സൂപ്പർസ്റ്റാർ രജനീകാന്തിന്റെ വേട്ടയ്യൻ തീയറ്ററുകളിൽ തരംഗം തീർക്കുകയാണ്. വ്യാഴാഴ്ച റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ മലയാളത്തിന്റെ കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡ് ജേതാവായ തന്മയ സോളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തന്മയയുടെ പ്രകടനത്തെ പ്രശംസിച്ച് എംഎൽഎയും മുൻ മന്ത്രിയുമായി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവച്ചത്. കടുത്ത രജനികാന്ത് ആരാധകനായ അരുൺ സോളിന്റെ ദീർഘകാല ആഗ്രഹമായിരുന്നു നേരിട്ട് കാണുക എന്ന്.
അമിതാഭ് ബച്ചനെയും ഇഷ്ടമായിരുന്നെങ്കിലും അദ്ദേഹത്തെ ഒരിക്കലും കാണാൻ കഴിയുമെന്ന് അരുൺ കരുതിയിരുന്നില്ല. എന്നാൽ ഇന്ന് അരുണിന്റെ മകൾ അരുണിന്റെ ആരാധനതാരങ്ങൾക്കൊപ്പം അഭിനയിച്ച സിനിമ തകർത്തോടുകയാണ്. മികച്ച ബാലതരത്തിനുള്ള സംസ്ഥാന പുരസ്ക്കാരം നേടി കഴക്കൂട്ടത്തിന്റെ അഭിമാനമായി മാറിയ തന്മയ സോൾ ആണ് അച്ഛന്റെ സ്വപ്നങ്ങൾ പതിന്മടങ്ങ് ഇരട്ടിയായി യാഥാർഥ്യമാക്കിയതെന്നും കടകംപള്ളി ഫേസ്ബുക്കിൽ കുറിക്കുന്നു.
രജനീകാന്ത് നായകനെയെത്തുന്ന വേട്ടയ്യൻ സിനിമയിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ബതി, മഞ്ജു വാര്യർ, ഋതിക സിംഗ് തുടങ്ങി വലിയൊരു താരനിര അണിനിരക്കുമ്പോൾ അവർക്കൊപ്പം പ്രധാനവേഷം ചെയ്തത്കൊണ്ട് തന്മയയും എത്തുന്നുണ്ട്. തന്മയക്ക് തുടർന്നും മനോഹര വേഷങ്ങൾ ലഭിക്കട്ടെ എന്നും സിനിമ ലോകത്ത് തന്റേതായ കൈയൊപ്പ് ചർത്താനും കഴിയട്ടെ എന്നും ആശംസിക്കുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം വേട്ടൈയന്റെ ആദ്യ ഷോ കാണാൻ ചെന്നൈയിലെ ദേവി തിയേറ്ററിൽ ദളപതി വിജയ് എത്തി. സംവിധായകൻ വെങ്കട്ട് പ്രഭുവിനൊപ്പമാണ് വിജയ് സിനിമ കാണാന്‍ എത്തിയത്. രജനികാന്തിന്റെ ആരാധകനായ വിജയ് മുഖം മറച്ച് ഷോയ്ക്ക് ശേഷം മടങ്ങുന്ന വിഡിയോ വൈറലാകുകയാണ്.
ആയുധ പൂജയ്ക്ക് മുന്നോടിയായി ഒക്ടോബർ 10 വ്യാഴാഴ്ചയാണ് വേട്ടൈയന് തീയറ്ററുകളില്‍ എത്തിയത്. തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് താരം തിയറ്ററിലെത്തിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. വിജയ് എത്തുമെന്നറിഞ്ഞ തിയറ്റര്‍ അധികൃതര്‍ പ്രത്യേകസീറ്റുള്‍പ്പടെ ഒഴിച്ചിട്ടിരുന്നു. താരത്തിന്റെ സ്വകാര്യതയെ മാനിച്ചായിരുന്നു സുരക്ഷാക്രമീകരണങ്ങള്‍.
സിനിമയിലും സിനിമയ്ക്ക് പുറത്തും രജനികാന്തിനോടുള്ള ആരാധനയും സ്നേഹവും വിജയ് എപ്പോഴും പ്രകടിപ്പിച്ചിട്ടുമുണ്ട്. ധനുഷ്, അനിരുദ്ധ്, കാര്‍ത്തിക് സുബ്ബരാജ്, അഭിരാമി, തുടങ്ങിയവര്‍ ഇന്നലെ ‘വേട്ടൈയാന്’ കണ്ട വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. മലയാളത്തിന്റെ സ്വന്തം ഫഹദും തകര്‍ത്താടിയെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരങ്ങള്‍ പറയുന്നത്.
ആദ്യ 20 മിനിട്ട് വേട്ടയ്യൻ ആഘോഷിക്കുന്നത് രജനികാന്ത് മാസ്സാണ് എന്നാണ് അഭിപ്രായങ്ങള്‍. അര മണിക്കൂറിന് ശേഷം വേട്ടയ്യൻ സിനിമ ക്രൈം ഇൻവെസ്റ്റിഗേഷൻ മോഡിലേക്ക് മാറുന്നു. ഇമോഷൻസ് വര്‍ക്കായിരുന്നു. തമാശയിലും കസറിയ ഒരു പ്രകടനമാണ് ചിത്രത്തില്‍ ഫഹദിന്റേത്. മഞ്ജു വാര്യര്‍ക്ക് സ്ക്രീൻ ടൈം കുറവാണെങ്കിലും നിര്‍ണായകമാണ്. അമിതാഭ് ബച്ചന്റെ കഥാപാത്രവും പ്രകടനവും ചിത്രത്തെ ആകര്‍ഷകമാകുന്നു.