പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

വിജയരാഘവൻ പ്രധാനവേഷത്തിലെത്തിയ ഔസേപ്പിന്റെ ഓസ്യത്ത് തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെയാണ് സംവിധാനം. ഇടുക്കിയിലെ പീരുമേട്ടിൽ കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് സമ്പത്ത് വാരിക്കൂട്ടിയ ഉടമയായ എൺപതുകാരൻ ഔസേപ്പിൻ്റേയും മൂന്നാണ്മക്കളുടെയും കഥയാണ് ഔസേപ്പിന്റെ ഓസ്യത്തിൻ്റെ പ്രമേയം.

വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ അമ്മച്ചിയുടെ ഓർമ്മ ദിവസം ഔസേപ്പും മക്കളും മരുമക്കളും പേരക്കുട്ടികളും തറവാട്ട് വീട്ടിൽ ഒത്തുചേരുന്നതോടെയാണ് സിനിമയുടെ തുടങ്ങുന്നത്. മൂത്ത മക്കളായ മൈക്കിളിനേയും ജോർജ്ജിനേയും ഇളയമകൻ റോയിയേയും ചുറ്റിപ്പറ്റിയുള്ള ചില രഹസ്യങ്ങളിലൂടെയാണ് സിനിമ പിന്നീട് നീങ്ങുന്നത്. ലളിതമായി എന്നാൽ ദുരൂഹതയുണർത്തുന്ന രീതിയിൽ കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളാണ് ചിത്രം കഥ പറയുന്നത്. ഒരേ സമയം ഒരു ഫാമിലി ഡ്രാമയായും ആകാംക്ഷ ജനിപ്പിക്കുന്ന ഒരു ത്രില്ലർ സിനിമയായും ചിത്രം മാറുന്നുണ്ട്.

‘കിഷ്കിന്ധ കാണ്ഡം’, ‘റൈഫിൾ ക്ലബ്ബ്’ ഉൾപ്പെടെ പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ഏവരേയും വിസ്‌മയിപ്പിച്ച മലയാളികളുടെ പ്രിയ നടൻ വിജയരാഘവനാണ് ഓസേപ്പായെത്തി വിസ്മ‌യിപ്പിക്കുന്ന പ്രകടനം കാഴ്‌ വച്ചിരിക്കുന്നത്. മൂത്തമകൻ മൈക്കിളായി ദിലീഷ് പോത്തനും രണ്ടാമത്തെ മകൻ ജോർജായി കലാഭവൻ ഷാജോണും ഇളയ മകൻ റോയിയായി ഹേമന്ത് മേനോനും വേഷമിടുന്നു.

ലെന, കനി കുസൃതി, സെറിൻ ഷിഹാബ്, ജോജി മുണ്ടക്കയം, ജെയിംസ് എല്യാ, അഞ്ജലി കൃഷ്ണ‌ൻ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, ബ്രിട്ടോ ഡേവീസ്, അജീഷ്, ആർ വി വാസുദേവൻ, അഖിൽ രാജ്, അജി ജോർജ്ജ് തുടങ്ങിയ ഒട്ടേറെ താരങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയ്ക്ക് മുതൽക്കൂട്ടാണ്. നവാഗതനായ ഫസൽ ഹസനാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്, വ്യത്യസ്‌തമായ എഴുത്തിലൂടെ സിനിമയെ ആകർഷകമാക്കിയിട്ടുണ്ട് ഫസൽ. അരവിന്ദ് കണ്ണാബിരൻറെ ക്യാമറ, ബി. അജിത് കുമാറിൻറെ എഡിറ്റിംഗ് എല്ലാം മികച്ചുനിൽക്കുന്നുണ്ട്. മെയ്ഗൂർ ഫിലിംസിൻറെ ബാനറിൽ എഡ്‌വേർഡ് ആൻറണിയാണ് ചിത്രത്തിൻറെ നിർമ്മാണം.

ക്രിയേറ്റീവ് പ്രൊഡ്യൂസർ അബ്രഹാം ചെറിയാൻ, എക്‌സി.പ്രൊഡ്യൂസേഴ്സ് സുശീൽ തോമസ്, സ്ലീബ വർഗ്ഗീസ്, സംഗീതം സുമേഷ് പരമേശ്വർ, അക്ഷയ് മേനോൻ, ബിജിഎം അക്ഷയ് മേനോൻ, ഗായകൻ ജിതിൻ രാജ്, സൗണ്ട് ഡിസൈൻ, വിപി മോഹൻദാസ്, പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റത്തൈക്കൽ, ചീഫ് അസോ.ഡയറക്‌ടർ കെജെ വിനയൻ, ആർട്ട് അർക്കൻ എസ് കർമ്മ, മേക്കപ്പ് നരസിംഹ സ്വാമി, കോസ്റ്റ്യൂം അരുൺ മനോഹർ, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പാടി, പ്രൊഡക്ഷൻ എക്സ‌ിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ, ഡിസൈൻ ആൻഡ് പബ്ലിസിറ്റി സ്റ്റിർഡ് ക്രിയേറ്റീവ്, ഡിഐ ഫ്യൂച്ചർ വർക്സ്, കളറിസ്റ്റ് രാഹുൽ പുറവ് ( ഫ്യൂച്ചർ വർക്‌സ് ), വി എഫ് എക്‌സ് അരുണ്യ മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, വിതരണം സെൻട്രൽ പിക്ചേഴ്സ്, ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ എൻറർടെയ്ൻമെൻറ്സ്, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്

Related Posts

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്
  • March 14, 2025

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു. സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക അനുവദിച്ചത്. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തിൽ 835…

Continue reading
വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും
  • March 13, 2025

മനുഷ്യർക്ക് ഭീഷണിയുയർത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്. പഞ്ചായത്ത് സെക്രട്ടറിയുടെ വിയോജന കുറിപ്പ് സർക്കാരിലേക്ക് അയക്കും. പഞ്ചയത്ത് തീരുമാനത്തെ സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും. അംഗീകരിച്ചാൽ തീരുമാനവുമായി മുന്നോട്ട് പോകും. നാട്ടിൽ ഇറങ്ങുന്ന മുഴുവൻ വന്യ ജീവികളെയും വെടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു