ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഈ വര്‍ഷം മലയാള സിനിമയ്ക്ക് ഗുണം ചെയ്തില്ലെന്ന് വിലയിരുത്തല്‍. 200 ഓളം സിനിമകള്‍ റിലീസ് ചെയ്‌തെങ്കിലും ഒടിടിയില്‍ നിന്നും കാര്യമായ വരുമാനം ലഭിച്ചില്ല. ഇരുകൈയും നീട്ടിയാണ് മലയാള സിനിമ ഒടിടി സംസ്‌കാരത്തെ സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ മികച്ച വരുമാനം സിനിമകള്‍ക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ മലയാള സിനിമയ്ക് ഒടിടി പ്ലാറ്റ് ഫോമുകള്‍ ഇടുന്ന വില കുറഞ്ഞിട്ടുണ്ട്.
സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍പോലും തീയറ്റര്‍ വിജയം നോക്കിയാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിലവില്‍ തിരഞ്ഞെടുക്കുന്നത്. തീയറ്ററിന് പുറമെ നിര്‍മാതകള്‍ക്ക് കരുതാകുമെന്ന് കരുതിയ പുത്തന്‍ സിനിമ സംസ്‌കാരം നിലവില്‍ ഗുണം ചെയുന്നില്ലെന്നാണ് വിലയിരുത്തല്‍.
ഈ വര്‍ഷം ഇറങ്ങിയ പകുതിയിലേറെ മലയാളം സിനിമകള്‍ളും ഒടിടി പ്ലാറ്റ് ഫോമുകള്‍ പുറത്താണ്. ശരാശരി നിലവാരം പോലും പുലര്‍ത്താത്തതാണ് കാരണം. നിലവില്‍ തീയറ്റര്‍ കളക്ഷനെ മാത്രം ആശ്രയിച്ചാണ് മലയാള സിനിമ വ്യവസായം മുന്നോട്ട് പോകുന്നത്. സിനിമകളുടെ എണ്ണം കൂട്ടുന്നതിന് പകരം പ്രൊഡക്ഷന്‍ കോസ്റ്റ് കുറച്ച് മികച്ച സിനിമകള്‍ പുറത്തെത്തിച്ചാല്‍ മാത്രമേ ഈ വര്‍ഷം ഉണ്ടായ നഷ്ടം അടുത്തവര്‍ഷം നികത്താന്‍ ആകും. അപ്പോഴും പ്രതിസന്ധിയായി തുടരുന്നത് ഉയര്‍ന്നുനില്‍ക്കുന്ന താര പ്രതിഫലമാണ്.