ചെർപ്പുളശേരി കോ- ഓപറേറ്റീവ് അർബൻ ബാങ്ക് ഡയക്ടറായിരിക്കെ കെ അബ്ദുൽ നാസർ ബിനാമി വായ്പ വാങ്ങിയെന്ന ആരോപണത്തിൽ പാർട്ടി അന്വേഷണം നടത്തിയാണ് നടപടി.
പാലക്കാട് വല്ലപ്പുഴ സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും ചെർപ്പുളശ്ശേരി ഏരിയാ കമ്മറ്റി അംഗവുമായ കെ അബ്ദുൾ നാസറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ചെർപ്പുളശേരി കോ- ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഡയക്ടറായിരിക്കെ കെ അബ്ദുൽ നാസർ ബിനാമി വായ്പ വാങ്ങിയെന്ന ആരോപണത്തിൽ പാർട്ടി അന്വേഷണം നടത്തിയാണ് നടപടി.
ചെർപ്പുളശേരി കോ- ഓപറേറ്റീവ് അർബൻ ബാങ്ക് ഡയക്ടറായിരിക്കെയാണ് മറ്റുള്ളവരുടെ പേരിൽ ഒന്നരക്കോടിയുടെ വായ്പ വാങ്ങിയത്. ഇതോടെ പാർട്ടി അന്വേഷണ കമ്മീഷനെ നിശ്ചയിച്ചു. ആരോപണങ്ങൾ ശരിയാണെന്ന് സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഞായറാഴ്ച ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിൽ ഐക്യകണ്ഠേനയാണ് കെ അബ്ദുൾ നാസറിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.