ചെന്താമര അന്ധവിശ്വാസി; സജിതയെ കൊലപ്പെടുത്തിയത് കൂടോത്രം ചെയ്‌തെന്ന സംശയത്തില്‍

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ പ്രതി ചെന്താമര കൊലപ്പെടുത്തിയത് കൂടോത്രം ചെയ്തുവെന്ന സംശയത്തെ തുടർന്ന്. ചെന്താമരയുടെ കുടുംബ ബന്ധം തകർത്തത് നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജോത്സ്യൻ പ്രവചിച്ചതാണ് കൊലപാതത്തിലേക്ക് നയിച്ചത്. 2019 ലാണ് സജിതയെ കൊലപ്പെടുത്തിയത്. സജിതയെ കൂടാതെ അയൽപക്കത്തെ മറ്റ് സ്ത്രീകളെയും ചെന്താമരക്ക് സംശയമുണ്ടായിരുന്നു.

അതേസമയം കേസിലെ പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നാട്ടുകാരും പൊലീസും ചേർന്ന് പ്രതിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നെന്ന അഭ്യൂഹവും ശക്തമാണ്. കൊല്ലപ്പെട്ട പോത്തുണ്ടി സ്വദേശികളായ ലക്ഷ്മി, മകൻ സുധാകരൻ എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ നടക്കും.

ഇന്നലെ രാത്രിയിലും വന മേഖലയിൽ ചെന്താമരയ്ക്കായി തിരച്ചിൽ നടത്തിയിരുന്നു. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്. ഫോൺ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്. പ്രതിയെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.ചെന്താമരയ്ക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ചെന്താമരയുടെ സഹോദരനുമായി പൊലിസ് തിരുപ്പൂരിലേക്ക് തിരിച്ചു. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

ഇന്നലെ രാവിലെയാണ് നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരൻറെ ഭാര്യ സജിതയെ 2019 ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്.

ചെന്താമര ജാമ്യത്തിലിറങ്ങിയ സമയം മുതൽ നാട്ടുകാർ ഭീതിയിലായിരുന്നു. ഇയാളുടെ ഭാര്യയും മകളും മറ്റൊരു ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം സജിതയും കുടുംബവുമാണ് എന്ന ധാരണയിലാണ് ചെന്താമര സജിതയെ വെട്ടിക്കൊലപ്പടുത്തുന്നത്.

Related Posts

കൂളിംഗ് ഗ്ലാസ് ധരിച്ചതിന് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് മർദ്ദനം; 6 പേരെ സസ്‌പെൻഡ് ചെയ്തു
  • February 19, 2025

കോഴിക്കോട് നടക്കാവ് ഹോളിക്രോസ് കോളജിൽ ഒന്നാംവർഷം ബിരുദ വിദ്യാർത്ഥിയെ റാഗിങ്ങിന് ഇരയാക്കിയെന്ന് പരാതി. ഒളവണ്ണ സ്വദേശി വിഷ്ണുവിനെയാണ് സൺ ഗ്ലാസ് ധരിച്ചതിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. 2 വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന 6…

Continue reading
ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് ഉടൻ പുറത്തിറങ്ങും
  • February 19, 2025

ഇന്ത്യയുടെ സാങ്കേതിക രംഗത്ത് ഒരു നിർണ്ണായക മുന്നേറ്റമായി രാജ്യത്തെ ആദ്യ തദ്ദേശീയ സെമികണ്ടക്ടർ ചിപ്പ് 2025 സെപ്റ്റംബറോടുകൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‍ണവ്. “ടെലികോമിലും വൈദ്യുതി മേഖലയിലും ഉപയോഗിക്കുന്ന സെമികണ്ടക്ടറുകളിലെ ഒരു സാങ്കേതികവിദ്യയായ ഗാലിയം നൈട്രൈഡിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കൂളിംഗ് ഗ്ലാസ് ധരിച്ചതിന് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് മർദ്ദനം; 6 പേരെ സസ്‌പെൻഡ് ചെയ്തു

കൂളിംഗ് ഗ്ലാസ് ധരിച്ചതിന് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് മർദ്ദനം; 6 പേരെ സസ്‌പെൻഡ് ചെയ്തു

ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് ഉടൻ പുറത്തിറങ്ങും

ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് ഉടൻ പുറത്തിറങ്ങും

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ ആദിവാസിയെ ചവിട്ടിക്കൊന്നു

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ ആദിവാസിയെ ചവിട്ടിക്കൊന്നു

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം; 2 ശ്വാസകോശത്തിലും ന്യൂമോണിയ ബാധ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം; 2 ശ്വാസകോശത്തിലും ന്യൂമോണിയ ബാധ

മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടി ചികിത്സിക്കുന്നതിനുള്ള ദൗത്യം ഇന്ന്; ദൗത്യം ദുഷ്കരമെന്ന് വനംവകുപ്പ്

മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടി ചികിത്സിക്കുന്നതിനുള്ള ദൗത്യം ഇന്ന്; ദൗത്യം ദുഷ്കരമെന്ന് വനംവകുപ്പ്

ആശുപത്രിയിൽ സ്ത്രീകൾ കുത്തിവെയ്പ്പ് എടുക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ യൂട്യൂബിലും ടെല​ഗ്രാമിലും; കേസെടുത്ത് പൊലിസ്

ആശുപത്രിയിൽ സ്ത്രീകൾ കുത്തിവെയ്പ്പ് എടുക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ യൂട്യൂബിലും ടെല​ഗ്രാമിലും; കേസെടുത്ത് പൊലിസ്