സാന്ദ്രാ തോമസിന്റെ പരാതി; ബി ഉണ്ണികൃഷ്ണനെതിരെ കേസ്

സംവിധായകനും നിർമാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസ്. പൊതുമധ്യത്തിൽ അപമാനിച്ചു എന്ന് ആരോപിച്ച് നിർമാതാവ് സാന്ദ്രാ തോമസ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ഹേമ കമ്മറ്റിക്ക് മൊഴി നൽകിയതിന്റെ പേരിൽ സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും പരാതിയിലുണ്ട്. നിർമാതാവ് ആന്റോ ജോസഫ് ആണ് രണ്ടാം പ്രതി. എറണാകുളം സെൻട്രൽ പോലീസ് ആണ് കേസെടുത്തത്.

ഹേമ കമ്മറ്റിക്ക് മൊഴി നൽകിയതിന്റെ പേരിൽ വൈരാഗ്യ നടപടിയെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. ഫെഫ്കയിലെ ചിലകാര്യങ്ങൾ ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയതിനെതിരെ പ്രശ്‌നങ്ങൾ ഉയർന്നിരുന്നു. രണ്ട് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ, നിർമാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമർശിച്ചിരുന്നു. സിനിമയുടെ തർക്കപരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് സംഘടനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസിനെ പുറത്താക്കിയിരുന്നു.

അച്ചടക്കലംഘനം എന്ന വിശദീകരണമാണ് ഇതിന് നിർമാതാക്കളുടെ സംഘടന നൽകിയത്. രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നൽകിയ മറുപടി തൃപ്തികരമല്ലെന്നായിരുന്നു പ്രോഡ്യൂസേഴ്സ് അസോസിയേഷൻറെ നിലപാട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് നടപടി കോടതി സ്റ്റ് ചെയ്തിരുന്നു.

മലയാള സിനിമ ചെയ്യാൻ തന്നെയിനി സമ്മതിക്കില്ലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഭീഷണിപ്പെടുത്തിയതായി സാന്ദ്ര തോമസ് ജനകീയ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ബി ഉണ്ണികൃഷ്ണന് തന്റെ ആദ്യത്തെ സനിമ മുതൽ തന്നെ ഇഷ്ടമല്ലെന്നും സാന്ദ്ര പറയുന്നു. നിർമാതാക്കളുടെ സംഘടനയുടെ പല തീരുമാനങ്ങളിലും ബി ഉണ്ണികൃഷ്ണന്റെ ഇടപെടൽ ഉണ്ടാവാറുണ്ടെന്നും സാന്ദ്ര ചൂണ്ടിക്കാട്ടിയിരുന്നു.

Related Posts

കൂളിംഗ് ഗ്ലാസ് ധരിച്ചതിന് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് മർദ്ദനം; 6 പേരെ സസ്‌പെൻഡ് ചെയ്തു
  • February 19, 2025

കോഴിക്കോട് നടക്കാവ് ഹോളിക്രോസ് കോളജിൽ ഒന്നാംവർഷം ബിരുദ വിദ്യാർത്ഥിയെ റാഗിങ്ങിന് ഇരയാക്കിയെന്ന് പരാതി. ഒളവണ്ണ സ്വദേശി വിഷ്ണുവിനെയാണ് സൺ ഗ്ലാസ് ധരിച്ചതിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. 2 വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന 6…

Continue reading
ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് ഉടൻ പുറത്തിറങ്ങും
  • February 19, 2025

ഇന്ത്യയുടെ സാങ്കേതിക രംഗത്ത് ഒരു നിർണ്ണായക മുന്നേറ്റമായി രാജ്യത്തെ ആദ്യ തദ്ദേശീയ സെമികണ്ടക്ടർ ചിപ്പ് 2025 സെപ്റ്റംബറോടുകൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‍ണവ്. “ടെലികോമിലും വൈദ്യുതി മേഖലയിലും ഉപയോഗിക്കുന്ന സെമികണ്ടക്ടറുകളിലെ ഒരു സാങ്കേതികവിദ്യയായ ഗാലിയം നൈട്രൈഡിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കൂളിംഗ് ഗ്ലാസ് ധരിച്ചതിന് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് മർദ്ദനം; 6 പേരെ സസ്‌പെൻഡ് ചെയ്തു

കൂളിംഗ് ഗ്ലാസ് ധരിച്ചതിന് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് മർദ്ദനം; 6 പേരെ സസ്‌പെൻഡ് ചെയ്തു

ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് ഉടൻ പുറത്തിറങ്ങും

ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് ഉടൻ പുറത്തിറങ്ങും

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ ആദിവാസിയെ ചവിട്ടിക്കൊന്നു

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ ആദിവാസിയെ ചവിട്ടിക്കൊന്നു

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം; 2 ശ്വാസകോശത്തിലും ന്യൂമോണിയ ബാധ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം; 2 ശ്വാസകോശത്തിലും ന്യൂമോണിയ ബാധ

മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടി ചികിത്സിക്കുന്നതിനുള്ള ദൗത്യം ഇന്ന്; ദൗത്യം ദുഷ്കരമെന്ന് വനംവകുപ്പ്

മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടി ചികിത്സിക്കുന്നതിനുള്ള ദൗത്യം ഇന്ന്; ദൗത്യം ദുഷ്കരമെന്ന് വനംവകുപ്പ്

ആശുപത്രിയിൽ സ്ത്രീകൾ കുത്തിവെയ്പ്പ് എടുക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ യൂട്യൂബിലും ടെല​ഗ്രാമിലും; കേസെടുത്ത് പൊലിസ്

ആശുപത്രിയിൽ സ്ത്രീകൾ കുത്തിവെയ്പ്പ് എടുക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ യൂട്യൂബിലും ടെല​ഗ്രാമിലും; കേസെടുത്ത് പൊലിസ്