സൂക്ഷിച്ചേ നിലപാടെടുക്കൂ എന്ന് പറയുന്നത് ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ല.,!ജോളി ചിറയത്ത്

ഒരുപാട് മൂലധന നിക്ഷേപമുള്ള വ്യവസായമാണ് സിനിമ എന്നതിനാൽ സൂക്ഷിച്ചേ നിലപാടെടുക്കൂ എന്ന് പറയുന്നത് ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ല. സാംസ്കാരിക വകുപ്പ് മന്ത്രി പറയുന്നത് കേൾക്കുമ്പോൾ നാണക്കേട് തോന്നുന്നുവെന്നും ജോളി ചിറയത്ത്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടലുണ്ടാക്കിയില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ ജോളി ചിറയത്ത്. അതിലും ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾക്ക് ശേഷമാണല്ലോ റിപ്പോർട്ട്‌ വന്നത്. തുടർ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ്. ഒരുപാട് മൂലധന നിക്ഷേപമുള്ള വ്യവസായമാണ് സിനിമ എന്നതിനാൽ സൂക്ഷിച്ചേ നിലപാടെടുക്കൂ എന്ന് പറയുന്നത് ഇടതുപക്ഷ സർക്കാരിന് യോജിച്ചതല്ല. സിനിമാ സംഘടനകളുടെ നിശബ്ദത പുതിയ കാര്യമല്ലെന്നും ജോളി ചിറയത്ത് പറഞ്ഞു.

“അഞ്ച് കൊല്ലത്തോളം റിപ്പോർട്ട് സർക്കാരിന്‍റെ കയ്യിലിരുന്നു. സർക്കാർ ആരെയാണ് പേടിക്കുന്നത്? ഞങ്ങൾക്ക് പേടിയുണ്ടാകുന്നത് മനസ്സിലാക്കാം. കൂടെനിന്ന് പിന്തുണ നൽകേണ്ട സർക്കാർ ആരെയാണ് ഭയക്കുന്നത്? ലൈംഗികാതിക്രമം ഉണ്ടായാൽ സ്വമേധയാ കേസെടുക്കണം. കണ്ണിൽ പൊടിയിട്ട് മായ്ച്ചുകളയാൻ പറ്റില്ല. കാരണം ജാഗ്രതയോടെ പൊതുസമൂഹം ഈ വിഷയത്തിന് പിന്നാലെയുണ്ട്”- ജോളി ചിറയത്ത് പറഞ്ഞു.

പ്രതീക്ഷ വയ്ക്കുക എന്നത് മാത്രമേ മുന്നിൽ വഴിയുള്ളൂ. അല്ലെങ്കിൽ വിഷാദത്തിലെത്തിപ്പോകും. പ്രതീക്ഷ കൊടുക്കേണ്ടതും നിലനിർത്തേണ്ടതും സർക്കാരാണ്. അതിനല്ലേ അവരെ തെരഞ്ഞെടുത്തത്? സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്ന സർക്കാരാണിത്. ഒരുപാട് മൂലധന നിക്ഷേപമുള്ള വ്യവസായമാണ് സിനിമ എന്നതിനാൽ സൂക്ഷിച്ചേ നിലപാടെടുക്കൂ എന്ന് പറയുന്നത് ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ല. സിനിമ – സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറയുന്നത് കേൾക്കുമ്പോൾ നാണക്കേട് തോന്നുന്നുവെന്നും ജോളി ചിറയത്ത് പ്രതികരിച്ചു. 

അതേസമയം ഡബ്ല്യു സി സി  നിർദ്ദേശിച്ചവരുടെ മൊഴിയാണ് ഹേമ കമ്മിറ്റി രേഖപ്പെടുത്തിയതെന്ന് അമ്മ അംഗം കുക്കു പരമേശ്വരൻ ആരോപിച്ചു. കുറ്റാരോപിതരുടെ വാദം കേൾക്കാതെയാണ് റിപ്പോർട്ട് പുറത്തുവന്നത്. പരാതിയുള്ളവർ പേരുകൾ തുറന്ന് പറയണമെന്ന് കുക്കു പരമേശ്വരൻ ആവശ്യപ്പെട്ടു. അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സെൽ സ്വതന്ത്രമായാണ് പ്രവർത്തിച്ചതെന്നും അമ്മ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ കുക്കു പരമേശ്വരൻ അവകാശപ്പെട്ടു.

  • Related Posts

    മലയാളത്തിന്റെ എം ടി വിടവാങ്ങി | MT Vasudevan Nair – Live Blog
    • December 26, 2024

    സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.…

    Continue reading
    സംഭാലിൽ 150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി, 1857ൽ നിർമിച്ചതെന്ന് നിഗമനം
    • December 26, 2024

    ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന പരിശോധനകളിൽ ചരിത്രത്തിന്റെ പൗരാണിക അടയാളങ്ങൾ കണ്ടെത്തുന്നത് തുടരുന്നു . സംഭാലിലെ ചന്ദൗസിയിലെ ലക്ഷ്മൺഗഞ്ച് പ്രദേശത്ത് നടത്തിയ ഖനനത്തിനിടെ ഏകദേശം 150 വർഷം വരെ പഴക്കമുള്ളതും 400 ചതുരശ്ര മീറ്റർ വിസ്തീർണ്ണവുമുള്ള പടിക്കിണർ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ടൈംസ് ഓഫ്…

    Continue reading

    You Missed

    മലയാളത്തിന്റെ എം ടി വിടവാങ്ങി | MT Vasudevan Nair – Live Blog

    മലയാളത്തിന്റെ എം ടി വിടവാങ്ങി | MT Vasudevan Nair – Live Blog

    സംഭാലിൽ 150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി, 1857ൽ നിർമിച്ചതെന്ന് നിഗമനം

    സംഭാലിൽ 150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി, 1857ൽ നിർമിച്ചതെന്ന് നിഗമനം

    മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകും, ഓസീസിനെതിരെ കളിക്കില്ല

    മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകും, ഓസീസിനെതിരെ കളിക്കില്ല

    80 ലക്ഷം രൂപ ആരുനേടിയെന്ന് ഇന്ന് അറിയാം; കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

    80 ലക്ഷം രൂപ ആരുനേടിയെന്ന് ഇന്ന് അറിയാം; കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

    ബാഴ്‌സയെ പിന്നിലാക്കി ലാലിഗയില്‍ കുതിപ്പ് തുടര്‍ന്ന് റയല്‍; അടുത്ത മത്സരം വലന്‍സിയയുമായി

    ബാഴ്‌സയെ പിന്നിലാക്കി ലാലിഗയില്‍ കുതിപ്പ് തുടര്‍ന്ന് റയല്‍; അടുത്ത മത്സരം വലന്‍സിയയുമായി

    ‘അന്ന് അഭിഭാഷകനായിരുന്ന മുഹമ്മദ് കുട്ടിയെ സിനിമയിലേക്ക് എത്തിച്ച എം ടി, പിന്നീട് സിനിമ ലോകം കണ്ടത് ചരിത്രം’; മമ്മൂട്ടിയുടെ സ്വന്തം എംടി

    ‘അന്ന് അഭിഭാഷകനായിരുന്ന മുഹമ്മദ് കുട്ടിയെ സിനിമയിലേക്ക് എത്തിച്ച എം ടി, പിന്നീട് സിനിമ ലോകം കണ്ടത് ചരിത്രം’; മമ്മൂട്ടിയുടെ സ്വന്തം എംടി