡ് വഴി പോകേണ്ടതാണ്. 

4. ഹെവി വാഹനങ്ങൾ ഒരു കാരണവശാലും എറണാകുളം ഭാഗത്ത് നിന്നോ ആലപ്പുഴ ഭാഗത്ത് നിന്നോ അരൂർ ഭാഗത്തേക്ക് കടത്തിവിടുന്നതല്ല.

  • Related Posts

    റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം; ഹൈക്കോടതി
    • March 5, 2025

    സംസ്ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. റാഗിങ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യം. റാഗിങ് വിരുദ്ധ നിയമത്തിന് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. റാഗിങ് തടയാന്‍ സര്‍ക്കാര്‍…

    Continue reading
    മുംബൈയില്‍ പ്രണയപ്പക; 17 വയസുകാരിയെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി
    • March 5, 2025

    പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് മുബൈയിലെ അന്തേരിയില്‍ 17 വയസുകാരിയെ കാമുകന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വീടിന് പുറത്തിരിക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ കാമുകന്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. നേരത്തെ ഇരുവരും പ്രണയത്തില്‍…

    Continue reading

    You Missed

    കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

    കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

    ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

    ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

    ‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ

    ‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ

    റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം; ഹൈക്കോടതി

    റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം; ഹൈക്കോടതി

    മുംബൈയില്‍ പ്രണയപ്പക; 17 വയസുകാരിയെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

    മുംബൈയില്‍ പ്രണയപ്പക; 17 വയസുകാരിയെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

    ‘ലേഡി സൂപ്പര്‍സ്റ്റാര്‍ വിളി വേണ്ട, നയന്‍താരയെന്ന് വിളിക്കൂ’ അഭ്യര്‍ത്ഥിച്ച് താരം

    ‘ലേഡി സൂപ്പര്‍സ്റ്റാര്‍ വിളി വേണ്ട, നയന്‍താരയെന്ന് വിളിക്കൂ’ അഭ്യര്‍ത്ഥിച്ച് താരം