തിയറ്ററുകളിൽ തീ പടർത്തിയ എമ്പുരാനിലെ ജംഗിൾ പൊളി സീൻ പുറത്ത്

എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കേരളത്തിലേയ്ക്കുള്ള തിരിച്ചുവരവിന്റെ സീനും ഗാനവും പുറത്തു വിട്ട് അണിയറപ്രവർത്തകർ.
ലൂസിഫറിലെ ‘കടവുളെ പോലെ’ എന്ന ഗാനത്തിന്റെ റീപ്രൈസ് പതിപ്പായിരുന്നു എമ്പുരാനിൽ ഉപയോഗിച്ചത്. ജെക്ക്സ് ബിജോയ് പാടിയ ഗാനത്തിലെ റാപ്പ് ഭാഗം പാടിയത് ആനന്ദ് ശ്രീരാജാണ്.

ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഗാനത്തിൽ മോഹൻലാലിന്റെ തകർപ്പൻ ഫൈറ്റ് സീൻ തന്നെയാണ് പ്രധാന ആകർഷണ ഘടകം. സംഗീത സംവിധായകൻ ദീപക്ക് ദേവിനൊപ്പം സ്റ്റുഡിയോയിൽ ഗാനം ആലപിക്കുന്ന ജെക്ക്സ് ബിജോയിയേയും ആനന്ദ് ശ്രീരാജിനെയും കാണാം.

‘ദി ജംഗിൾ പൊളി – കടവുളെ പോലെ റീപ്രൈസ്’ എന്ന പേരിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. എമ്പുരാന്റെ റിലീസിന് മുൻപ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുരാജ് വെഞ്ഞാറമ്മൂടാണ് ‘ജംഗിൾ പൊളി’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെ, ‘ഡബ്ബ് ചെയ്തു കഴിഞ്ഞപ്പോൾ ചിത്രത്തിലെ മറ്റു ചില രംഗങ്ങളും കണ്ടു എന്നും പൃഥ്വിരാജ് ജംഗിൾ പൊളിയാണ് പൊളിച്ചിരിക്കുന്നത്’ എന്നാണ് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞത്.

തിയറ്ററുകളിൽ ആരാധകരെ ആവേശത്തിൽ ആറാടിച്ച രംഗം യൂട്യൂബിൽ റിലീസ് ചെയ്തപ്പോഴും കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹമാണ്. വേൾഡ് വൈഡ് ആയി 250 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ എമ്പുരാൻ ഇതിനകം ഇൻഡസ്ട്രി ഹിറ്റ് എന്ന ചരിത്രനേട്ടം കൈവരിച്ചിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സിനെ മറികടന്നാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.

Related Posts

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; നാല് വിദ്യാർഥികളെ പുറത്താക്കി കോളജ്
  • April 29, 2025

എറണാകുളം കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ നാലു വിദ്യാർത്ഥികളെ കോളജ് പുറത്താക്കി. പുറത്താക്കപ്പെട്ടവിദ്യാർത്ഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകില്ല. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആകാശ്, ആദിത്യൻ ,അഭിരാജ്,അനുരാജ് എന്നീ വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. കോടതി അനുമതിയോടെ വിദ്യാർത്ഥികൾ പരീക്ഷ…

Continue reading
വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍
  • April 29, 2025

റാപ്പർ വേടന് ജാമ്യമില്ല. രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരും. ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. പെരുമ്പാവൂർ JFCM 3 ന്റേതാണ് നടപടി. തെളിവ് ശേഖരണം നടത്തണമെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളത്തെ ഫ്ലാറ്റിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പാക് പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ സസ്പെന്റ് ചെയ്തു

പാക് പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ സസ്പെന്റ് ചെയ്തു

മുംബൈ ഭീകാരക്രമണക്കേസ് : തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി

മുംബൈ ഭീകാരക്രമണക്കേസ് : തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; നാല് വിദ്യാർഥികളെ പുറത്താക്കി കോളജ്

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; നാല് വിദ്യാർഥികളെ പുറത്താക്കി കോളജ്

പഹൽഗാം ആക്രമണം, സിപ്പ് ലൈൻ ഓപ്പറേറ്ററും സംശയ നിഴലിൽ; സിപ്പ് ലൈൻ പ്രവർത്തിപ്പിക്കുമ്പോൾ അള്ളാഹു അക്ബർ എന്ന് തുടർച്ചയായി പറഞ്ഞു, പിന്നാലെ വെടിയൊച്ച

പഹൽഗാം ആക്രമണം, സിപ്പ് ലൈൻ ഓപ്പറേറ്ററും സംശയ നിഴലിൽ; സിപ്പ് ലൈൻ പ്രവർത്തിപ്പിക്കുമ്പോൾ അള്ളാഹു അക്ബർ എന്ന് തുടർച്ചയായി പറഞ്ഞു, പിന്നാലെ വെടിയൊച്ച