വടക്കൻ കാലിഫോർണിയയിൽ ഭൂചലനം തീവ്രത 7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമില്ല. ഇന്ത്യൻ സമയം അർധരാത്രി 12.14ഓടെ ആയിരുന്നു ഭൂചലനം.
പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി.
ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായും തുടർന്ന് ചെറിയ തുടർചലനങ്ങളും അനുഭവപ്പെട്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ആൾനാശമുണ്ടായതായി റിപ്പോർട്ടില്ല.