ആശങ്കയായി വീണ്ടും എച്ച് 1 എൻ 1; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരാൾ മരിക്കുകയും ചെയ്തു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 47 വയസായിരുന്നു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

സംസ്ഥാനത്ത് മഴ കടുത്തതിനൊപ്പം വിവിധതരം പനികളും പിടിമുറുക്കുന്നുണ്ട്. ഡെങ്കിപ്പനിക്കും എലിപ്പനിക്കും പുറമേ എച്ച്1എൻ1 (H1N1) സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരാൾ മരിക്കുകയും ചെയ്തു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 47 വയസായിരുന്നു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

എന്താണ് എച്ച്1 എന്‍1?

സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കിൽ പന്നിപ്പനി അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തിട്ടുളളതാണ്. RNA വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ  വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു. വായുവിലൂടെ പകരുന്ന വൈറസാണിത്. 

പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് ഇത് പകരുന്നത്. അസുഖബാധിതനായ ആളിൽനിന്നും രണ്ടുമുതൽ ഏഴുദിവസം വരെ ഇതു പകർന്നേക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്കു പകരുന്നു. 

ലക്ഷണങ്ങൾ

സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ശ്വാസതടസം,  അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് പ്രധാന  ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാനും ഇടയുണ്ട്.

ചികിത്സാരീതികൾ

രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിനും വൈറസിനെതിരെയും മരുന്നുകൾ കഴിക്കുക. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവർക്ക് ആന്റിവൈറൽ മരുന്നുകൾ നൽകാം.

പ്രതിരോധ നടപടികൾ

1. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു വായും മൂക്കും മൂടുക. 

2. ജലദോഷപ്പനിയുണ്ടെങ്കിൽ വീട്ടിൽ വിശ്രമിക്കുക.

3. പനിയുള്ളവര്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുക.

4. കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നത് ജലദോഷപ്പനിയും എച്ച്1 എൻ1 പനിയും തടയാൻ സഹായിക്കും.

5. പോഷകാഹാരങ്ങൾ കഴിക്കുക, ചൂടുള്ള പാനീയങ്ങൾ കുടിക്കുക. 

6. ഗർഭിണികൾ, പ്രമേഹരോഗികൾ, മറ്റു ദീർഘകാല രോഗമുള്ളവർ, പ്രായാധിക്യമുള്ളവർ എന്നിവർ രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.

  • Related Posts

    ആരോഗ്യത്തിനായി അതിരാവിലെ കുടിക്കാം ഒരു ഗ്ലാസ് നെല്ലിക്ക വെള്ളം
    • January 9, 2025

    രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് നെല്ലിക്ക വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി – ഓക്സിഡന്റുകള്‍ എന്നിവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച നെല്ലിക്ക പിറ്റേന്…

    Continue reading
    അമിതവണ്ണം കുറയ്ക്കാൻ ഇനി കഠിനമായ വ്യായാമം വേണ്ട! വൻവിലക്കുറവിൽ പ്രകൃതിദത്ത മരുന്ന്
    • January 8, 2025

    അമിതവണ്ണം തടയാന്‍ സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരം വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍. ചണവിത്തില്‍ നിന്നുള്ള എണ്ണ, വെളിച്ചെണ്ണ, നാളികേരത്തില്‍ നിന്ന് തന്നെ വേര്‍തിരിച്ചെടുക്കുന്ന മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡ് (MCT) എന്നിവ ചേര്‍ത്തുണ്ടാക്കിയ മരുന്നാണ് ഗവേഷകര്‍ വികസിപ്പിച്ചത്. ദി ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ…

    Continue reading

    You Missed

    മക്കൾ നോക്കുന്നില്ല; 72കാരൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

    മക്കൾ നോക്കുന്നില്ല; 72കാരൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

    അജിത്ത് ചിത്രം വിടാമുയർച്ചി നാളെ തിയറ്ററുകളിൽ

    അജിത്ത് ചിത്രം വിടാമുയർച്ചി നാളെ തിയറ്ററുകളിൽ

    തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

    തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

    ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു

    ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു

    പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി, അതീവ ഗുരുതര അവസ്ഥ; കൃത്യമായ ഇടപെടലിലൂടെ ജീവന്‍ രക്ഷിച്ച് വയനാട്ടിലെ ആരോഗ്യ പ്രവര്‍ത്തകര്‍

    പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി, അതീവ ഗുരുതര അവസ്ഥ; കൃത്യമായ ഇടപെടലിലൂടെ ജീവന്‍ രക്ഷിച്ച് വയനാട്ടിലെ ആരോഗ്യ പ്രവര്‍ത്തകര്‍

    വണ്ടി മറിഞ്ഞതും ഗ്ലാസ് ഇടിച്ചു പൊട്ടിച്ച് അജിത്ത് സാർ പുറത്തിറങ്ങി ; ആരവ്

    വണ്ടി മറിഞ്ഞതും ഗ്ലാസ് ഇടിച്ചു പൊട്ടിച്ച് അജിത്ത് സാർ പുറത്തിറങ്ങി ; ആരവ്