മഹാരാഷ്ട്രയില്‍ അഞ്ച് ലക്ഷം അധിക വോട്ടുകള്‍? റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍; അത് പോസ്റ്റല്‍ വോട്ടെന്ന് വാദം

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നെന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ അന്തരമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്ത കുറിപ്പിറക്കി.

പോള്‍ ചെയ്യപ്പെട്ട വോട്ടുകളെക്കാള്‍ 5 ലക്ഷം വോട്ടുകള്‍ അധികമായി എണ്ണിയെന്നാണ് ദി വയറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ചില മണ്ഡലങ്ങളില്‍ വോട്ടെണ്ണം കൂടിയെന്നും ചിലയിടത്ത് കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണക്കുറിപ്പ് ഇറക്കിയത്. ഇവിഎം വോട്ടുകളും പോസ്റ്റല്‍ വോട്ടുകളും വേര്‍തിരിച്ചാണ് പറയാറുള്ളത്.റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച 5 ലക്ഷം അധിക വോട്ടുകള്‍ പോസ്റ്റല്‍ വോട്ടുകളാണെന്നാണ് വിശദീകരണം.

288 മണ്ഡലങ്ങളിലുമായി ആകെ പോള്‍ ചെയ്തത് 6,40,88,195 വോട്ടുകളാണ്. എന്നാല്‍ ഫലപ്രഖ്യാപന ദിവസം എണ്ണിയത് 6,45,92,508 വോട്ടുകളാണ്. ഈ വ്യത്യാസം എങ്ങനെ വന്നെന്ന ചോദ്യമാണ് ദി വയര്‍ മുന്നോട്ടുവച്ചിരുന്നത്. നവാപുര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് ലഭിച്ചത് 240022 വോട്ടുകളാണ്. എന്നാല്‍ എണ്ണിയത് 241193 വോട്ടുകളാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതുപോലെ തന്നെ മാവല്‍ മണ്ഡലത്തില്‍ 280319 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ എണ്ണിയത് 279081 വോട്ടുകള്‍ മാത്രമാണ്. വരും ദിവസങ്ങളില്‍ പ്രതിപക്ഷം റിപ്പോര്‍ട്ട് വിവാദമാക്കാനാണ് സാധ്യത.

Related Posts

കലയും കലാപവും കരുണയും ഒന്നിക്കുന്ന ചിത്രങ്ങളെടുത്ത പ്രതിഭ; ലെനിന്‍ രാജേന്ദ്രനെ ഓര്‍മിക്കുമ്പോള്‍
  • January 14, 2025

മനുഷ്യമനസ്സിന്റെ സ്പന്ദനങ്ങള്‍ ആവിഷ്‌ക്കരിച്ച സിനിമകളിലൂടെ, മലയാളിയുടെ ഹൃദയത്തില്‍ ചേക്കേറിയ സംവിധായകനാണ് ലെനിന്‍ രാജേന്ദ്രന്‍. പുരോഗമന ആശയങ്ങള്‍ ജീവിതത്തിലും സിനിമയിലും പകര്‍ത്തിയ കലാകാരന്‍ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 6 വര്‍ഷം. (director Lenin Rajendran death anniversary) കലയും കലാപവും കരുണയും ഒന്നിക്കുന്ന ചിത്രങ്ങളായിരുന്നു…

Continue reading
തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം ഇന്ന്; ദര്‍ശനം സാധ്യമാകുന്ന സ്ഥലങ്ങളും ഇന്നത്തെ ചടങ്ങുകളും അറിയാം
  • January 14, 2025

ശബരിമലയില്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം ഇന്ന്. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ്. രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടക്കും. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്ത് എത്തും. തുടന്ന് ദീപാരാധനയും ഇതിനുശേഷം പൊന്നമ്പല മേട്ടില്‍ മകരജ്യോതിയും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കലയും കലാപവും കരുണയും ഒന്നിക്കുന്ന ചിത്രങ്ങളെടുത്ത പ്രതിഭ; ലെനിന്‍ രാജേന്ദ്രനെ ഓര്‍മിക്കുമ്പോള്‍

കലയും കലാപവും കരുണയും ഒന്നിക്കുന്ന ചിത്രങ്ങളെടുത്ത പ്രതിഭ; ലെനിന്‍ രാജേന്ദ്രനെ ഓര്‍മിക്കുമ്പോള്‍

തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം ഇന്ന്; ദര്‍ശനം സാധ്യമാകുന്ന സ്ഥലങ്ങളും ഇന്നത്തെ ചടങ്ങുകളും അറിയാം

തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം ഇന്ന്; ദര്‍ശനം സാധ്യമാകുന്ന സ്ഥലങ്ങളും ഇന്നത്തെ ചടങ്ങുകളും അറിയാം

ചര്‍ച്ച ഫലം കണ്ടു: എറണാകുളം – അങ്കമാലി അതിരൂപത തര്‍ക്കം സമവായത്തിലേക്ക്

ചര്‍ച്ച ഫലം കണ്ടു: എറണാകുളം – അങ്കമാലി അതിരൂപത തര്‍ക്കം സമവായത്തിലേക്ക്

 ‘CBI പറയാത്ത കാര്യങ്ങളും കുറ്റപത്രത്തിൽ എഴുതിചേർത്തിരിക്കാം; പീഡന വിവരം മറച്ചുവെച്ചെന്ന് പറഞ്ഞിട്ടില്ല’; വാളയാർ പെൺകുട്ടികളുടെ അമ്മ 

 ‘CBI പറയാത്ത കാര്യങ്ങളും കുറ്റപത്രത്തിൽ എഴുതിചേർത്തിരിക്കാം; പീഡന വിവരം മറച്ചുവെച്ചെന്ന് പറഞ്ഞിട്ടില്ല’; വാളയാർ പെൺകുട്ടികളുടെ അമ്മ 

റയലിനെ പഞ്ഞിക്കിട്ട് കറ്റാലന്‍മാര്‍; സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം ചൂടി ബാഴ്‌സലോണ

റയലിനെ പഞ്ഞിക്കിട്ട് കറ്റാലന്‍മാര്‍; സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം ചൂടി ബാഴ്‌സലോണ

വേട്ടയാട് വിളയാട് പോലൊരു ചിത്രം മമ്മൂട്ടിയെ വെച്ച് ആലോചിച്ചിരുന്നു ; ഗൗതം മേനോൻ

വേട്ടയാട് വിളയാട് പോലൊരു ചിത്രം മമ്മൂട്ടിയെ വെച്ച് ആലോചിച്ചിരുന്നു ; ഗൗതം മേനോൻ