അഗ്നിവീർ അജയ്കുമാറിന്റെ കുടുംബത്തിന് ധനസഹായം നല്കിയില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം നേരത്തെ കരസേന തള്ളിയിരുന്നു. 98 ലക്ഷം രൂപ നല്കിയെന്നും ബാക്കിയുള്ള 67 ലക്ഷം രൂപയ്ക്ക് പൊലീസ് ക്ളിയറൻസിനായി കാക്കുകയാണെന്നും സേന വിശദീകരിച്ചിരുന്നു.
അഗ്നിവീർ വിവാദത്തിൽ രാഷ്ട്രീയ തർക്കം മുറുകുന്നു. അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകിയിട്ടില്ലെന്നാവർത്തിച്ച് രാഹുൽഗാന്ധി. വെറും ഇൻഷുറൻസ് തുകയിൽ മാത്രം ധനസഹായം ഒതുക്കാൻ നോക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അഗ്നിവീർ വിവാദത്തിൽ സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ് രാഹുൽ ഗാന്ധി. അഗ്നിവീർ അജയ്കുമാറിന്റെ കുടുംബത്തിന് ധനസഹായം നല്കിയില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം നേരത്തെ കരസേന തള്ളിയിരുന്നു. 98 ലക്ഷം രൂപ നല്കിയെന്നും ബാക്കിയുള്ള 67 ലക്ഷം രൂപയ്ക്ക് പൊലീസ് ക്ളിയറൻസിനായി കാക്കുകയാണെന്നും സേന വിശദീകരിച്ചിരുന്നു.