‘പൂരം കൊടിയേറി മക്കളെ’; ഷാജി പാപ്പനും പിള്ളേരും ക്രിസ്മസിന് എത്തും


മലയാള സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “ആട് 3”. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകളുമായി അണിയറ പ്രവർത്തകർ എത്തിയിരിക്കുകയാണ്. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് സിനിമാ പരമ്പരയിലെ മൂന്നാം ചിത്രമാണിത്.
കഴിഞ്ഞ വർഷം “ആട് 3 വൺ ലാസ്റ്റ് റൈഡ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ചിരിക്കുകയാണ് എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

ആട് 3 യുടെ തിരക്കഥ വായിക്കാൻ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം ഒത്തുചേർന്നിരിക്കുകയാണ്. നടൻ സൈജു കുറുപ്പാണ് സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത പുറത്തുവിട്ടത്. “ആട് 3യുടെ നറേഷൻ സെക്ഷനിലേക്ക് കടക്കുകയാണ്. അപ്‌ഡേറ്റുകൾ ഉടൻ ഉണ്ടാകും. സോമനും സേവ്യറിനുമൊപ്പം” എന്ന അടിക്കുറിപ്പോടെ സണ്ണി വെയിനും സുധി കോപ്പയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സൈജു ഈ വിവരം അറിയിച്ചത്.

ചിത്രത്തിന്റെ സംവിധായകനായ മിഥുൻ മാനുവൽ തോമസും ഈ ഒത്തുചേരലിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 2025-ലെ ക്രിസ്മസിന് “ആട് 3” തിയേറ്ററുകളിൽ എത്തുമെന്നാണ് മിഥുൻ തൻ്റെ പോസ്റ്റിൽ പറയുന്നത്. “ഇമ്മിണി വലിയ സ്വപ്ന യാത്ര തുടങ്ങുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമ്മാതാവ് വിജയ് ബാബുവിനെയും മറ്റ് അണിയറ പ്രവർത്തകരെയും ചിത്രത്തിൽ കാണാം.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി