‘പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നില്ലെങ്കിൽ പങ്കെടുക്കേണ്ട; LDFന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നുവെങ്കിൽ പദ്ധതി ഇല്ല’; എംവി ​ഗോവിന്ദൻ

വിഴിഞ്ഞം പദ്ധതി നടപ്പിലാക്കരുത് എന്ന് ഒരിക്കലും സിപിഐഎം ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടവരാണ് പ്രതിപക്ഷം. കലാപമുണ്ടാക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിച്ചത്. എൽഡിഎഫിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നുവെങ്കിൽ ഈ പദ്ധതി ഉണ്ടാകില്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

കേന്ദ്രസർക്കാരാണ് ക്ഷണിക്കുന്നവരുടെ പട്ടികയിൽ അന്തിമ തീരുമാനമെടുക്കുന്നത്. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് എന്ന് കരുതി എന്നെ ക്ഷണിക്കണ്ടേ. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നില്ലെങ്കിൽ പങ്കെടുക്കേണ്ട. എന്നെയും ക്ഷണിച്ചിട്ടില്ലെന്ന് എംവി ​ഗോവിന്ദൻ. അവരുടെ പദ്ധതിയാണ് ഇത് എന്ന് എങ്ങനെയാണ് അവർ പറയുന്നത്. നായനാർ സർക്കാറിന്റെ കാലത്താണ് ഈ പദ്ധതി ആലോചിക്കുന്നത്. ലോകത്തെ ഒരു പ്രതിപക്ഷവും ചെയ്യാത്തതാണ് ഇവിടുത്തെ പ്രതിപക്ഷം ചെയ്തത്. ഒരു വികസന പ്രവർത്തനവും നടത്താൻ അനുവദിക്കില്ല എന്ന് പറയുന്ന പ്രതിപക്ഷം ലോകത്ത് എവിടെയെങ്കിലും ഉണ്ടോയെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

വേടൻ വിഷയത്തിലും എംവി ​ഗോവിന്ദ​ൻ പ്രതികരിച്ചു. എന്തിനാണ് വേടനെ അറസ്റ്റ് ചെയ്തത് എന്നത് പരിശോധിക്കപ്പെടണം. അതിൽ ഞങ്ങൾക്ക് ഒരുതരത്തിലെ തർക്കവുമില്ല. ആ ചെറുപ്പക്കാരന്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. എനിക്ക് തെറ്റുപറ്റി എന്നത് വേടൻ പറഞ്ഞു. ചെറിയ അളവാണ് കഞ്ചാവ് ഉണ്ടായിരുന്നത്. അതിൽ കൃത്യമായ നടപടിയെടുത്തു. വേടൻ പ്രത്യേക ഒരു ശൈലിക്ക് ഉടമയെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

പുലിനഖവുമായി ബന്ധപ്പെട്ട എന്താണ് വസ്തുത എന്നത് വേടൻ പറഞ്ഞിട്ടുണ്ട്. വേടന് ഒപ്പമാണ് എന്ന് വനംമന്ത്രിയും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി കൃത്യമായ നിലപാട് കേസിൽ സ്വീകരിച്ചു. ആ ചെറുപ്പക്കാരനോട് സ്വീകരിച്ച നിലപാട് ശരിയായിരുന്നില്ല. ആരാണ് തെറ്റ് ചെയ്തത് എന്നത് പരിശോധിക്കപ്പെടണമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം