‘ദ ഹിന്ദു’ പത്രത്തിലെ മലപ്പുറം പരാമർശം; മുഖ്യമന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹർജി തള്ളി

‘ദ ഹിന്ദു’ ദിനപത്രത്തിൽ വന്ന മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ഹർജി തള്ളിയത്. ഈ പരാമർശത്തിൽ കുറ്റം കണ്ടെത്താനായിട്ടില്ലെന്ന നിരീക്ഷണത്തിലാണ് കോടതി നടപടി. മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിലുള്ള പരാമർശത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ബൈജു നോയലാണ് കോടതിയെ സമീപിച്ചത്.

വലിയ വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ഇടയാക്കിയിരുന്നു. മലപ്പുറം ജില്ലയിൽനിന്ന് സ്വർണവും ഹവാല പണവും പൊലീസ് പിടിച്ചെടുത്തെന്നും ഈ പണം ദേശവിരുദ്ധ പ്രവർത്തനത്തിന്‌ ഉപയോഗിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ്‌ ‘ദ ഹിന്ദു’ അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചത്‌. മുഖ്യമന്ത്രി പറയാത്ത കാര്യം ഉൾപ്പെട്ടെന്ന്‌ പ്രസ്‌ സെക്രട്ടറി കത്തയച്ച ഉടൻ ‘ദ ഹിന്ദു’ തിരുത്തുനൽകി. സംഭവിക്കാൻ പാടില്ലാത്ത തെറ്റാണ്‌ സംഭവിച്ചതെന്നും അതിൽ ഖേദിക്കുന്നതായും പത്രം പറഞ്ഞു. മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നൽകിയതാണെന്നാണ് പത്രത്തിന്റെ വിശദീകരണം. കൈസെൻ എന്ന പിആർ ഏജൻസിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്നു പറഞ്ഞ് തങ്ങളെ സമീപിച്ചതെന്നും ‘ദ ഹിന്ദു’ വ്യക്തമാക്കിയിരുന്നു.

Related Posts

കേരളത്തിൽ ഇനി ഹെലി ടൂറിസവും; പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
  • December 4, 2024

Continue reading
വന്ദേഭാരത് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി; ട്രെയിന്‍ ഇപ്പോഴുള്ളത് ഷൊര്‍ണൂരിനടുത്ത്; ഡോര്‍ തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍
  • December 4, 2024

സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസ് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി. ഷൊര്‍ണൂരിനടുത്താണ് ട്രെയിന്‍ കുടുങ്ങിക്കിടക്കുന്നത്. ട്രെയിനിന്റെ ഡോര്‍ സ്റ്റക്കാണെന്നും പുറത്തുപോലും ഇറങ്ങാനാകുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണ് സ്റ്റക്കായത്. (Vande bharat train got stuck near Shoranur) ഷൊര്‍ണൂരിനും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേരളത്തിൽ ഇനി ഹെലി ടൂറിസവും; പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

കേരളത്തിൽ ഇനി ഹെലി ടൂറിസവും; പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

വന്ദേഭാരത് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി; ട്രെയിന്‍ ഇപ്പോഴുള്ളത് ഷൊര്‍ണൂരിനടുത്ത്; ഡോര്‍ തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

വന്ദേഭാരത് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി; ട്രെയിന്‍ ഇപ്പോഴുള്ളത് ഷൊര്‍ണൂരിനടുത്ത്; ഡോര്‍ തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലീസുകാരന് സസ്പെൻഷൻ

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലീസുകാരന് സസ്പെൻഷൻ

കേരളത്തിലെ റെയില്‍വെ വികസനത്തിൽ സർക്കാരിന് മെല്ലെപ്പോക്ക്, സഹകരിക്കുന്നില്ല; കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

കേരളത്തിലെ റെയില്‍വെ വികസനത്തിൽ സർക്കാരിന് മെല്ലെപ്പോക്ക്, സഹകരിക്കുന്നില്ല; കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്

വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്

സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി