നാളെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ഐ എസ് എല്‍ സൗത്തേണ്‍ ഡെര്‍ബിക്കായി പന്തുരുളുബോള്‍ ബെംഗളൂരുവിനെ അവരുടെ മണ്ണില്‍ തോല്‍പ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന ചരിത്രം തിരുത്തി കുറിച്ച്, വിജയത്തിന് വേണ്ടിയുള്ള അവസാനിപ്പിക്കുമോ എന്ന് കണ്ണുംനട്ട് കാത്തിരിക്കുകയാണ് ആരാധകര്‍.തോല്‍വികളുടെയും സമനിലകളുടെയും ഭൂതകാല ഫലങ്ങളുടെ പടുകുഴിയില്‍ നിന്ന് കരകയറുക എന്നതിലാവും ബ്ലാസ്റ്റേഴ്‌സിന്റെ ശ്രദ്ധ.വിജയം അത് സീസണിലെ മുന്നോട്ട് പൊക്കില്‍ അതി നിര്‍ണായകമാണ് ബ്ലാസ്റ്റേഴ്‌സിന് എന്നതാണ് വസ്തുത.സ്ഥിരത ഇല്ലാത്ത കളിരീതികള്‍ കേരളത്തിന്റെ കൊമ്പന്മാരുടെ കൊമ്പൊടിക്കുന്നുണ്ട്. (kerala blastersVS bengaluru)
4-4-2 , 4-3-3 ഫോര്‍മേഷനുകളില്‍ മാറി മാറി പരീക്ഷണങ്ങള്‍ നടത്തുന്ന ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിനെതിരെ ഒരു പ്രതിരോധ നിര ഇറക്കി (4-4-2) കളിക്കാനാവും ശ്രമിക്കുക.നോഹ സാദോയിയും ജിമെനസും ഗോളുകള്‍ കണ്ടെത്തുന്നുണ്ടെങ്കിലും എതിരാളികളുടെ കോട്ട തകര്‍ത്തു ഇരച്ചു കയറുന്ന പ്രകടനകള്‍ പൂര്‍ണയായ് ഇതുവരെ പുറത്തെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. ഇത് ബെംഗളുരുവിന് അനുകൂലമായി മാറും.പ്രതിരോധ തങ്ങളുടെ കോട്ട ഭദ്രമാക്കി എതിരാളികലെ ഭയപ്പെടുത്തുന്ന മുന്നേറ്റങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സിന് വിജയമിരിക്കുന്നത്.
ഓരോ മത്സരങ്ങള്‍ക്കും പല സ്വഭാവം ആണെന്നും, ടീം ഗെയിംമില്‍ ശ്രദ്ധ ചെലുത്തിയാണ് തന്ത്രങ്ങള്‍ മെനയുന്നതെന്നും, എന്നാല്‍ കളിക്കാര്‍ പരിക്കിന്റെ പിടിയില്‍ ആണെന്നും ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകന്‍ മിഖായെല്‍ സ്റ്റാറെ പറഞ്ഞു. ആരാധകരോട് എന്താണ് പറയാന്‍ ഉള്ളത് എന്ന ചോദ്യത്തിന്, ആരാധകര്‍ ക്ഷമ കാണിക്കണമെന്നും , പുതിയ കളിക്കാരും കോച്ചും ആണ് ടീമില്‍ ഉള്ളതെന്നും ടീമിന്റെ കുന്തമുനയായ നോഹ പ്രതികരിച്ചു. ഇരു ടീമുകളും അവസാന മത്സരം പരാജയപെട്ടിട്ടാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുന്നത്. തോല്‍വിയോടെ ബ്ലാസ്റ്റേഴ്സ് പത്താമതും, ബെംഗളൂരു രണ്ടാം സ്ഥാനത്തുമാണ്. സീസണില്‍ കൊച്ചിയില്‍ ബംഗളുരുവിനോടേറ്റ തോല്‍വിക്ക് ബ്ലാസ്റ്റേഴ്‌സിന് മറുപടി നല്‍കിയേ മതിയാകൂ.