തിരുമറ്റക്കോട് ദുബായ് റോഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ ദമ്പതികളായ ഇരിങ്കുറ്റൂർ സ്വദേശികളായ ചന്ദ്രനും, ഭാര്യ സുനിതക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കൂറ്റനാട് നിന്ന് ഇരിങ്കൂറ്റൂരിലുള്ള ഭാര്യ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ചന്ദ്രനേയും സുനിതയേയും എതിർ ദിശയിൽ നിന്ന് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച ശേഷം കാർ നിർത്താതെ പോയി. പട്ടാമ്പി സ്വദേശിയുടെ കാർ പിന്നീട് ഞാങ്ങാട്ടിരിയിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറങ്ങോട്ടുകര കൂട്ടുപാത റോഡിലാണ് സംഭവം.
തിരുമറ്റക്കോട് ദുബായ് റോഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ ദമ്പതികളായ ഇരിങ്കുറ്റൂർ സ്വദേശികളായ ചന്ദ്രനും, ഭാര്യ സുനിതക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കൂറ്റനാട് നിന്ന് ഇരിങ്കൂറ്റൂരിലുള്ള ഭാര്യ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ചന്ദ്രനേയും സുനിതയേയും എതിർ ദിശയിൽ നിന്ന് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാൽ അപകടത്തിന് ശേഷം കാർ നിർത്തിയിരുന്നില്ല. പിന്നീട് രാത്രി 9 മണിയോടെ 4 കിലോമീറ്റർ അപ്പുറത്ത് ഞാങ്ങാട്ടിരിയിൽ നിർത്തിയിട്ടതായി പൊലീസ് കണ്ടെത്തുകയായിരുന്നു. കാറിന്റെ നമ്പർ പരിശോധിച്ചതിലൂടെ പട്ടാമ്പി സ്വദേശിയുടേതാണ് വാഹനമെന്ന് തിരിച്ചറിഞ്ഞതായി ചാലിശ്ശേരി പൊലീസ് അറിയിച്ചു.