കഴിഞ്ഞ വര്‍ഷം വണ്‍ 8 കമ്മ്യൂണിന്‍റെ മുംബൈിലുള്ള പബ്ബില്‍ വേഷ്ടി ധരിച്ചെത്തിയതിന്‍റെ പേരില്‍ തമിഴ്നാട് സ്വദേശിക്ക് പ്രവേശനം നിഷേധിച്ചതും വിവാദമായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിൽ ഉള്ള പബ്ബിന് എതിരെ കേസെടുത്ത് ബെംഗളുരു പോലിസ്. ചട്ടം ലംഘിച്ച് രാത്രി ഒന്നര കഴിഞ്ഞും തുറന്ന് പ്രവർത്തിച്ചതിന് ആണ് കേസ്. കോലിയുടെ ഉടമസ്ഥതയിൽ ഉള്ള ബെംഗളൂരുവിലെ വൺ 8 കമ്മ്യൂൺ പബ്ബിനെതിരെ ആണ് പൊലിസ് കേസെടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് രാത്രി ഒന്നര കഴിഞ്ഞും ഉറക്കെ പാട്ട് വെച്ച് പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബെംഗളുരുവിൽ പബ്ബ് അടക്കമുള്ള കച്ചവട സ്ഥാപനങ്ങൾക്ക് രാത്രി ഒരു മണി വരെയാണ് പ്രവർത്തനാനുമതിയുള്ളത്. എന്നാല്‍ ഒന്നരയായിട്ടും വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് അടച്ചിരുന്നില്ലെന്ന് സെന്‍ട്രല്‍ ഡിസിപി പറഞ്ഞു. എം ജി റോഛിലുള്ള ബെംഗളൂരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് തൊട്ടരികിലാണ് വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വൺ 8 കമ്മ്യൂണ്‍.