‘വിളിച്ചിട്ട് ഓഫീസിൽ ആരും ഫോണെടുത്തില്ല’; യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ നാട്ടുകാർ

ഷോക്കേറ്റ യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്കും ഷോക്കേറ്റതോടെ  രക്ഷാദൗത്യം വൈകി. യുവാവിനെ ര​ക്ഷിക്കാൻ കഴിയാതിരുന്നത് ഇക്കാരണത്താലെന്നും നാട്ടുകാർ വ്യക്തമാക്കി. 

കാസർകോട് ബദിയടുക്കയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ രൂക്ഷവിമർശനവുമായി നാട്ടുകാർ. കാർ വൈദ്യുത പോസ്റ്റിലിടിച്ച് ഷോക്കേറ്റാണ് യുവാവിന് ദാരുണാന്ത്യമുണ്ടായത്. മരണകാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു.

അപകടം ഉണ്ടായ ഉടൻ വിളിച്ചിട്ടു ബദിയടുക്ക ഓഫീസിലെ ആരും ഫോണെടുത്തില്ല. അരമണിക്കൂർ നിരന്തരം പരിശ്രമിച്ചിട്ടും മറുപടി ലഭിച്ചില്ല. ഷോക്കേറ്റ യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്കും ഷോക്കേറ്റതോടെ  രക്ഷാദൗത്യം വൈകി. യുവാവിനെ ര​ക്ഷിക്കാൻ കഴിയാതിരുന്നത് ഇക്കാരണത്താലെന്നും നാട്ടുകാർ വ്യക്തമാക്കി. 

മാവിനക്കട്ട സ്വദേശി കലന്തർ ഷമ്മാസ് (21) ആണ് കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഷോക്കേറ്റ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന സഹോദരൻ മൊയ്തീൻ സർവാസ് ഷോക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ രാത്രി 11 നാണ് അപകടം ഉണ്ടായത്. 

  • Related Posts

    ‘എന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കണ്ട, നിങ്ങളോടൊപ്പം ഞാനുമുണ്ട്’; സ്കൂളിലെ കോളിഫ്ലവർ മോഷണം അന്വേഷിക്കാൻ നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി
    • February 4, 2025

    തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച്.എസ്.എൽ.പി. സ്കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കത്തയച്ച് കുട്ടികൾ. ഉച്ചഭക്ഷണത്തിനായി കുട്ടികൾ നട്ടുവളർത്തിയ പച്ചക്കറികളാണ് ആളില്ലാത്ത നേരം നോക്കി ആളുകൾ മോഷ്ടിച്ചത്. കള്ളനെ കണ്ടുപിടിക്കാൻ സ്കൂളിൽ സിസിടിവി…

    Continue reading
    പിറന്നാൾ ദിനത്തിൽ ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
    • February 4, 2025

    മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രമായ “ആഭ്യന്തര കുറ്റവാളി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സേതുനാഥ് പത്മകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഈദ് റിലീസായി തിയേറ്ററുകളിൽ എത്തും. [Asif Ali’s new…

    Continue reading

    You Missed

    ‘എന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കണ്ട, നിങ്ങളോടൊപ്പം ഞാനുമുണ്ട്’; സ്കൂളിലെ കോളിഫ്ലവർ മോഷണം അന്വേഷിക്കാൻ നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

    ‘എന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കണ്ട, നിങ്ങളോടൊപ്പം ഞാനുമുണ്ട്’; സ്കൂളിലെ കോളിഫ്ലവർ മോഷണം അന്വേഷിക്കാൻ നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

    പിറന്നാൾ ദിനത്തിൽ ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

    പിറന്നാൾ ദിനത്തിൽ ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

    രണ്ട് സ്ത്രീകളുടെ പ്രതികാര കഥ ‘അക്ക’ ടീസർ എത്തി

    രണ്ട് സ്ത്രീകളുടെ പ്രതികാര കഥ ‘അക്ക’ ടീസർ എത്തി

    സ്കൂട്ടറിൻ്റെ വില എൺപതിനായിരം: പിഴ വന്നത് ഒന്നേമുക്കാൽ ലക്ഷം, ഗതാഗത നിയമം ലംഘിച്ചത് 311 തവണ

    സ്കൂട്ടറിൻ്റെ വില എൺപതിനായിരം: പിഴ വന്നത് ഒന്നേമുക്കാൽ ലക്ഷം, ഗതാഗത നിയമം ലംഘിച്ചത് 311 തവണ

    ‘ഉണർന്നിരിക്കാൻ കണ്ണിൽ മുളക് തേയ്ക്കുന്നത് ക്രൂരം, കണ്ടെയ്നറിൽ കാലികളെ കടത്തുന്നതിൽ മാര്‍ഗരേഖയുമായി മദ്രാസ് ഹൈക്കോടതി

    ‘ഉണർന്നിരിക്കാൻ കണ്ണിൽ മുളക് തേയ്ക്കുന്നത് ക്രൂരം, കണ്ടെയ്നറിൽ കാലികളെ കടത്തുന്നതിൽ മാര്‍ഗരേഖയുമായി മദ്രാസ് ഹൈക്കോടതി

    ‘മിഹിർ സ്ഥിരം പ്രശ്നക്കാരൻ; ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ല’; ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ

    ‘മിഹിർ സ്ഥിരം പ്രശ്നക്കാരൻ; ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ല’; ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ