
സ്ത്രീത്വത്തെ അപമാനിച്ചതിന് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്. പ്രമുഖ നടിയുടെ പരാതിയിലാണ് എറണാകുളം എളമക്കര പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ കാര്യങ്ങൾ പങ്കുവെച്ചതിനാണ് കേസ്.
2022 ലും ഇതേ നടിയുടെ പരാതിയിൽ സനൽ കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിന് പിന്നാലെ ഇത്തരത്തിലുള്ള പരാമർശങ്ങൾ സനൽ കുമാർ ഒഴിവാക്കിയിരുന്നു. പിന്നീട് വീണ്ടും ഇതേ നടിക്കെതിരെ ഫേസ്ബുക്കിലും മറ്റും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തുകയുണ്ടായി ഈ പശ്ചാത്തലത്തിലാണ് നടി വീണ്ടും പൊലീസിൽ പരാതി നൽകുന്നത്.
കമ്മീഷണർക്ക് നൽകിയ പരാതി നേരെ എളമക്കര പോലീസിന് കൈമാറുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇയാൾക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് നിലവിൽ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.