വൈത്തിരിയിലും കടുവാ സാന്നിധ്യം? നാട്ടുകാര്‍ പ്രതിഷേധത്തില്‍; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ തുടങ്ങി

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയുടെ ക്രൂര ആക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേ വയനാട് വൈത്തിരിയിലും കടുവാ സാന്നിധ്യമുള്ളതായി സംശയം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പല തവണ കടുവാ സാന്നിധ്യത്തെക്കുറിച്ച് സൂചന നല്‍കിയിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. (tiger at vythiri wayanad)

ഇന്ന് വൈകീട്ട് തളിപ്പുഴ ഗാന്ധിഗ്രാമില്‍ ജോലി ചെയ്യുന്ന യുവാവാണ് പ്രദേശത്ത് കടുവയെ കണ്ടത്. പ്രദേശത്തെ ഒരു ഹോട്ടലിന് പിന്നില്‍ നിന്ന് കടുവ ചാടിയെന്നാണ് യുവാവ് പറയുന്നത്. മേപ്പാടി റേഞ്ചില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് നിലവില്‍ പരിശോധന നടത്തുന്നത്. കടുവ സാന്നിധ്യത്തെക്കുറിച്ച് പലതവണ പറഞ്ഞിട്ടും വനംവകുപ്പ് നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. വാര്‍ഡ് മെമ്പര്‍ ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വനംവകുപ്പിനെതിരെ രാത്രി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.

വൈത്തിരി ഭാഗത്ത് ഈ ആഴ്ച നിരവധി പേര്‍ കടുവയെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അറ്റകുറ്റ പണിയ്ക്കായി എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരും കടുവയെ കണ്ടത് വാര്‍ത്തയായിരുന്നു. പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്. അതേസമയം പഞ്ചാരക്കൊല്ലിയിലെ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎന്‍എസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Related Posts

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം; 2 ശ്വാസകോശത്തിലും ന്യൂമോണിയ ബാധ
  • February 19, 2025

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ. അദ്ദേഹത്തിന്റെ രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധ കണ്ടെത്തി. ഇതേ തുടർന്ന് മാർപാപ്പയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയിരിക്കുകയാണ്. ഒരു ആഴ്ചയിലേറെയായി അദ്ദേഹത്തിന് ശ്വാസകോശ അണുബാധ തുടങ്ങിയിട്ട്, അതെ തുടർന്ന് ഫെബ്രുവരി 14 ന് റോമിലെ ജെമെല്ലി…

Continue reading
മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടി ചികിത്സിക്കുന്നതിനുള്ള ദൗത്യം ഇന്ന്; ദൗത്യം ദുഷ്കരമെന്ന് വനംവകുപ്പ്
  • February 19, 2025

അതിരപ്പിള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടി ചികിത്സിക്കുന്നതിനുള്ള ദൗത്യം ഉടൻ ആരംഭിക്കും. ആന വനംവകുപ്പിന്റെ നിരീക്ഷണത്തിന് പുറത്തായതോടെ ആനയെ കണ്ടെത്താൻ ശ്രമം നടക്കുന്നു. ആനയെ പിടികൂടിയാൽ കോടനാട് അഭയാരണ്യത്തിലേക്ക് മാറ്റും. വനംവകുപ്പ് ചീഫ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയ അടക്കമുള്ള…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം; 2 ശ്വാസകോശത്തിലും ന്യൂമോണിയ ബാധ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം; 2 ശ്വാസകോശത്തിലും ന്യൂമോണിയ ബാധ

മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടി ചികിത്സിക്കുന്നതിനുള്ള ദൗത്യം ഇന്ന്; ദൗത്യം ദുഷ്കരമെന്ന് വനംവകുപ്പ്

മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടി ചികിത്സിക്കുന്നതിനുള്ള ദൗത്യം ഇന്ന്; ദൗത്യം ദുഷ്കരമെന്ന് വനംവകുപ്പ്

ആശുപത്രിയിൽ സ്ത്രീകൾ കുത്തിവെയ്പ്പ് എടുക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ യൂട്യൂബിലും ടെല​ഗ്രാമിലും; കേസെടുത്ത് പൊലിസ്

ആശുപത്രിയിൽ സ്ത്രീകൾ കുത്തിവെയ്പ്പ് എടുക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ യൂട്യൂബിലും ടെല​ഗ്രാമിലും; കേസെടുത്ത് പൊലിസ്

രഞ്ജി ട്രോഫി സെമിയിൽ ​ഗുജറാത്തിനെ വിറപ്പിച്ച് കേരളം ശക്തമായ നിലയിൽ; അസ്ഹറുദ്ദീന് സെഞ്ച്വറി, സൽമാൻ നിസാറിന് ഫിഫ്റ്റി

രഞ്ജി ട്രോഫി സെമിയിൽ ​ഗുജറാത്തിനെ വിറപ്പിച്ച് കേരളം ശക്തമായ നിലയിൽ; അസ്ഹറുദ്ദീന് സെഞ്ച്വറി, സൽമാൻ നിസാറിന് ഫിഫ്റ്റി

നാസയുടെ മുന്നറിയിപ്പ്! അപകട മേഖലയിൽ ഇന്ത്യയും: ഛിന്നഗ്രഹം ഭൂമിയെ കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു

നാസയുടെ മുന്നറിയിപ്പ്! അപകട മേഖലയിൽ ഇന്ത്യയും: ഛിന്നഗ്രഹം ഭൂമിയെ കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു

ട്രംപിന്റെ താരിഫ് ഭീഷണിയിൽ ആശങ്കയിലായി ഇന്ത്യൻ കയറ്റുമതിക്കാർ: കനത്ത നഷ്ടമുണ്ടാകുമെന്ന് ഭീതി: പരിഹാരമാർഗ്ഗം തേടി കേന്ദ്രം

ട്രംപിന്റെ താരിഫ് ഭീഷണിയിൽ ആശങ്കയിലായി ഇന്ത്യൻ കയറ്റുമതിക്കാർ: കനത്ത നഷ്ടമുണ്ടാകുമെന്ന് ഭീതി: പരിഹാരമാർഗ്ഗം തേടി കേന്ദ്രം