ദക്ഷിണ സുഡാനിൽ വിമാനം തകർന്ന് അപകടം 20 മരണം; മരിച്ചവരിൽ ഇന്ത്യക്കാരനും

ദക്ഷിണ സുഡാനിൽ വിമാനം തകർന്ന് അപകടം. 20 പേർ മരിച്ചു. ചൈനീസ് ഓയിൽ കമ്പനിയുടെ ചെറു ചാർട്ടേർഡ് വിമാനമാണ് തകർന്നത്. മരിച്ചവിൽ ഇന്ത്യക്കാരനും. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരാൾ രക്ഷപ്പെട്ടു. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയായിരുന്നു അപകടം.

ദക്ഷിണ സുഡാൻ തലസ്ഥാനമായ ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനായി പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നത്. വിമാനത്താവളത്തിൽ നിന്ന് 500 മീറ്റർ അകലെയാണ് വിമാനം തകർന്നത്. എല്ലാ യാത്രക്കാരും ജിപിഒസിയിലെ ജീവനക്കാരാണ്: 16 ദക്ഷിണ സുഡാനികളും രണ്ട് ചൈനീസ് പൗരന്മാരും 1 ഇന്ത്യക്കാരനുമായിരുന്നു ഉണ്ടായിരുന്നത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. തെക്കൻ സുഡാൻ സ്വദേശിയായ എൻജിനിയറാണ് അപകടത്തിൽ രക്ഷപ്പെട്ടത്. ഇയാളെ ബെന്ടിയുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജീവനക്കാരെ കൊണ്ടുപോകാനായി ചാർട്ടർ ചെയ്ത വിമാനമാണ് അപകടത്തിൽപ്പെട്ടത്. ജോലി സ്ഥലത്ത് 28 ദിവസത്തെ തുടർച്ചയായ ഷിഫ്റ്റ് അവസാനിച്ച ശേഷം ലീവിൽ പോവുകയായിരുന്നു ജീവനക്കാർ.

Related Posts

‘ന്യൂഡല്‍ഹി’ക്കുശേഷം ഷൂട്ടിങ്ങിനായി മമ്മൂട്ടി രാജ്യതലസ്ഥാനത്ത്; ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച
  • February 20, 2025

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി.ആന്റോ ജോസഫ് നിർമിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഡൽഹിയിലെ ഷൂട്ടിങ്ങിനാണ് മമ്മൂട്ടി രാജ്യതലസ്ഥാനത്ത് എത്തിയത്. മമ്മൂട്ടിയും ഭാര്യ സുൽഫത്തും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഭാര്യ സുധേഷ് ധൻകറുമായി കൂടിക്കാഴ്ച…

Continue reading
കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം; 2 വയസുകാരനടക്കം 4 പേർക്ക് കടിയേറ്റു
  • February 20, 2025

കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. രണ്ടു വയസ്സുകാരനടക്കം നാലുപേർക്ക് കടിയേറ്റു. പെരുവട്ടൂർ സ്വദേശി വിജയലക്ഷ്മി, മകൾ രചന, ഇവരുടെ മകനായ ധ്രുവിൻ ദക്ഷ്, മുബാറക് എന്നിവർക്ക് ആണ് തെരുവ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു സംഭവം. നായയുടെ ആക്രമണത്തിൽ രണ്ടു…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ന്യൂഡല്‍ഹി’ക്കുശേഷം ഷൂട്ടിങ്ങിനായി മമ്മൂട്ടി രാജ്യതലസ്ഥാനത്ത്; ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച

‘ന്യൂഡല്‍ഹി’ക്കുശേഷം ഷൂട്ടിങ്ങിനായി മമ്മൂട്ടി രാജ്യതലസ്ഥാനത്ത്; ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച

കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം; 2 വയസുകാരനടക്കം 4 പേർക്ക് കടിയേറ്റു

കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം; 2 വയസുകാരനടക്കം 4 പേർക്ക് കടിയേറ്റു

270 കിലോ ഭാരം ഉയര്‍ത്തുന്നതിനിടെ ബാലന്‍സ് തെറ്റി, കഴുത്തൊടിഞ്ഞു: ദേശീയ വെയിറ്റ് ലിഫ്റ്റിങ് താരത്തിന് ദാരുണാന്ത്യം

270 കിലോ ഭാരം ഉയര്‍ത്തുന്നതിനിടെ ബാലന്‍സ് തെറ്റി, കഴുത്തൊടിഞ്ഞു: ദേശീയ വെയിറ്റ് ലിഫ്റ്റിങ് താരത്തിന് ദാരുണാന്ത്യം

സെക്രട്ടറിയേറ്റിൽ ഫാൻ പൊട്ടിത്തെറിച്ചു, ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

സെക്രട്ടറിയേറ്റിൽ ഫാൻ പൊട്ടിത്തെറിച്ചു, ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

‘പൂമ്പാറ്റയുടെ അവശിഷ്ടങ്ങൾ ശരീരത്തിൽ കുത്തിവച്ച 14 -കാരൻ മരിച്ചു’; വൈറൽ ചലഞ്ചിന്റെ ഭാഗമെന്ന് പൊലീസ്

‘പൂമ്പാറ്റയുടെ അവശിഷ്ടങ്ങൾ ശരീരത്തിൽ കുത്തിവച്ച 14 -കാരൻ മരിച്ചു’; വൈറൽ ചലഞ്ചിന്റെ ഭാഗമെന്ന് പൊലീസ്

മഹാ കുംഭമേളയില്‍ സ്‌നാനം ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്ത് യു പി പൊലീസ്

മഹാ കുംഭമേളയില്‍ സ്‌നാനം ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്ത് യു പി പൊലീസ്