വയനാട്ടിലും കോഴിക്കോട്ടും ഭൂമിക്കടിയില്‍ നിന്ന് മുഴക്കം, പ്രകമ്പനം; പരിഭ്രാന്തരായി ജനം, പരിശോധന നടക്കുന്നു

വയനാട്ടിലെ വൈത്തിരി,  പൊഴുതന,  വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും  കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പ്രദേശത്തും രാവിലെ 10 മണിയോടെയാണ് സംഭവം റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. 

വയനാട്ടിലും കോഴിക്കോട്ടും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും  കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പ്രദേശത്തും രാവിലെ 10 മണിയോടെയാണ് സംഭവം റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായെന്ന് വിവരം. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയിൽ നിന്ന് അസാധാരണ ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്.  

വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. ജനം പരിഭ്രാന്തിയിലാണ്. ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി അറിയിച്ചു. വലിയ പ്രകമ്പനം എവിടെയും അനുഭവപ്പെട്ടിട്ടില്ലെന്നാണ് നാഷണൽ സീസ്മോളജി സെൻ്ററിനെ ഉദ്ധരിച്ച് കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും അറിയിക്കുന്നത്.

ജില്ലാ കളക്ട്രേറ്റിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ഷംഷാദ് മരക്കാർ അറിയിച്ചു. ഭൂമികുലുക്കത്തിൻ്റേതായ സൂചനയില്ലെന്നും സോയിൽ പൈപ്പിങാകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥരുമായി സംസാരിച്ചതിൽ നിന്ന് മനസിലായെന്ന് ഷംഷാദ് മരക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. എടയ്ക്കൽ ഗുഹ ഉൾപ്പെടുന്ന അമ്പുകുത്തി മലയുടെ താഴ്‌വാരങ്ങളിലാണ് ഈ സംഭവം. ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാ‍ർ പലരും കരുതിയത്. എന്നാൽ അതല്ലെന്ന് പിന്നീട് മനസിലായി. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി നേരിയ നിലയിൽ കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായും നാട്ടുകാർ പറയുന്നു.

എന്നാൽ നാശനഷ്ടം ഉണ്ടായതായി വിവരം ഇതുവരെയില്ല. എല്ലാവർക്കും ഒരേപോലെ ഈ അനുഭവം നേരിട്ടതിനാൽ അമ്പലവയൽ എടക്കൽ ജിഎൽപി സ്കൂളിന് അവധി നൽകി. കുട്ടികളെ വീടുകളിലേക്ക് തിരിച്ചയച്ചു. മുൻകരുതൽ നടപടിയെന്ന നിലയിലാണ് തീരുമാനമെടുത്തതെന്ന് സ്കൂളിലെ അധ്യാപകർ അറിയിച്ചു. എടയ്ക്കൽ ഗുഹ ഉൾപ്പെടുന്ന മേഖലയിലാണ് ഈ അനുഭവം ഉണ്ടായത്. ബാണാസുര മലയോട് ചേർന്ന പ്രദേശത്തും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.

അതേസമയം കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, മേൽമുറി, സേട്ടുകുന്ന്, സുഗന്ധഗിരി, ചെന്നായ്ക്കവല ഭാഗത്തും സമാനമായ അനുഭവം ഉണ്ടായെന്ന് ഇവിടെ നിന്നുള്ള നാട്ടുകാരും പറഞ്ഞു. അമ്പുകുത്തി മലയിലെ ചെരുവിൽ 2020ൽ ഒരു മീറ്റർ ആഴത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു. ഇത് സോയിൽ പൈപ്പിങാകാനുള്ള സാധ്യതയാണ് ജിയോളജി വിഭാഗം വിദഗ്ദ്ധർ പറയുന്നത്.

ഭൂമിക്കടിയിൽ ഒരു വലിയ ട്രക്ക് പോലും കയറാവുന്ന തരത്തിൽ വലിയ ടണലുകൾ ഉണ്ടെന്ന് സംഭവത്തിൽ ജിയോളജി വിദഗ്ദ്ധൻ ഡോ.കെഎസ് സജിൻ പ്രതികരിച്ചു. അതുവഴി മഴ സമയത്ത് വെള്ളം ഒഴുകിപ്പോകും. വലിയ ശബ്ദത്തോടെയാണ് വെള്ളം ഒഴുകുക. എന്നാൽ ഭൂചലനം അനുഭവപ്പെട്ട സാഹചര്യം എന്താണെന്ന് അറിയില്ല. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു. 

  • Related Posts

    ‘എനിക്കെതിരെ ആരോപണമുണ്ടായപ്പോള്‍ ഞാൻ വിട്ടുനിന്നു; ബാബുരാജും അമ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുത്’; വിജയ് ബാബു
    • July 29, 2025

    അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ബാബുരാജ് പിന്മാറണമെന്ന് നടനും നിർമാതാവുമായ വിജയ് ബാബു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആവശ്യവുമായി വിജയ് ബാബു രംഗത്തെത്തിയത്. താൻ ആരോപണ വിധേയനായിരുന്നപ്പോൾ തിരഞ്ഞെടുപ്പിൽ നിന്നു മാറി നിന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബു ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.…

    Continue reading
    അതിതീവ്ര മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്, വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി
    • July 18, 2025

    സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും…

    Continue reading

    You Missed

    AI ഫോട്ടോഷൂട്ട് പോസ്റ്ററുമായി യെല്ലോടൂത്ത്സ്

    AI ഫോട്ടോഷൂട്ട് പോസ്റ്ററുമായി യെല്ലോടൂത്ത്സ്

    ഞെട്ടിക്കാൻ സഞ്ജു ബാബ! ഐതിഹ്യങ്ങളും മിത്തുകളുമായി എത്തുന്ന എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലർ ‘രാജാസാബി’ലെ സഞ്ജയ് ദത്തിന്‍റെ ലുക്ക് ജന്മദിനത്തിന് പുറത്തുവിട്ട് അണിയറപ്രവർത്തകർ

    ഞെട്ടിക്കാൻ സഞ്ജു ബാബ! ഐതിഹ്യങ്ങളും മിത്തുകളുമായി എത്തുന്ന എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലർ ‘രാജാസാബി’ലെ സഞ്ജയ് ദത്തിന്‍റെ ലുക്ക് ജന്മദിനത്തിന് പുറത്തുവിട്ട് അണിയറപ്രവർത്തകർ

    ഇന്ത്യയുടെയും അമേരിക്കയുടെയും ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യം: നൈസാറിന്റെ വിക്ഷേപണം ഇന്ന്

    ഇന്ത്യയുടെയും അമേരിക്കയുടെയും ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യം: നൈസാറിന്റെ വിക്ഷേപണം ഇന്ന്

    മുണ്ടക്കൈ – ചൂരൽമല ദുരന്തം; അർഹരായ 49 കുടുംബങ്ങളെ കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തും

    മുണ്ടക്കൈ – ചൂരൽമല ദുരന്തം; അർഹരായ 49 കുടുംബങ്ങളെ കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തും

    2026 AFC വനിതാ ഏഷ്യൻ കപ്പ്: ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു, ഇന്ത്യ ഗ്രൂപ്പ് C-യിൽ; എതിരാളികൾ ശക്തർ

    2026 AFC വനിതാ ഏഷ്യൻ കപ്പ്: ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു, ഇന്ത്യ ഗ്രൂപ്പ് C-യിൽ; എതിരാളികൾ ശക്തർ

    ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ച് സൈന്യം

    ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ച് സൈന്യം