‘2025 അവസാനത്തോടെ വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാര്‍ സംവിധാനം’; കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

2025 അവസാനത്തോടെ വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവും കൂടുതല്‍ കാര്യക്ഷമമാക്കും. കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിലാണ് സത്യവാങ്മൂലത്തിലൂടെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. 2026ല്‍ മംഗളുരുവില്‍ സ്ഥാപിക്കുന്ന റഡാര്‍ സംവിധാനം വടക്കന്‍ കേരളത്തില്‍ കൂടി ഉപയോഗപ്രദമാക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

അതേസമയം, മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്നും കേന്ദ്രം ഇന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക സഹായം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്ന ആക്ഷേപവും സര്‍ക്കാര്‍ ഉന്നയിച്ചു.

Related Posts

ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിനും പ്രതിപക്ഷത്തിനും നിർണായകം; നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ BJPയുടെ പ്രതീക്ഷ
  • November 22, 2024

മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകമാണ് നാളത്തെ ഉപതിരഞ്ഞെടുപ്പ് ഫലം. വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭാ ഉപ തിരഞ്ഞെടുപ്പ് ഫലങ്ങളെ രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫലം രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങളാണ് ആകാംക്ഷ ഉയരാൻ കാരണം. നിയമസഭ തിരഞ്ഞെടുപ്പിന്…

Continue reading
മൂന്നാം ട്വന്റി-20; ഇന്ത്യക്കെതിരെ ഓസീസിന് ത്രസിപ്പിക്കും ജയം, ഗ്ലെൻ മാക്സ്‍വെൽ കളിയിലെ താരം
  • November 22, 2024

മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ത്രസിപ്പിക്കുന്ന അഞ്ച് വിക്കറ്റ് ജയം. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസ്‌ട്രേലിയ ജയം പിടിച്ചെടുത്തത്. 48 പന്തുകളില്‍ എട്ട് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 104 റണ്‍സടിച്ച മാക്‌സ്‌വെല്ലാണ് കളിയിലെ താരം. 16 പന്തില്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിനും പ്രതിപക്ഷത്തിനും നിർണായകം; നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ BJPയുടെ പ്രതീക്ഷ

ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിനും പ്രതിപക്ഷത്തിനും നിർണായകം; നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ BJPയുടെ പ്രതീക്ഷ

മൂന്നാം ട്വന്റി-20; ഇന്ത്യക്കെതിരെ ഓസീസിന് ത്രസിപ്പിക്കും ജയം, ഗ്ലെൻ മാക്സ്‍വെൽ കളിയിലെ താരം

മൂന്നാം ട്വന്റി-20; ഇന്ത്യക്കെതിരെ ഓസീസിന് ത്രസിപ്പിക്കും ജയം, ഗ്ലെൻ മാക്സ്‍വെൽ കളിയിലെ താരം

പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ 150ന് പുറത്ത്, രണ്ടക്കം കണ്ടത് നാല് പേർ മാത്രം

പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ 150ന് പുറത്ത്, രണ്ടക്കം കണ്ടത് നാല് പേർ മാത്രം

സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ ധാർമികതയുടെ പ്രശ്നമില്ല; മന്ത്രി പി രാജീവ്

സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ ധാർമികതയുടെ പ്രശ്നമില്ല; മന്ത്രി പി രാജീവ്

ആലപ്പുഴ PWD റസ്റ്റ്‌ ഹൗസ് ശുചിമുറിയിൽ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു

ആലപ്പുഴ PWD റസ്റ്റ്‌ ഹൗസ് ശുചിമുറിയിൽ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു

കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യത

കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യത