വയനാട് ദുരന്തത്തിൽ ഇതുവരെ മരണം 387; തെരച്ചിൽ ഇന്നും തുടരും; ജില്ലയിൽ സ്കൂളുകൾ ഇന്ന് മുതൽ പ്രവർത്തിക്കും

ചാലിയാർ പുഴയിലും ഇന്നും തെരച്ചിൽ തുടരും. പഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ വാർ‍ഡിലും 8 മണിയോടെ തിരച്ചിൽ സംഘം ഇറങ്ങും

മേപ്പാടി: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. അതേസമയം ചൂരൽമലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. ഇതിനിടെ, തുടർച്ചായ അവധികൾക്ക് ശേഷം വയനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കാത്ത സ്കൂളുകളാണ് തുറക്കുക.

മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ചാലിയാർ പുഴയിലും ഇന്നും
തെരച്ചിൽ തുടരും. പഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ വാർ‍ഡിലും 8
മണിയോടെ തിരച്ചിൽ സംഘം ഇറങ്ങും. ഇന്നലെ തെരച്ചിലിന് പോയി വനത്തിൽ
അകപ്പെട്ടവർ ഇന്ന് തിരികെയെത്തും. സൂചിപ്പാറയ്ക്ക് അടുത്ത് കാന്തൻപാറയിൽ
കണ്ട മൃതദേഹം എടുക്കുന്നതിൽ ഉണ്ടായ താമസത്തെ തുടർന്നാണ് ഇവരുടെ തിരിച്ചു
വരവ് തടസപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാൽ രാത്രി തിരികെയെത്തുന്നത്
സുരക്ഷിതമല്ലാത്തതിനാലാണ് ഇവർ വനത്തിൽ തന്നെ തുടരാൻ തീരുമാനിച്ചത്. 18
പേരാണ് സംഘത്തിലുള്ളത്. സുരക്ഷിതരാണെന്നും രാവിലെ തിരികെ എത്തുമെന്നും
പൊലീസിനെ ഇവർ ഫോണിൽ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്.



Related Posts

നന്തന്‍കോട് കൂട്ടക്കൊലക്കേസ്; കേരളത്തെ നടുക്കിയ കൂട്ടക്കുരുതിയിൽ വിധി ഇന്ന്
  • May 12, 2025

തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. രണ്ടു തവണ കേസിൽ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു. ഏക പ്രതി കേദല്‍ ജെന്‍സന്‍ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ്…

Continue reading
നിപരോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു; 54 പേർ ഹൈ റിസ്ക് കാറ്റഗറിയിൽ
  • May 12, 2025

മലപ്പുറം വളാഞ്ചേരിയിലെ നിപരോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു. 112 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. 54 പേർ ഹൈ റിസ്ക് കാറ്റഗറിയിലാണ്. ഇതുവരെ 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗിയെ കൂടാതെ 10 പേർ ചികിത്സയിലുണ്ട്. ചികിത്സയിൽ…

Continue reading

You Missed

ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ, പാകിസ്താനെ നേരിട്ടോളാം: ബലൂച് ലിബറേഷന്‍ ആര്‍മി

ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ, പാകിസ്താനെ നേരിട്ടോളാം: ബലൂച് ലിബറേഷന്‍ ആര്‍മി

‘രാജ്യ സുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് 10 ഉപഗ്രഹങ്ങള്‍’; ISRO ചെയർമാൻ വി നാരായണൻ

‘രാജ്യ സുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് 10 ഉപഗ്രഹങ്ങള്‍’; ISRO ചെയർമാൻ വി നാരായണൻ

INS വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവം; കോഴിക്കോട് സ്വദേശി കസ്റ്റഡിയിൽ

INS വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവം; കോഴിക്കോട് സ്വദേശി കസ്റ്റഡിയിൽ

ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്; അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്

ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്; അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്