പുതിയ ന്യൂനമർദ്ദ പാത്തി, കേരളത്തിൽ 5 ദിവസം മഴ സാധ്യത, വരുന്നത് ഇടിമിന്നലോടെയുള്ള മഴ; 3 ജില്ലകളിൽ യെല്ലോ

12 -ാം തിയതി മുതൽ കേരളത്തിൽ വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴ സാധ്യത ശക്തമാക്കി പുതിയ ന്യൂന മർദ്ദ പാത്തി. വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെയാണ് ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടു  കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ 12 -ാം തിയതി മുതൽ കേരളത്തിൽ വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
12-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
13-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
14-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്തും തമിഴ്‌നാട് തീരത്തും 12-07-2024 ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

  • Related Posts

    മക്കൾ നോക്കുന്നില്ല; 72കാരൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു
    • February 5, 2025

    എറണാകുളം ആലുവയിൽ വയോധികൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഫയർഫോഴ്സ് എത്തി 72 കാരനായ തമിഴ്നാട് സ്വദേശിയെ രക്ഷിച്ചു. അസുഖബാധിതനായിട്ടും മക്കൾ നോക്കാത്തതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മുരുകേശൻ മൊഴി നൽകി. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ഇന്ന് രാവിലെ 9 30…

    Continue reading
    അജിത്ത് ചിത്രം വിടാമുയർച്ചി നാളെ തിയറ്ററുകളിൽ
    • February 5, 2025

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചി നാളെ തിയറ്ററുകളിലെത്തും . രണ്ട് വർഷത്തിന് ശേഷമാണ് ഒരു അജിത്ത് ചിത്രം ആരാധകരിലേക്കെത്തുന്നത്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായെത്തുന്നത് തൃഷയാണ്. ബ്രേക്ക്ഡൗൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആയ വിടാമുയർച്ചി ഒരു റോഡ്…

    Continue reading

    You Missed

    മക്കൾ നോക്കുന്നില്ല; 72കാരൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

    മക്കൾ നോക്കുന്നില്ല; 72കാരൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

    അജിത്ത് ചിത്രം വിടാമുയർച്ചി നാളെ തിയറ്ററുകളിൽ

    അജിത്ത് ചിത്രം വിടാമുയർച്ചി നാളെ തിയറ്ററുകളിൽ

    തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

    തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

    ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു

    ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു

    പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി, അതീവ ഗുരുതര അവസ്ഥ; കൃത്യമായ ഇടപെടലിലൂടെ ജീവന്‍ രക്ഷിച്ച് വയനാട്ടിലെ ആരോഗ്യ പ്രവര്‍ത്തകര്‍

    പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി, അതീവ ഗുരുതര അവസ്ഥ; കൃത്യമായ ഇടപെടലിലൂടെ ജീവന്‍ രക്ഷിച്ച് വയനാട്ടിലെ ആരോഗ്യ പ്രവര്‍ത്തകര്‍

    വണ്ടി മറിഞ്ഞതും ഗ്ലാസ് ഇടിച്ചു പൊട്ടിച്ച് അജിത്ത് സാർ പുറത്തിറങ്ങി ; ആരവ്

    വണ്ടി മറിഞ്ഞതും ഗ്ലാസ് ഇടിച്ചു പൊട്ടിച്ച് അജിത്ത് സാർ പുറത്തിറങ്ങി ; ആരവ്