പാലക്കാട്ടുകാര്‍ക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വിപണനത്തിന്റെയും പുതിയ പാത തുറന്ന് നല്‍കിയ ഫ്ളവേഴ്സ് കല്‍പാത്തി ഉത്സവ് കൊടിയിറങ്ങി. മേളയില്‍ ഓരോ ദിവസവും പതിനായിരക്കണക്കിന് ആളുകളെത്തി. ഉത്സവ് വീണ്ടും പാലക്കാടിന്റെ മണ്ണിലേക്കെത്തണമെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്
കഴിഞ്ഞ 20 ദിവസങ്ങള്‍ പാലക്കാട്ടുകാര്‍ ചുരുങ്ങിയ ഉത്സവവേദിയായിരുന്നു കല്‍പ്പാത്തി ഉത്സവ്. കല്‍പ്പാത്തി രഥോത്സവാഘോഷത്തെ ലോകത്തിന് മുന്നില്‍ വിശാലമായ ക്യാന്‍വാസിലൂടെ എത്തിക്കുകയായിരുന്നു ഫ്ളവേഴ്സ്. മികച്ച സ്റ്റാളുകള്‍,ഫുഡ് കോര്‍ട്ട്, മികച്ച സംഗീത,നൃത്ത,കോമഡി വിരുന്ന് ഇതിനൊക്കെ ഒപ്പം എആര്‍വിആര്‍ ഷോയും ഫ്ളവേഴ്സ് ഒരുകോടി കുട്ടേട്ടനുമൊക്കെ പാലക്കാട്ടുകാരുടെ ഹൃദയം കവര്‍ന്നു.
സംവിധായകന്‍ ബൈജുകൊട്ടാരക്കരയുടെ നേതൃത്വത്തില്‍ ഫ്ളവേഴ്സിലെ വലിയ പ്രൊഫഷണല്‍ സംഘമാണ് കല്‍പ്പാത്തി ഉത്സവിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഉത്സവവേദിയില്‍ ഇക്കാലയളവില്‍ വന്നുപോയത് നൂറിലധികം കലാകാരന്മാരാണ്. സൗരാഇവന്റ്സുമായി ചേര്‍ന്നാണ് ഫ്ളവേഴ്സ് കല്‍പ്പാത്തി ഉത്സവ് ഒരുക്കിയത്.