അഞ്ച് ജില്ലകളിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട്

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

 വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നതിനിടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. ജൂലൈ 31നും ആഗസ്ത് ഒന്നിനും കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും അറിയിപ്പുണ്ട്. 

അതിനിടെ ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773 മീറ്റർ ആയി. 773.50 ജലനിരപ്പ് എത്തിയാൽ അധികജലം ഒഴുക്കി വിടാൻ തുടങ്ങും.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറിത്താമസിക്കാൻ തയ്യാറാവണമെന്ന് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

  • Related Posts

    ‘യുദ്ധം ഗസ്സയെ വാസയോഗ്യമല്ലാതാക്കി’; പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്ന് നിർദേശം; അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ്
    • February 5, 2025

    ഗസ്സ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ-ഹമാസ് സംഘർഷം ഗസ്സയെ വാസയോഗ്യമല്ലാതാക്കി. മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ഒന്നാം ഘട്ട വെടിനിർത്തൽ കരാറാണ്…

    Continue reading
    സൂര്യ ചിത്രത്തിലെ നായിക വേഷം വളരെ വ്യത്യസ്തമായത് ; പൂജ ഹെഗ്‌ഡെ
    • February 5, 2025

    സൂര്യ നായകനാകുന്ന ‘റെട്രോ’യിലെ നായിക വേഷം വളരെ വ്യത്യസ്തമായിരിക്കുമെന്ന് പൂജ ഹെഗ്‌ഡെ. ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ എന്ത് കൊണ്ടാണ് എന്നെ തിരഞ്ഞെടുത്ത എന്നാണ് താൻ സംവിധായകൻ കാർത്തിക്ക് സുബ്ബരാജിനോട് ചോദിച്ചത്, അപ്പോൾ അദ്ദേഹം പറഞ്ഞത്, താൻ അഭിനയിച്ച രാധേ ശ്യാം എന്ന…

    Continue reading

    You Missed

    ‘യുദ്ധം ഗസ്സയെ വാസയോഗ്യമല്ലാതാക്കി’; പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്ന് നിർദേശം; അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ്

    ‘യുദ്ധം ഗസ്സയെ വാസയോഗ്യമല്ലാതാക്കി’; പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്ന് നിർദേശം; അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ്

    സൂര്യ ചിത്രത്തിലെ നായിക വേഷം വളരെ വ്യത്യസ്തമായത് ; പൂജ ഹെഗ്‌ഡെ

    സൂര്യ ചിത്രത്തിലെ നായിക വേഷം വളരെ വ്യത്യസ്തമായത് ; പൂജ ഹെഗ്‌ഡെ

    മിഹിറിന്റെ മരണം: റാഗിങ് പരാതിയിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടങ്ങി

    മിഹിറിന്റെ മരണം: റാഗിങ് പരാതിയിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടങ്ങി

    കാറിൽ ഓട്ടോ ഇടിച്ചു; ഓട്ടോ ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട് രാഹുൽ ദ്രാവിഡ്

    കാറിൽ ഓട്ടോ ഇടിച്ചു; ഓട്ടോ ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട് രാഹുൽ ദ്രാവിഡ്

    205 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാർ; അമേരിക്ക തിരിച്ചയക്കുന്നവർ ഇന്ന് നാട്ടിലെത്തും

    205 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാർ; അമേരിക്ക തിരിച്ചയക്കുന്നവർ ഇന്ന് നാട്ടിലെത്തും

    ഒഐസിസിയുടെ 14-ാം വാർഷിക ആഘോഷ പരിപാടി സംഘടിപ്പിച്ചു; ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു

    ഒഐസിസിയുടെ 14-ാം വാർഷിക ആഘോഷ പരിപാടി സംഘടിപ്പിച്ചു; ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു