ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

കണ്ണൂർ, കാസർകോട് തീരങ്ങളിൽ നാളെ (09/08/2024) രാത്രി 11.30 വരെ 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കൊപ്പം ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.കണ്ണൂർ, കാസർകോട് തീരങ്ങളിൽ നാളെ (09/08/2024) രാത്രി 11.30 വരെ 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.തമിഴ്‌നാട് തീരത്ത് ഇന്ന് (08/08/2024) രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഇതിനാല്‍ഡ ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രത നിർദേശങ്ങൾ

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക


മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത നിർദേശം


പ്രത്യേക ജാഗ്രതാ നിർദേശം

08/08/2024 മുതൽ 12/08/2024 വരെ : മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ  അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

08/08/2024 : ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, വടക്കൻ തമിഴ്നാട് തീരം , മധ്യ കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ , അതിനോട് ചേർന്ന വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

09/08/2024 & 10/08/2024 വരെ : ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ,  വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

11/08/2024 & 12/08/2024 വരെ : ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ കിഴക്കൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ,  വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ ദിവസങ്ങളില്‍ പ്രദേശങ്ങളിലുള്ളവര്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു.

  • Related Posts

    ‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു
    • July 30, 2025

    ജെയിംസ് കാമറൂണിന്റെ മാന്ത്രിക സ്പർശത്തിൽ ഒരുങ്ങുന്ന ‘അവതാർ’ പരമ്പരയിലെ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’-ന്റെ ട്രെയിലർ പുറത്തിറങ്ങി. പുതിയ ചിത്രം ഒരു തീക്കളിയായിരിക്കും എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഡിസംബർ 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പൻഡോറയുടെ വിസ്മയ ലോകം…

    Continue reading
    കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി;
    • July 30, 2025

    ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ പ്രതിഷേധ റാലി. സംഭവത്തിൽ വിവിധ സഭകൾ സംയുക്തമായിട്ടാണ് പ്രതിഷേധിക്കുന്നത്. കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസിന്റെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് പ്ര‌തിഷേധം. വൈദികരും വിശ്വാസികളും…

    Continue reading

    You Missed

    ‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു

    ‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു

    കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി;

    കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി;

    ‘ഇപ്പോൾ കന്യാസ്ത്രീകളെ വേട്ടയാടുന്നു, അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും; ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല’: മന്ത്രി വി ശിവൻകുട്ടി

    ‘ഇപ്പോൾ കന്യാസ്ത്രീകളെ വേട്ടയാടുന്നു, അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും; ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല’: മന്ത്രി വി ശിവൻകുട്ടി

    CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

    CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

    തൃശൂരിലെ ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

    തൃശൂരിലെ ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

    ‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

    ‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍